വിജയാമൃതം പദ്ധതി: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ്! നവംബർ 20 വരെ അപേക്ഷിക്കാം

 

scholarship,scholarship 2022,vijayamrutham scheme cash award for differently abled students

 ഡിഗ്രി, പി.ജി, പ്രൊഫഷണൽ കോഴ്‌സ് തുടങ്ങിയ തലങ്ങളിൽ ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്ന സാമൂഹ്യനീതി വകുപ്പിന്റെ ‘വിജയാമൃതം’ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ www.suneethi.sjd.kerala.gov.in എന്ന ഓൺലൈൻ പോർട്ടലിൽ (‘സുനീതി’പോർട്ടൽ) നവംബർ 20 വരെ അപേക്ഷിക്കാം.

വൈകല്യത്തോട് പൊരുതി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോയി/വീട്ടിലിരുന്ന് പഠിച്ച് ഡിഗ്രി/തത്തുല്യ കോഴ്‌സുകൾ, പി.ജി/പ്രൊഫഷണൽ കോഴ്‌സുകൾ തുടങ്ങിയ തലത്തിൽ ഉന്നത വിജയം നേടിയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് പ്രോത്സാഹനം എന്ന തരത്തിൽ ക്യാഷ് അവാർഡ് നൽകുന്ന ഒരു പദ്ധതിയാണ് വിജയാമൃതം.

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വിദ്യാഭ്യാസം നേടുന്നതിനും ഉന്നത വിജയം കരസ്ഥമാക്കുന്നതിനും പ്രോത്സാഹനം നൽകുന്നു. ഇത്തരക്കാരെ വിദ്യാഭ്യാസത്തിലൂടെ അറിവ് സമ്പാദിക്കുന്നതിനും അവകാശങ്ങൾ നേടിയെടുക്കുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനും സാധിക്കുന്നു. പദ്ധതി നടപ്പാക്കൽ, ജില്ലാ സാമൂഹ്യനീതി ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന അപേക്ഷകൾ പദ്ധതി മാനദണ്ഡങ്ങൾ പ്രകാരം പരിശോധിച്ച് അർഹതപ്പെട്ട ഗുണഭോക്താക്കളുടെ വിവരങ്ങൾ സാമൂഹ്യനീതി സംഘടനയ്ക്ക് സമർപ്പിക്കുന്നു.

കേരള സർക്കാർ-സാമൂഹ്യനീതി വകുപ്പ് വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ട്രാൻസ്ജെൻഡർ വ്യക്തികൾ, പ്രൊഫഷണർമാർ, കുറ്റകൃത്യങ്ങൾ നിരസിക്കുന്നവർ, മറ്റ് ദുർബല ജനവിഭാഗങ്ങൾ, തുടങ്ങിയവർക്കു വേണ്ടി ഒട്ടനവധി ക്ഷേമ പ്രവർത്തന പദ്ധതികളും ആവിഷ്കരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണിത്. സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിത നയമായ ‘സർക്കാർ സേവനങ്ങൾ വീട്ടു പടിക്കൽ എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് മുഖേന നൽകുന്ന സേവനങ്ങൾ താമസംവിന ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുക എന്നതാണ് ‘സുനീതി’ പോർട്ടൽ വിഭാവനം ചെയ്യുന്നത്.

പൊതുജനങ്ങൾക്ക് വകുപ്പിന്റെ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളെ സംബന്ധിക്കുന്ന വിശദാംശങ്ങൾ അറിയുവാനും അപേക്ഷകൾ ഓൺലൈൻ വഴി സമർപ്പിക്കുവാനും പ്രസ്തുത പോർട്ടൽ മുഖേന സാധ്യമാകും. അപേക്ഷകരിൽ നിന്നും അർഹരായവരെ തിരഞ്ഞെടുത്ത് സുതാര്യമായും സമയക്ലിപ്തത പാലിച്ചു കൊണ്ടും വകുപ്പിന്റെ ആനുകൂല്യങ്ങൾ നേരിട്ട് ഗുണഭോക്താക്കൾക്ക് ലഭ്യമാക്കുവാനും ഈ സംവിധാനത്തിലൂടെ സാധിക്കും. സാമൂഹ്യനീതി വകുപ്പിന് വേണ്ടി സി-ഡിറ്റ് ആണ് ഈ പോർട്ടൽ ചെയ്തത്.

Post a Comment

Previous Post Next Post