കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥികൾക്കായി സംസ്ഥാനതല ചിത്രരചനാ മത്സരം സംഘടിപ്പിക്കും. ഡിസംബര്‍ 4 ഞായർ രാവിലെ 9.30 മണിക്ക് തിരുവനന്തപുരം മ്യൂസിയം കോമ്പൗണ്ടിലാണ് മത്സരം. എല്‍.പി (നാലാം ക്ലാസ് വരെ) യു.പി. (അഞ്ച് മുതല്‍ ഏഴാം ക്ലാസ് വരെ)
ഹൈസ്കൂൾ (എട്ട് മുതല്‍ പത്താം ക്ലാസ് വരെ) വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. പെന്‍സിൽ ഡ്രോയിങ് പെയിന്റ്ങ് (വാട്ടര്‍ കളർ) എന്നിവയിലാണ് മത്സരം നടക്കുക.
രജിസ്ട്രേഷൻ
മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ രക്ഷകര്‍ത്താക്കള്‍ http://ksea.in എന്ന വെബ്സൈറ്റില്‍ പ്രവേശിച്ച് പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അവസാന തീയതി നവംബർ 30.നിബന്ധനകൾ
- 2022-2023 വര്‍ഷത്തെ സ്കൂള്‍ ഐഡന്റിറ്റി കാര്‍ഡ് അല്ലെങ്കില്‍ സ്കൂള്‍ മേലധികാരിയുടെ സാക്ഷ്യപത്രം മല്‍സര ദിനത്തില്‍ ഹാജരാക്കേണ്ടതാണ്.
- ചിത്ര രചനക്കാവശ്യമായ രചനാ ഉപകരണങ്ങള്‍ കുട്ടികള്‍ കൊണ്ടുവരേണ്ടതും പേപ്പര്‍ സംഘാടക സമിതി നല്‍കുന്നതുമാണ്.
- കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ സുവര്‍ണ ജൂബിലി സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സദസില്‍ വച്ച് ഓരോ വിഭാഗത്തിലെയും ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് കാഷ് പ്രൈസും, സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യുന്നു.
- എല്‍.പി. വിഭാഗത്തിലെ 5 പേര്‍ക്ക്, ആദ്യ മൂന്ന് സ്ഥാനങ്ങള്‍ക്ക് പുറമെ സമാശ്വാസ സമ്മാനവും നല്‍കുന്നതാണ്.
വിശദ വിവരങ്ങള്‍ക്ക്
എസ്. ബിനു (കണ്‍വീനര്‍),സബ് കമ്മിറ്റി (കലാമത്സരങ്ങള്‍),
കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍, സ്റ്റാച്യു, തിരുവനന്തപുരം
മൊബൈല്‍ – 7012762162
Email: kseags@adminl.com
Website: http://ksea.in
إرسال تعليق