യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷൻ (യു.ജി.സി.) വിവിധ വിഭാഗങ്ങൾക്കുള്ള ഫെലോഷിപ്പ്/റിസർച്ച് ഗ്രാൻറ് പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു.
സാവിത്രിബായ് ജ്യോതിറാവു ഫൂലെ ഫെലോഷിപ്പ് ഫോർ സിംഗിൾ ഗേൾ ചൈൽഡ്
രക്ഷിതാക്കളുടെ ഒറ്റക്കുട്ടിയായ പെൺകുട്ടിക്ക് നൽകുന്നു. അംഗീകൃത സർവകലാശാലയിൽ/കോളേജിൽ/സ്ഥാപനത്തിൽ ഏതെങ്കിലും സ്ട്രീമിൽ/വിഷയത്തിൽ, റെഗുലർ ഫുൾടൈം ഗവേഷണം (പിഎച്ച്.ഡി.) നടത്തുന്നവരാകണം. പ്രായപരിധി 40 വയസ്സ് (സംവരണ വിഭാഗക്കാർക്ക് 45 വയസ്സ്)
ഡോ. ഡി.എസ്. കോത്താരി റിസർച്ച് ഗ്രാന്റ് ഫോർ ന്യൂലി റിക്രൂട്ടഡ് ഫാക്കൽറ്റി മെമ്പേഴ്സ്
പുതുതായി അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിൽ റെഗുലർ നിയമനം ലഭിച്ച ഫാക്കൽറ്റികൾക്ക് നൽകുന്ന ഗവേഷണ ഗ്രാന്റ്. ഫാക്കൽറ്റിക്ക് പിഎച്ച്.ഡി. വേണം. അന്താരാഷ്ട്ര അംഗീകാരമുള്ള ജേണലുകളിൽ കുറഞ്ഞത് അഞ്ച് ഗവേഷണ പേപ്പറുകൾ സ്വന്തംപേരിൽ വേണം. ജോലിയിൽ പ്രവേശിച്ച് രണ്ടുവർഷത്തിനകം ഗ്രാന്റിന് അപേക്ഷിച്ചിരിക്കണം.
ഡോ. എസ്. രാധാകൃഷ്ണൻ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ്
സയൻസസ്, എൻജിനിയറിങ് ആൻഡ് ടെക്നോളജി, ഭാഷാവിഷയങ്ങൾ ഉൾപ്പെടെ ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽസയൻസസ് എന്നിവയിൽ പിഎച്ച്.ഡി. ബിരുദമുള്ള, തൊഴിൽരഹിതർക്ക് പോസ്റ്റ് ഡോക്ടറൽ ഗവേഷണത്തിന് നൽകുന്നു. പി.ജി. തലത്തിൽ 55 ശതമാനം മാർക്കുവേണം. സംവരണവിഭാഗക്കാർക്ക് 50 ശതമാനം മതി. സർവകലാശാലയുമായി/സ്ഥാപനവുമായി അഫിലിയേഷനുള്ള മെന്ററെ/സൂപ്പർവൈസറെ കണ്ടെത്തി അനുമതി വാങ്ങണം.
റിസർച്ച് ഗ്രാന്റ് ഫോർ ഇൻ-സർവീസ് ഫാക്കൽറ്റി മെമ്പേഴ്സ്
വിരമിക്കലിന് കുറഞ്ഞത് പത്തുവർഷമെങ്കിലും അവശേഷിക്കുന്ന റെഗുലർ ഫാക്കൽറ്റികൾക്ക് പ്രായം 50 വയസ്സ് കവിയരുത്. കുറഞ്ഞത് അഞ്ച് ഫുൾടൈം ഗവേഷകരുടെ പിഎച്ച്.ഡി. ഡെസർട്ടേഷൻ സൂപ്പർവിഷൻ വിജയകരമായി പൂർത്തിയാക്കണം. ദേശീയ/അന്തർദേശീയ, സർക്കാർ/സ്വകാര്യ ഏജൻസികളുടെ രണ്ട് സ്പോൺസേർഡ് ഗവേഷണ പ്രോജക്ടുകളെങ്കിലും പൂർത്തിയാക്കണം.
ഫെലോഷിപ്പ് ഫോർ സൂപ്പർആനുവേറ്റഡ് ഫാക്കൽറ്റി മെമ്പേഴ്സ്
സേവനത്തിൽനിന്നും വിരമിച്ച/ആറുമാസത്തിനകം വിരമിക്കുന്ന, പ്രൊഫസർ/അസോസിയേറ്റ് പ്രൊഫസർ തസ്തികയിൽ ജോലിചെയ്ത/ചെയ്യുന്ന ഫാക്കൽറ്റികൾക്ക്. കുറഞ്ഞത് 10 ഫുൾ ടൈം പിഎച്ച്.ഡി. ഗവേഷകരുടെ ഡെസർട്ടേഷൻ സൂപ്പർവിഷൻ വിജയകരമായി പൂർത്തിയാക്കണം. അതിൽ മൂന്നുപേർക്ക് കഴിഞ്ഞ പത്തുവർഷത്തിനകം ആയിരിക്കണം പിഎച്ച്.ഡി. ലഭിച്ചത്. ദേശീയ/അന്തർദേശീയ ഏജൻസികളുടെ മൂന്ന് സ്പോൺസേഡ് ഗവേഷണ പ്രോജക്ടുകളിൽ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ആകണം. വിവരങ്ങൾക്ക്: frg.ugc.ac.in അവസാന തീയതി: ഒക്ടോബർ 10
إرسال تعليق