നായകളെ പേടിച്ച് ജീവിയ്‌ക്കേണ്ട വാര്‍ത്തകളിലേയ്ക്കാണ് നാം ഇന്ന് കണ്‍തുറക്കുന്നത്. തലങ്ങും വിലങ്ങും പാഞ്ഞ് ആളുകളെ ഭയപ്പെടുത്തിയ്‌ക്കൊണ്ടിരിയ്ക്കുകയാണ് ഇവ. നായ കടിച്ച് മരിച്ചവരും പേപ്പട്ടി കടിച്ച് വിഷബാധയേറ്റവരുമെല്ലാം ഇന്ന് വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നു. രോഗിയ്ക്ക് വിഷബാധയേറ്റാല്‍ , രോഗി വിഷബാധയുടെ ലക്ഷണങ്ങള്‍ കാട്ടിത്തുടങ്ങിയാല്‍ ഇത് 100 ശതമാനവും ഗുരുതരമായ വിഷബാധയാണ്.
നായ കടിച്ചാല്‍ ഉടന്‍ ചെയ്യേണ്ട ഏഴ് കാര്യങ്ങള്‍
റേബീസ് വൈറസാണ്
റേബീസ് വൈറസാണ് ഇത്തരം വിഷബാധയ്ക്ക് കാരണമാകുന്നത്. നായ്ക്കളില്‍ മാത്രമല്ല, പൂച്ച, ആട്, മുയല്‍, കന്നുകാലികള്‍ എന്നിവയില്‍ നിന്നും പേവിഷബാധയേല്‍ക്കാം. കാട്ടുപൂച്ച, മരപ്പട്ടി, കുറുക്കന്‍ എന്നിവ ഇത്തരം വൈറസുകളുടെ വാഹകരുമാണ്. എങ്കിലും ഇത് കൂടുതലായി വരുന്നത് നായ്ക്കളില്‍ നിന്നാണ്. ഇവയുടെ നഖങ്ങളും കടിയുമെല്ലാം ഇത്തരം വിഷബാധയ്ക്ക് കാരണമാകുന്നു. നായ്ക്കളുടെ ഉമിനീര്‍ നമ്മുടെ കണ്ണിലോ മൂക്കിലോ വായിലോ മുറിവുകളിലോ വീണാലും വിഷബാധയുണ്ടാകാം. അതായത് പേ പിടിച്ച നായെങ്കില്‍. പേ വിഷബാധയുള്ള നായ കടിച്ചാല്‍ ഈ വൈറസ് മുറിവിലൂടെ തലച്ചോറിലെത്തി ഇവ മസ്തിഷ്‌ക ജ്വരമുണ്ടാക്കുന്നു. പേവിഷ ബാധയുണ്ടാക്കുന്ന വൈറസ് പേപ്പട്ടിയും ഉമിനീര്‍ ഗ്രന്ഥിയിലാണ് കാണപ്പെടുന്നത്. നായ കടിച്ചാല്‍ നാം ഉടനടി ചെയ്യേണ്ട ചില കാര്യങ്ങളുണ്ട്.
ഇത് കടിച്ചിടത്ത്
ഇത് കടിച്ചിടത്ത് നീര്‍ക്കെട്ടുണ്ടാക്കുന്നു. പിന്നീട് ഇത് നാഡീവ്യൂഹത്തിലെത്തുന്നു. ഇത് ആന്തരികാവയവത്തിലെത്തി ശാരീരിക പ്രക്രിയകള്‍ തടസപ്പെടുത്തുന്നു. പേപ്പട്ടി വിഷബാധയ്‌ക്കെതിരെ വാക്‌സിനെടുക്കുമ്പോള്‍ വൈറസിന് എതിരെയുള്ള ആന്റിബോഡികള്‍ ശരീരത്തില്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. ഇത് റേബീസ് വൈറസുകളെ നിര്‍വീര്യമാക്കുന്നു. ഈ വൈറസ് ബാധ തലച്ചോറിലെ ബാധിച്ച് മസ്തിഷ്‌ക ജ്വരം ബാധിച്ചാല്‍ പിന്നെ ചികിത്സ ഏറെ ബുദ്ധിമുട്ടാണ്.
