NMMS പരീക്ഷ ;തീയതി പ്രഖ്യാപിച്ചു

scholarship,scholarship 2022,NMMS Scholarship exam date declared 2022

8-ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് NMMS പരീക്ഷ ;തീയതി പ്രഖ്യാപിച്ചു. പരീക്ഷ 2022 ഡിസംബർ 10  ശനിയാഴ്ച

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കി വരുന്ന പദ്ധതിയായ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പിന് (NMMS) അർഹരായ കുട്ടികളെ കണ്ടെത്തുന്നതിനുളള പരീക്ഷയിൽ പങ്കെടുക്കുന്നതിലേക്കായി അപേക്ഷകൾ ക്ഷണിക്കുന്നു. 

▪️ സംസ്ഥാനത്തെ ഗവൺമെന്റ്, എയ്ഡഡ് സ്കൂളുകളിൽ 2021-22 അദ്ധ്യയന വർഷം 8-ാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMS) പരീക്ഷയിൽ പങ്കെടുക്കുവാൻ അപേക്ഷിക്കാവുന്നതാണ്.

▪️90 മിനിട്ട് വീതമുള്ള രണ്ട് പാർട്ടുകളായിട്ടാണ് പരീക്ഷ നടത്തുന്നത്.

♦️ PartI: Mental Ability Test (MAT)

▪️മാനസികശേഷി പരിശോധിക്കുന്ന 90 ബഹു ഉത്തര ചോദ്യങ്ങൾ (Multiple ChoiceQuestions) ഇതിൽ ഉണ്ടായിരിക്കും.

▪️ ചോദ്യങ്ങളിൽ സാദ്യശ്യം കണ്ടെത്തൽ, വർഗീകരിക്കൽ, സംഖ്യാശ്രണികൾ, പാറ്റേണുകൾ തിരിച്ചറിയൽ, മറഞ്ഞിരിക്കുന്ന രൂപങ്ങൾകണ്ടെത്തൽ എന്നിങ്ങനെ വിവിധ മേഖലകൾ ഉൾപ്പെടും.

♦️ Part II : Scholastic Aptitude Test (SAT)

▪️ഭാഷേതര വിഷയങ്ങളായ സാമൂഹ്യശാസ്ത്രം (35), അടിസ്ഥാനശാസ്ത്രം (35), ഗണിതം(20)എന്നിവയിൽ നിന്ന് 90 ബഹു ഉത്തര ചോദ്യങ്ങൾ (Multiple Choice Questions) ഇതിൽ ഉണ്ടായിരിക്കും. കേരള സിലബസ് അനുസരിച്ചുളള VIII-ാം ക്ലാസിലെ സെക്കന്റ് ടേം വരെയുളള അടിസ്ഥാനശാസ്ത്രം, സാമൂഹ്യശാസ്ത്രം, ഗണിതം എന്നീ വിഷയങ്ങളുടെ പാഠഭാഗങ്ങളും, താഴ്ന്ന ക്ലാസുകളിൽ പഠിച്ചിട്ടുളള പ്രസ്തുത വിഷയങ്ങളുടെ ഉയർന്നതലത്തിലുള്ള ചിന്താപ്രക്രിയ ഉൾക്കൊള്ളുന്ന ചോദ്യങ്ങളും ഉണ്ടായിരിക്കും.

▪️രണ്ട് പാർട്ടിലേയും ഓരോ ചോദ്യത്തിനും ഓരോ മാർക്ക് വീതമാണ് ലഭിക്കുന്നത്.

▪️ഇംഗ്ലീഷ്, മലയാളം, തമിഴ്, കന്നട എന്നീ ഭാഷകളിലാണ് ചോദ്യങ്ങൾ.

കൂടുതൽ വിവരങ്ങൾക്ക്

 NMMS-QUESTION BANK-2022-BY DIET

Post a Comment

أحدث أقدم