കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പായ ‘ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പി’ന് നവംബർ 15വരെ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നതിനും, സ്കൂളുകൾ/സ്ഥാപനങ്ങൾ നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനുമായുള്ള വിജ്ഞാപനവും വിശദവിവരങ്ങളും https://scholarships.gov.in ൽ ലഭ്യമാണ്.
സ്കോളർഷിപ്പിന് അർഹതയുള്ള വിദ്യാർത്ഥികൾ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ (എൻ.എസ്.പി) വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കേണ്ടതാണ് . നേരിട്ട് അപേക്ഷകൾ സ്വീകരിക്കുന്നതല്ല. മുസ്ലീം, ക്രിസ്റ്റ്യൻ, ജൈനർ, ബുദ്ധർ, സിഖ്, പാഴ്സി എന്നീ ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെട്ട 9. 10, +1, + 2 ക്ലാസുകളിൽ പെൺകുട്ടികൾക്ക് മാത്രമാണ് ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയുള്ളത്.
സർക്കാർ/എയ്ഡഡ്/ അംഗീകാരമുള്ള പ്രൈവറ്റ് സ്കൂളുകൾ എന്നിവിടങ്ങളിൽ 9,10, +1, + 2 ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് പ്രസ്തുത സ്കോളർഷിപ്പിന് നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷകരായ കുട്ടികൾ ഉൾപ്പെടുന്ന കുടുംബത്തിന്റെ ആകെ വാർഷിക വരുമാനം പരമാവധി രണ്ട് ലക്ഷം രൂപ വരെയാണ്. മാത്രമല്ല ഒരു കുടുംബത്തിലെ 2 കുട്ടികൾക്ക് മാത്രമാണ് ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പിന് അർഹതയുള്ളത്.
പ്രസ്തുത സ്കോളർഷിപ്പിന് അർഹത നേടുന്ന വർഷം IX, X ക്ലാസുകളിൽ 5000 രൂപ വീതവും, XI, XII ക്ലാസുകൾക്ക് 6000 രൂപ വീതവും കുട്ടികൾക്ക് ലഭിക്കുന്നതാണ്. ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പ് സംബന്ധിച്ച മേൽ വിവരങ്ങൾ വിദ്യാർത്ഥികളുടെ ശ്രദ്ധയിൽ വരത്തക്കരീതിയിൽ അറിയിപ്പ് നൽകുന്നതിന് പ്രധാനാധ്യാപകർ വിദ്യാഭ്യാസ ഓഫീസർമാർ ഉചിത മേൽ നടപടികൾ സ്വീകരിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയത്തിലെ 0471- 3567564, 8330818477, 9496304015 എന്നീ ഫോൺ നമ്പരുകളിലേക്ക് വിളിക്കാവുന്നതും വിവരങ്ങൾ തേടാവുന്നതുമാണ്.
إرسال تعليق