Photography Contest 2022 (കുടുംബശ്രീ ഒരു നേർച്ചിത്രം) ഫോട്ടോഗ്രഫി മത്സരത്തില്‍ പങ്കെടുക്കാം

Photography Contest 2022 (കുടുംബശ്രീ ഒരു നേർച്ചിത്രം) ഫോട്ടോഗ്രഫി മത്സരത്തില്‍ പങ്കെടുക്കാം


'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രഫി മത്സരത്തില്‍ പങ്കെടുക്കാം
കുടുംബശ്രീ സംഘടിപ്പിക്കുന്ന 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം' ഫോട്ടോഗ്രാഫി മത്സരത്തിന്റെ അഞ്ചാം സീസണ്‍ ഇപ്പോള്‍ പുരോഗമിക്കുകയാണ്. അയല്‍ക്കൂട്ട യോഗം, അയല്‍ക്കൂട്ട വനിതകള്‍ നടത്തുന്ന ക്യാന്റീനുകളും കഫേകളും ഉള്‍പ്പെടെയുള്ള വിവിധ സംരംഭങ്ങള്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍... എന്നിങ്ങനെ കുടുംബശ്രീയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങള്‍ ആധാരമാക്കിയുള്ള ചിത്രങ്ങളാണ് മത്സരത്തിന് പരിഗണിക്കുന്നത്.
വിദഗ്ധ ജൂറി തെരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച ചിത്രത്തിന് 25,000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. മികച്ച രണ്ടാമത്തെ ചിത്രത്തിന് 15,000 രൂപയും മൂന്നാമത്തെ ചിത്രത്തിന് 10,000 രൂപയും ക്യാഷ് അവാര്‍ഡായി ലഭിക്കും. കൂടാതെ മറ്റ് മികച്ച പത്ത് ചിത്രങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനമായി 2000 രൂപ വീതവും നല്‍കും. അവസാന തീയതി - 2022 ഒക്ടോബര്‍ 13. 

 
ഫോട്ടോകള്‍ kudumbashreeprcontest@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കാം. അല്ലെങ്കില്‍ ഫോട്ടോകള്‍ വാട്ടര്‍മാര്‍ക്ക് ചെയ്യാതെ സിഡി-യിലാക്കിയോ ഫോട്ടോ പ്രിന്റുകളോ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍, കുടുംബശ്രീ സംസ്ഥാന മിഷന്‍ ഓഫീസ്, ട്രിഡ റീഹാബിലിറ്റേഷന്‍ ബില്‍ഡിങ്, മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം- 695011 എന്ന വിലാസത്തിലും അയച്ചുനല്‍കാനാകും. 'കുടുംബശ്രീ ഒരു നേര്‍ച്ചിത്രം ഫോട്ടോഗ്രഫി മത്സരം' എന്ന് കവറിന് മുകളില്‍ വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം. അയയ്ക്കുന്നയാളുടെ പേര്, വിലാസം, ഇ- മെയില്‍ വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയും ഒപ്പം ചേര്‍ക്കണം.
Click here to Download Photography Contest Rules

Post a Comment

أحدث أقدم