ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ACAI) നടത്തുന്ന മൂന്ന് ഘട്ട പ്രോഗാമാണ് ചാർട്ടേർഡ് അക്കൗണ്ടൻസി (CA). ഫൗണ്ടേഷൻ, ഇന്റർ മീഡിയറ്റ്, ഫൈനൽ എന്നിവയാണ് മൂന്ന് ഘട്ടങ്ങൾ. അതിൽ ഫൗണ്ടേഷൻ കോ ഴ്സാണ് പ്രവേശന തല പ്രോഗ്രാം. പത്താം ക്ലാസ് പരീക്ഷ ജയിച്ച ശേഷം ഫൗണ്ടേഷൻ കോഴ്സിന് എൻറോൾ ചെയ്യാം. 12-ാം ക്ലാസ്/തത്തുല്യ പരീക്ഷ അഭിമുഖീകരിച്ച ശേഷവും രജി സ്റ്റർ ചെയ്യാം.
എപ്പോൾ രജിസ്റ്റർ ചെയ്താലും പ്ലസ് ടു തല പരീക്ഷ ജയിച്ച ശേഷമേ പരീക്ഷ അഭിമുഖീ കരിക്കാനാകൂ. കൂടാതെ ഫൌണ്ടേഷൻ പ്രോഗ്രാമിന് രജിസ്റ്റർ ചെയ്ത ശേഷം കുറഞ്ഞത് 4 മാസത്തെ പഠന കാലയളവ് പൂർത്തിയാക്കിയിരിക്കുകയും വേണം.
ഒരു വർഷം ജൂൺ 30 നകം ഫൗണ്ടേഷൻ കോഴ്സിന് രജി സ്റ്റർ ചെയ്യുന്നവർക്ക് നവംബറിലെ ഫൗണ്ടേഷൻ പരീക്ഷയും ഡിസംബർ 31 നകം രജിസ്റ്റർ ചെയ്യുന്നവർക്ക്, മേയ് മാസത്തിൽ ഫൗണ്ടേഷൻ പരീക്ഷയും അഭിമുഖീകരിക്കാം.
ഫൗണ്ടേഷൻ കോഴ്സിന് 4 പേപ്പർ ഉണ്ട്. അതിൽ രണ്ടെണ്ണം സബ്ജക്ടീവ് രീതിയിലും (വിവരണാത്മക രീതിയിൽ) രണ്ടെണ്ണം ഒബ്ജക്ടീവ് രീതിയിലും (മൾട്ടിപ്പിൾ ചോയ്സ് രീതി) ഉത്തരം നൽകേണ്ടതാണ്. പ്രിൻസിപ്പിൾസ് ആൻഡ് പ്രാക്ടീസ് ഓഫ് അക്കൗണ്ടിംഗ്; ബിസിനസ്സ് ലോ ആൻഡ് ബിസിനസ്സ് കറസ്പോണ്ടൻസ് ആൻഡ് റിപോർട്ടിംഗ് (രണ്ടും സക്ടീവ്),
ബിസിനസ്സ് മാത്തമാറ്റിക്സ് ആൻഡ് ലോജിക്കൽ റീസണിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റി ക്സ്; ബിസിനസ്സ് ഇക്കണോ മിക്സ് ആൻഡ് ബിസിനസ്സ് ആൻഡ് കൊഷ്യൽ നോളജ് (രണ്ടിലും ഓബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ). ഓരോ പേപ്പറിനും പരമാവധി 100 മാർക്ക്. ഒരു സിറ്റിംഗിൽ ഓരോ പേപ്പറിലും 40 ഉം നാലിലും കൂടി 50 ശത മാനം മാർക്കും നേടിയാൽ ഫൗ ണ്ടേഷൻ പരീക്ഷ ജയിക്കും
ഫൗണ്ടേഷൻ സ്ട്രേഷന് മൂന്ന് വർഷത്തെ സാധുതയുണ്ട്. അധിക ഫീസ ടച്ച് മൂന്ന് വർഷത്തേക്ക് കൂടി എത്രതവണ വേണമെങ്കിലും ഇത് റീ വാലിഡേറ്റ് ചെയ്യാം. കോഴ്സ് പരി
ഫൗണ്ടേഷൻ കോഴ്സ് പരീക്ഷ ജയിച്ചാൽ ഇന്റർ മീഡിയറ്റ് ഘട്ടത്തിനും അതിന്റെ രണ്ട് ഗ്രൂ പ്പുകളും ജയിച്ചാൽ ഫൈനൽ കോഴ്സിനും രജിസ്റ്റർ ചെയ്യാം.
ഏതെങ്കിലും വിഷയത്തിൽ ബിരുദമെടുത്ത ശേഷം നേരിട്ട് ഇന്റർമീഡിയറ്റ് ഘട്ടത്തിന് രജി സ്റ്റർ ചെയ്യാനും അവസരമുണ്ട്. കൊമേഴ്സ് ഡിഗ്രിക്കാർക്ക് 55 ശതമാനം മാർക്കും മറ്റ് ഡിഗ്രി ക്കാർക്ക് 60 ശതമാനം മാർക്കു മാണ് യോഗ്യത.
കൂടാതെ നാല് ആഴ്ച നീണ്ടു നിൽക്കുന്ന ICITss (Orientation Course and Information Technology) പ്രോഗ്രാം പൂർ ത്തിയാക്കേണ്ടതുണ്ട്.
വിശദാംശങ്ങൾക്ക് www.icai.org ൽ സ്റ്റുഡന്റ് സ് ലിങ്ക് കാണേ ണ്ടതാണ്.
ഇന്റർ മീഡിയറ്റ് ഘട്ടത്തിലെ രണ്ട് ഗ്രൂപ്പുകളിലെ വിഷയങ്ങൾ വിജയിക്കുന്നതോടൊപ്പം ഒരു രജിസ്ട്രേഡ് സി എ ക്കാരന് കീഴിൽ മൂന്ന് വർഷ പ്രാക്ടിക്കൽ പരിശീലനം കൂടി പൂർത്തിയാ ക്കേണ്ടതുണ്ട്.
إرسال تعليق