സ്നേഹപൂർവ്വം സ്‌കോളർഷിപ്പിനുള്ള അവസാന തീയതി നവംബർ 30 വരെ നീട്ടി

scholarship,scholarship 2022,Sneha poorvam scholarship 2022,

മാതാവോ പിതാവോ രണ്ടു പേരുമോ  മരണപ്പെട്ട കുട്ടികൾക്ക്  കേരള സർക്കാരിന്റെ സാമൂഹ്യ സുരക്ഷ മിഷൻ വഴി നൽകുന്ന സ്‌കോളർഷിപ്പ് ആണ് സ്നേഹപൂർവ്വം

  • ഒന്നാം ക്ലാസ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓരോ വർഷവും വർഷം 3000 രൂപ ലഭിക്കും
  • ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓരോ വർഷവും  5000 രൂപ  ലഭിക്കും
  •  പ്ലസ്‌ വൺ, പ്ലസ്‌ ടു കുട്ടികൾക്ക് ഓരോ വർഷവും 7500 രൂപ ലഭിക്കും
  •  ഡിഗ്രിയ്ക്ക് പഠിക്കുന്ന കുട്ടികൾക്ക് ഓരോ വർഷവും 10,000 രൂപയും ലഭിക്കും
  • കുട്ടികൾ പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനം വഴിയാണ്  അപേക്ഷ നൽകേണ്ടത്

സ്കൂളിൽ /കോളേജിൽ നൽകേണ്ടത്

👇👇👇👇👇

  1. അപേക്ഷ ഫോറം
  2. കുട്ടിയുടെ ആധാർ കാർഡിന്റെ കോപ്പി
  3. മരണമടഞ്ഞ രക്ഷിതാവിന്റെ മരണ സർട്ടിഫിക്കറ്റിന്റെ കോപ്പി
  4. കുട്ടിയും  ജീവിച്ചിരിക്കുന്ന രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടിന്റെ കോപ്പി

( ഓർക്കുക ജോയിന്റ് അക്കൗണ്ട്  തന്നെ വേണം   സിംഗിൾ അക്കൗണ്ട് പറ്റില്ല  ബാങ്കിൽ ചിലപ്പോൾ സിംഗിൾ അക്കൗണ്ട് മതി എന്ന്  പറഞ്ഞാൽ  സ്നേഹപൂർവ്വം സ്‌കോളർഷിപ്പിന് വേണ്ടിയാണ് എന്ന് പ്രത്യേകം പറയണം  )

  • 5. റേഷൻ കാർഡ് BPL ആണെങ്കിൽ അതിന്റെ കോപ്പി മതിയാകും  പിന്നെ വരുമാന സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല*
  • കാർഡ് APL ആണെങ്കിൽ വില്ലേജ് ഓഫീസിൽ നിന്ന് വാങ്ങുന്ന വരുമാന സർട്ടിഫിക്കറ്റ്

( ഗ്രാമ പ്രദേശങ്ങളിൽ  20,000 രൂപയിൽ താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ്/നഗരപ്രദേശമാണെങ്കിൽ 22,375 രൂപയിൽ താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ് )

( അക്ഷയ വഴി അപേക്ഷിച്ച ശേഷം വില്ലേജ് ഓഫീസിൽ പോയി സ്നേഹപൂർവ്വം സ്‌കോളർഷിപ്പിന് വേണ്ടിയാണെന്ന് പ്രത്യേകം പറയണം . കാരണം മിക്ക സ്ക്കോളർഷിപ്പിനും 1 ലക്ഷം മുതൽ  2.5 ലക്ഷം വരെയൊക്കെ ആണ് വരുമാന പരിധി.  നേരിട്ട് പറഞ്ഞില്ല എങ്കിൽ മുകളിൽ പറഞ്ഞിരിക്കുന്ന വരുമാന പരിധിയിൽ  താഴെയുള്ള വരുമാന സർട്ടിഫിക്കറ്റ് കിട്ടിയെന്ന് വരില്ല . അപ്പോൾ പിന്നെ സ്‌കോളർഷിപ്പിന് അപേക്ഷിക്കാനും കഴിയില്ല  )

  • ഇത്രയും കാര്യങ്ങൾപഠിക്കുന്ന സ്‌കൂളിന്റെ / കോളേജിന്റെ  സ്ഥാപന മേധാവിയ്ക്ക്  സമർപ്പിക്കണം
  • സ്‌കോളർഷിപ്പ്  ഓൺലൈൻ ആയി ചെയ്യേണ്ടത് വിദ്യാഭ്യാസ സ്ഥാപനം ആണ് . സ്നേഹപൂർവ്വം സ്‌കോളർഷിപ്പ് അക്ഷയ വഴിയോ മറ്റു ജന സേവന കേന്ദ്രങ്ങൾ വഴിയോ ചെയ്യാൻ കഴിയില്ല

NB:  സ്കൂളിൽ ചേരാത്ത അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്കും സ്നേഹപൂർവ്വം സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിയും. അവർ ഫോം ഡൗൺലോഡ് ചെയ്തു ജില്ലാ ശിശുക്ഷേമ സമിതിയുടെ ശുപാർശ സഹിതം നേരിട്ട് അപേക്ഷിക്കണം

കൂടുതൽ വിവരങ്ങൾക്ക്

👇👇👇👇👇👇👇👇

ഈ തന്നിരിക്കുന്ന വിവരങ്ങൾ പ്രാഥമിക കാര്യങ്ങൾ മാത്രമാണ്. കൂടുതൽ വിവരങ്ങൾക്ക്  

Phone-18001201001
                ( Toll free )
                0471 2341200 ( off.)

www.kssm.ikm.in

snehapoorvamonline@gmail.com

Post a Comment

Previous Post Next Post