🌏 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെൻറ് (മാനേജ്), ഹൈദരാബാദ് ഓൺലൈൻരീതിയിൽ നടത്തുന്ന അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെൻറ്, അഗ്രി വെയർഹൗസിങ് മാനേജ്മെൻറ് എന്നീ പി.ജി. ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
🌏 കേന്ദ്ര കാർഷിക, കർഷകക്ഷേമ മന്ത്രാലയത്തിനു കീഴിലെ സ്വയംഭരണസ്ഥാപനമായ മാനേജ് മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സ് (മൂക്) രീതിയിൽ നടത്തുന്ന പ്രോഗ്രാമുകളുടെ ദൈർഘ്യം ഒരുവർഷം (രണ്ട് സെമസ്റ്റർ) ആണ്.
🌏 അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ മേഖലയിലെ ടെക്നോ മാനേജീരിയൽ കഴിവുകൾ വളർത്തിയെടുക്കാനും ഈ മേഖലയിലെ ഏറ്റവും പുതിയ മാറ്റങ്ങൾ പരിചയപ്പെടുത്തുവാനും അഗ്രിക്കൾച്ചറൽ എക്സ്റ്റൻഷൻ മാനേജ്മെൻറ് പ്രോഗ്രാം ലക്ഷ്യമിടുന്നു. പ്രോഗ്രാമുകളുടെ വിശദമായ ഘടന https://www.manage.gov.in -ൽ ലഭിക്കും. (എജ്യുക്കേഷൻ ലിങ്ക്). ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. അപേക്ഷ ഓൺലൈനായി സെപ്‌റ്റംബർ 30 വരെ നൽകാം.
إرسال تعليق