അധ്യാപകരുടെ മക്കൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും

 

scholarship 2022,scholarship,Cash award for teachers children അധ്യാപകരുടെ മക്കൾക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും,

ദേശീയ അധ്യാപകക്ഷേമ ഫൗണ്ടേഷൻ കേരള ഘടകത്തിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡുകളും സർട്ടിഫിക്കറ്റുകളും നൽകും. സർക്കാർ/എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിച്ച് എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി, വൊക്കോഷണൽ ഹയർ സെക്കൻഡറി (സ്‌റ്റേറ്റ് സിലബസ്), THSLC പരീക്ഷ എഴുതി എല്ലാ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികൾക്കാണ് (അധ്യാപകരുടെ മക്കൾക്ക്) ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും വിതരണംചെയ്യുക.

സർക്കാർ / എയിഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരുടെ മക്കൾക്കാണ് ക്യാഷ് അവാർഡും, സർട്ടിഫിക്കറ്റും വിതരണം ചെയ്യുന്നത്. 76-ാമത് സംസ്ഥാന പ്രവർത്തക സമിതിയോഗ തീരുമാനപ്രകാരമാണ് പദ്ധതി . http://nftwkerala.org എന്ന സൈറ്റ് വഴിയാണ് അപേക്ഷ നൽകേണ്ടത്. അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതി നവംബർ 11ന് വൈകിട്ട് 5വരെയാണ്. അപൂർണ്ണമായതും, നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്നതുമായ അപേക്ഷകൾ പരിഗണിക്കില്ല.

വിശദ വിവരങ്ങൾക്കും അപേക്ഷ ഫോംമിനായും ഇവിടെ ക്ലിക് ചെയ്യുക.

ഓൺലൈൻ അപ്ലിക്കേഷൻ സമർപ്പിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Post a Comment

أحدث أقدم