കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം കോളേജ്, സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പിന് അപേക്ഷ നൽകാനുള്ള സമയം നീട്ടി. നവംബർ 30 വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം. പ്ലസ് ടു കഴിഞ്ഞ് ഏതെങ്കിലും ബിരുദ കോഴ്‌സിന് തുടർ പഠനം നടത്തുന്നവർ ആയിരിക്കണം അപേക്ഷകർ. പ്ലസ് ടു അല്ലെങ്കിൽ തതുല്യ പരീക്ഷയിൽ 80% മാർക്ക് വാങ്ങി വിജയിച്ചവരാകണം.
അപേക്ഷകർ നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ (എൻ.എസ്.പി) വഴി നേരിട്ടോ http://scholarships.gov.in വഴി നവംബർ 30നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.വിശദവിവരങ്ങൾക്ക്: http://dcescholarship.kerala.gov.in സന്ദർശിക്കുക. ബന്ധപ്പെടേണ്ട ഇമെയിൽ: centralsectorscholarship@gmail.com. ഫോൺ: 9447096580, 04712306580
إرسال تعليق