പട്ടി കടിച്ചാല്‍
ജലദോഷം, കുളിരോട് കൂടിയ പനി, ശക്തമായ പനി, കഴുത്തിലെ, വായിലെ മസിലുകള്‍ക്ക് ഇറുക്കം വരികയും കാഴ്ച മങ്ങുകയും വെള്ളം കാണുമ്പോള്‍ അസ്വസ്ഥത തോന്നുകയുമെല്ലാം ചെയ്യുന്നു. പട്ടി കടിച്ചാല്‍ കുഴി പോലുളള മുറിവുകളുണ്ടാകുന്നു. അതായത് പല്ലിന്റെ കൂര്‍ത്ത മുറിവുകള്‍. ഈ മുറിവില്‍ ഉമിനീര്‍ ഉണ്ടാകാം. എത്രയും പെട്ടെന്ന് ഒഴുകുന്ന വെള്ളത്തില്‍, പൈപ്പ് തുറന്നിട്ട് ഇതിന് കീഴേ മുറിവുള്ള ഭാഗം വരത്തക്ക വിധത്തില്‍ നല്ലതു പോലെ കഴുകുക. ഈ മുറിവിലേയ്ക്ക് ടാപ്പു വെള്ളം ചീറ്റിയ്ക്കുക. ഇതിനൊപ്പം സോപ്പു കൂടി ഇട്ടു കഴുകുക. ഇത് വൈറസിന്റെ പുറംപാളി നശിപ്പിയ്ക്കും. ഇത് തുടര്‍ച്ചയായി കഴുകണം. 15 മിനിറ്റെങ്കിലും സോപ്പുപയോഗിച്ച് തുടര്‍ച്ചയായി കഴുകുക. രക്തം ഒലിയ്ക്കുന്നുണ്ടെങ്കില്‍ മുറിവിന് മുകളില്‍ ഒരു തുണി കെട്ടി വയ്ക്കുക. മുറിവിനു മുകളില്‍ കെട്ടേണ്ടതില്ല. പിന്നീട് ഇത് അയൊഡിന്‍, മെത്തലേറ്റഡ് സ്പിരിറ്റ് എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ചു കഴുകാം. സാധാരണ നായ കടിച്ചാല്‍ ഇതാണ് കാരണമെന്ന് ഡോക്ടര്‍മാരെ അറിയിക്കണം. സാധാരണ നായ കടിച്ച മുറിവ് സ്റ്റിച്ചിട്ട് കെട്ടാറില്ല. ഇതൊഴിവാക്കണമെങ്കില്‍ ഡോക്ടറോട് കാര്യം പറയണം.
നായ കടിച്ചാല്‍
നായ കടിച്ചാല്‍ വാക്‌സിനെടുക്കുക, കുത്തിവയ്‌പെടുക്കുക എന്നിവയാണ് ചെയ്യുക. എത്രയും പെട്ടെന്ന് തന്നെ ചികിത്സ തേടണം. ഇതിന് മുമ്പ് നല്ലതു പോലെ കഴുകണം. ഇമ്യൂണോഗ്ലോബിന്‍ കുത്തിവയ്പ്പാണ് ഇതിനായി എടുക്കുന്നത്. നായ കടിച്ചാല്‍ ഈ ഭക്ഷണം നല്‍കരുത്, അത് നല്‍കരുത് എന്ന് പലരും പറഞ്ഞ് കേള്‍ക്കാം. ഇത്തരത്തില്‍ യാതൊരു വിലക്കുകളുമില്ല. ഇതു പോലെ വളര്‍ത്തു നായ്ക്കളെങ്കില്‍പ്പോഴും ചെറിയ കടിയാണെങ്കിലും ഇത് അവഗണിയ്ക്കാതെ എത്രയും പെട്ടെന്ന് മെഡിക്കല്‍ സഹായം തേടുക. വീട്ടിലെ നായ്ക്കള്‍ക്ക് പേവിഷബാധയില്ലെന്ന് ഉറപ്പും വരുത്തുക. ഇതിനായി ഇവയ്ക്ക് വാക്‌സിനെടുക്കുക.
Post a Comment