ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷൻ പ്രസംഗ മത്സരം സംഘടിപ്പിക്കും. നവംബർ 15ന് കൊല്ലം പബ്ലിക് ലൈബ്രറി ഹാളിലാണു മത്സരം. ഒന്നാംസമ്മാനം 15,000 രൂപയും രണ്ടാം സമ്മാനം 10,000 രൂപയും മൂന്നാം സമ്മാനം 5000 രൂപയും നൽകും. ക്യാഷ് പ്രൈസും ഇ.എം.എസ് സ്മാരക ട്രോഫിയും യുവജന ദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും.
5 മിനിറ്റാണ് പ്രസംഗത്തിന് സമയം ലഭിക്കുക. വിഷയം 5 മിനിറ്റ് മുമ്പ് നൽകും. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന 18 നും 40 നും ഇടയിൽ പ്രായമുള്ളവർ ബയോഡേറ്റയോടെ youthday2020@gmail.com എന്ന മെയിൽ ഐ.ഡിയിൽ ഒക്ടോബർ 30 ന് വൈകിട്ട് അഞ്ചിനകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8086987262, 0471 2308630.
إرسال تعليق