ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) അപേക്ഷ ക്ഷണിക്കുന്നു

Kerala psc full time language teacher in arabic



യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് കേരള PSC വഴി താഴെ കൊടുത്തിരിക്കുന്ന തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷൻ പ്രകാരം രജിസ്റ്റർ ചെയ്യണം.
  • ബോർഡിന്റെ പേര്  :കേരള PSC
  • തസ്തികയുടെ പേര്  : ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്)
  • ഒഴിവുകളുടെ എണ്ണം  : 23 (ജില്ലാടിസ്ഥാനത്തിൽ)
  • അവസാന തീയതി  :02/11/2022
  • സ്റ്റാറ്റസ്  അപേക്ഷ സ്വീകരിക്കുന്നു  

വിദ്യാഭ്യാസ യോഗ്യത :

കേരളത്തിലെ അംഗീകൃത സർവ്വകലാശാലകൾ നൽകുന്ന അറബിയിൽ ബിരുദം ഉണ്ടായിരിക്കണം.

ഉദ്യോഗാർത്ഥി കേരള സർക്കാർ നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (K.TET IV) വിജയിച്ചിരിക്കണം

പ്രായം :

ഉദ്യോഗാർത്ഥിക്ക് 18-40 വയസിൽ കൂടുവാൻ പാടുള്ളതല്ല. സംവരണ വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്ക്‌ നിയമാനുസൃതമായ ഇളവ് ഉണ്ടായിരിക്കുന്നതാണ്.

ശമ്പളം:

Rs. 35600 രൂപ മുതൽ Rs. 75400 രൂപ വരെ പ്രതിഫലമായി നൽകുന്നു.

തിരഞ്ഞെടുക്കുന്ന രീതി :

പ്രസ്തുത തസ്തികയിലേക്ക് നേരിട്ടുള്ള നിയമനമായിരിക്കും നടത്തുക. ഒഴിവുകൾ ജില്ലാടിസ്ഥാനത്തിലാണ് ഉള്ളത്. എറണാകുളം – 02 (രണ്ട്),തൃശൂർ – 01 (ഒന്ന്), കോഴിക്കോട് – 15,(പതിനഞ്ച്), കാസർകോട് – 05 (അഞ്ച്) നിലവിൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഈ ക്രമത്തിലാണ്.

അപേക്ഷിക്കേണ്ട രീതി :

ഉദ്യോഗാർത്ഥികൾ കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി “വൺ ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password വും ഉപയോഗിച്ച് login ചെയ്ത് ശേഷം സ്വന്തം profile-ലൂടെ അപേക്ഷിക്കേണ്ടത് .പ്രസ്തുത തസ്തികയോടൊപ്പം Category No : 413/2022 -കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “Apply Now”ൽ മാത്രം click ചെയ്യേണ്ടതാണ്.
Notification Click here
Apply Now Click here
Official Website Click here

Post a Comment

أحدث أقدم