🌏സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), ജൂനിയർ അസോസിയേറ്റ്സ് (കസ്റ്റമർ സപ്പോർട്ട് & സെയിൽസ്) തസ്തികയിലെ 5486 ഒഴിവുകളിലേക്ക് (ബാക്ക്ലോഗ് ഒഴിവുകൾ ഉൾപ്പെടെ) അപേക്ഷ ക്ഷണിച്ചു.
🌏കേരളത്തിൽ 279 ഒഴിവും ലക്ഷദ്വീപിൽ മൂന്ന് ഒഴിവുമുണ്ട്.
🌏പ്രായം: 20-28 വയസ്സ്.
🌏02.08.1994-നും 01.08.2002-നും ഇടയിൽ ജനിച്ചവരായിരിക്കണം (ഇരുതീയതികളും ഉൾപ്പെടെ).
🌏ഉയർന്ന പ്രായപരിധിയിൽ എസ്.സി./ എസ്.ടിക്കാർക്ക് അഞ്ചും ഒ.ബി.സി.ക്കാർക്ക് മൂന്നും വർഷം ഇളവ് ലഭിക്കും. മറ്റിളവുകൾ ചട്ടപ്രകാരം.
🌏 യോഗ്യത: ബിരുദം. (അവസാന സെമസ്റ്റർ/വർഷക്കാർക്കും നിബന്ധനകൾക്കു വിധേയമായി അപേക്ഷിക്കാം.)
🌏ശമ്പളം: 17,900-47,920 രൂപ.
🌏തിരഞ്ഞെടുപ്പ്: എഴുത്തുപരീക്ഷയുടെയും പ്രാദേശികഭാഷാ പരിജ്ഞാനത്തിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.
🌏പ്രാഥമികപരീക്ഷ 2022 നവംബറിലും മെയിൻ പരീക്ഷ 2022 ഡിസംബർ/ 2023 ജനുവരിയിലും നടക്കും.
🌏ആലപ്പുഴ, ഇടുക്കി, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശ്ശൂർ എന്നിവയാണ് കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ.
🌏കവരത്തിയാണ് ലക്ഷദ്വീപിലെ പരീക്ഷാകേന്ദ്രം.
അപേക്ഷാഫീസ്: 750 രൂപ. (എസ്.സി./എസ്.ടി./വികലാംഗർ/ ഇ.എസ്.എം./ ഡി.ഇ.എസ്.എം. വിഭാഗക്കാർക്ക് ഫീസില്ല.
🌏ഏതെങ്കിലുമൊരു സംസ്ഥാനം/ കേന്ദ്രഭരണപ്രദേശത്തിലേക്കു മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.
🌏അപേക്ഷിക്കുന്ന സംസ്ഥാനം/ കേന്ദ്രഭരണപ്രദേശത്തെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം. ഇന്റർ സർക്കിൾ/ ഇന്റർ സ്റ്റേറ്റ് സ്ഥലംമാറ്റം അനുവദിക്കുന്നതല്ല.
🌏 ആറുമാസമാണ് പ്രൊബേഷൻ കാലാവധി.
🌏 https://www.sbi.co.in/careers
എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി അപേക്ഷിക്കണം.
🌏ഫോട്ടോ, ഒപ്പ്, വിരലടയാളം, സ്വന്തം കൈപ്പടയിലെഴുതിയ ഡിക്ലറേഷൻ എന്നിവ സ്കാൻചെയ്ത് അപ്ലോഡ് ചെയ്യണം.
🌏നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും.
🌏 അവസാനതീയതി: സെപ്റ്റംബർ 27.
ഡിഗ്രിക്കാർക്ക് SBI-യിൽ ജൂനിയര്‍ അസോസിയേറ്റ്സ് ആകാം; 5486 ഒഴിവുകൾ, ശമ്പളം 17,900-47,920
TUMs
0
Post a Comment