ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ബിരുദം, പി.ജി:നവംബർ 15 വരെ അപേക്ഷിക്കാം | Sreenarayanguru Open University

🌎ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

🌎അഞ്ച് ബിരുദ കോഴ്‌സുകളും രണ്ട് ബിരുദാനന്തര കോഴ്‌സുകളുമാണ് ആദ്യഘട്ടത്തിലുള്ളത്.

🌎ബി.എ.ക്ക് മലയാളം, ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, അറബിക് വിഷയങ്ങളും എം.എ.ക്ക് ഇംഗ്ലീഷ്, മലയാളം എന്നിവയും.

🌎ഒരു സെമസ്റ്ററിൽ 66 ക്ലാസ് നേരിട്ടുലഭിക്കും. ബിരുദപഠനത്തിന് ആറ് സെമസ്റ്ററും ബിരുദാനന്തരപഠനത്തിന് നാലു സെമസ്റ്ററുമുണ്ട്.

🌎 പ്രവേശനയോഗ്യതയിൽ മിനിമം മാർക്ക് നിബന്ധനയില്ല.

🌎നേരിട്ടുള്ള ക്ലാസുകൾക്കുപുറമേ ഇ-കണ്ടന്റ് രൂപത്തിലും പഠനോപാധികൾ ലഭിക്കും. വെർച്വൽ പഠനസൗകര്യവും ലഭ്യമാക്കും.

🌎കൊല്ലം കുരീപ്പുഴയിലെ സർവകലാശാലാ ആസ്ഥാനത്തിനുപുറമേ എറണാകുളം, പട്ടാമ്പി, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിൽ പ്രാദേശികകേന്ദ്രങ്ങളും അവയ്ക്കുകീഴിലുള്ള അമ്പതോളം പഠനകേന്ദ്രങ്ങളും പ്രവർത്തനം തുടങ്ങി.

🌎 വെബ്‌സൈറ്റിലുള്ള പ്രോസ്പെക്ടസിൽ കോഴ്‌സുകളുടെ തരംതിരിച്ച ഫീസ് ഘടന അറിയാം.

🌎 അർഹരായ വിദ്യാർഥികൾക്ക് ഫീസ് സൗജന്യം ലഭിക്കും.

🌎നവംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.

🌎 നിർദേശങ്ങൾ www.sgou.ac.in എന്ന വെബ്‌സൈറ്റിൽ അപ്ലൈ ഫോർ അഡ്മിഷൻ ലിങ്കിലുണ്ട്.



🌎 ഓൺലൈനായിമാത്രമേ ഫീസ് അടയ്ക്കാനാവൂ.

🌎 അപേക്ഷ സമർപ്പിച്ച് കഴിഞ്ഞാൽ കംപ്ലീഷൻ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. പ്രാദേശികകേന്ദ്രത്തിൽ ഒറിജിനൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുള്ള തീയതി കംപ്ലീഷൻ സർട്ടിഫിക്കറ്റിൽ ഉണ്ടാകും. ഒറിജിനൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷനുള്ള തീയതി അപേക്ഷകർക്കുതന്നെ തിരഞ്ഞെടുക്കാനുള്ള സൗകര്യവും പോർട്ടലിൽ ഉണ്ട്.

🌎 അപേക്ഷയുടെ പ്രിന്റ്, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ, ഫീസ് രസീത്, ആധാർ അല്ലെങ്കിൽ മറ്റ് തിരിച്ചറിയൽ രേഖകളുടെ അസലും പകർപ്പും ടി.സി. എന്നിവ പ്രാദേശികകേന്ദ്രത്തിൽ പരിശോധനയ്ക്ക് സമർപ്പിക്കണം. അഡ്മിഷൻ നടപടികൾ പൂർത്തിയായാൽ റീജണൽ ഡയറക്ടർ ഒപ്പിട്ട അഡ്മിറ്റ് കാർഡ് ലഭിക്കും.

🌎 info@sgou.ac.in/ | helpdesk@sgou.ac.in എന്നീ ഇ-മെയിലിലും 9188909901, 9188909902 എന്നീ നമ്പറുകളിലും ലഭിക്കും.

Post a Comment

أحدث أقدم