നിര്‍ദ്ദേശങ്ങള്‍
- കേരളത്തിലെ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമുള്ള വിദ്യാലയങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്കാണ് മത്സരം
- LP,UP,HS,HSSഎന്നീ വിഭാഗങ്ങൾക്ക് പ്രത്യേകം പ്രത്യേകം മത്സരങ്ങൾ നടക്കുന്നതാണ്
- പ്രാഥമിക തലം ഗൂഗിൾ ഫോം വഴിയാണ് നടക്കുന്നത്.
- സബ്ജില്ല,ജില്ലാ മത്സരങ്ങൾ പ്രത്യേക കേന്ദ്രങ്ങളിൽ വെച്ച് ഫിസിക്കൽ ഓൺലൈനായി നടക്കുന്നതാണ്.
- മത്സര കേന്ദ്രങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
- പ്രാഥമിക തല മത്സരം 25/9/2022 ഞായറാഴ്ച നടക്കുന്നതാണ്
- പ്രാഥമിക തലത്തിൽ മുൻകൂട്ടി രജിസ്ട്രേഷൻ നടത്തേണ്ട ആവശ്യമില്ല
- ഓരോ വിഭാഗത്തിനും 40 ചോദ്യങ്ങളും 15 മിനിറ്റ് സമയം അനുവദിക്കുന്നതാണ്.
- ചോദ്യങ്ങൾക്ക് നമ്പർ ഉണ്ടായിരിക്കുന്നതല്ല
- മത്സരം ആരംഭിച്ച് 15 മിനിറ്റിനുള്ളില്‍ സബ്മിറ്റ് ചെയ്താൽ മാത്രമേ മൂല്യനിർണയത്തിന് പരിഗണിക്കുകയുള്ളൂ
- കൃത്യ സമയത്തിനുള്ളില്‍ സബ്മിറ്റ് ചെയ്തവരില്‍ നിന്നും സമയത്തിന്റെ അടിസ്ഥാനത്തില്‍ നിശ്ചിത മാര്‍ക്ക് കട്ട് ഓഫായി സ്വീകരിച്ച് അതിനു മുകളില്‍ സ്കോര്‍ ലഭിച്ചവരെയാണ് സബ്ജില്ലാ തലത്തിലേക്ക് തിരഞ്ഞടുക്കുന്നത്.
- പേഴ്സണൽ വിവരങ്ങൾ പൂരിപ്പിക്കാനുള്ള ആദ്യഭാഗത്ത് മത്സരാർത്ഥിയുടെ പേര്,ക്ലാസ്സ്,സ്കൂൾ,ജില്ല,ഉപജില്ല,ഫോൺ നമ്പർ എന്നിവ കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
- ഉപജില്ലയുടെ പേര് മുൻകൂട്ടി അധ്യാപകരോട് ചോദിച്ച് മനസ്സിലാക്കി വയ്ക്കേണ്ടതാണ്
പ്രാഥമികതല മത്സരം
LP - 11.30 am to 11.45 am
UP - 12 noon to 12.15 pm
HS - 12.30pm to 12.45 pm
HSS - 1pm to 1.15pm
CH മുഹമ്മദ് കോയ പ്രതിഭാ ക്വിസ് സീസണ്‍ 4 പ്രാഥമിക തലം 25/09/2022
إرسال تعليق