ബ്യുറോ ഓഫ് എനർജി എഫിഷ്യൻസി (NTPC) കായംകുളം, എനർജി മാനേജ്മെന്റ് സെന്റർ കേരള എന്നിവർ സംയുകതമായി ദേശീയ ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഒക്ടോബർ 25ന് മുമ്പായി എല്ലാ വിദ്യാലയങ്ങളും, വിദ്യാലയതല ചിത്ര രചനാ മത്സരം സംഘടിപ്പിച്ച് യു.പി വിഭാഗത്തിലേയും, ഹൈസ്‌കൂൾ വിഭാഗത്തിലേയും മികച്ച രണ്ട് വിജയികളെ കണ്ടെത്തി http://bee-studentsaward.in എന്ന വെബ്സൈറ്റിൽ സ്‌കൂൾ അധികൃതർ രജിസ്റ്റർ ചെയ്ത് അപ് ലോഡ് ചെയ്യണം. ദേശീയ-സംസ്ഥാന തല വിജയികൾക്ക് മികച്ച സമ്മാനങ്ങൾ കാത്തിരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്: http://keralaenergy.gov.in
إرسال تعليق