ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് തസ്തികയില്‍ ട്രെയിനികളെ നിയമിക്കുന്നു. നോര്‍ത്ത് സോണിലേക്കാണ് 80 അപ്രന്റിസ് ഒഴിവ് ഉള്ളത്. പരിശീലന കാലയളവ് ഒരു വര്‍ഷമാണ്. ഡല്‍ഹിയില്‍ ആയിരിക്കും നിയമനം.
പത്താം ക്ലാസില്‍ 50 ശതമാനം മാര്‍ക്കില്‍ കുറയാത്ത വിജയവും കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡില്‍ ഐടി സര്‍ട്ടിഫിക്കറ്റും യോഗ്യതയായി ഉണ്ടാവണം. 15നും 25നും ഇടയിലാണ് പ്രായപരിധി. 2022 ഏപ്രില്‍ 1 അടിസ്ഥാനമാക്കിയാണ് പ്രായപരിധി കണക്കാക്കുന്നത്. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവ് ലഭിക്കും. http://apprenticeshipindia.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://irctc.com അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബര്‍ 25.
إرسال تعليق