സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാ വയോജന ദിനാഘോഷത്തോടനുബന്ധിച്ച് ഈ വർഷത്തെ ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര വയോജനദിന പ്രമേയമായ "മുതിർന്ന വനിതകളുടെ അതിജീവനവും സംഭാവനകളും" (The resilience and contributions of older women) എന്ന ആശയം മുൻനിർത്തി ജില്ലാതല ഫോട്ടോഗ്രഫി/ പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു. വിജയികളാകുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 2500 രൂപ, 2000 രൂപ, 1000 രൂപ എന്ന നിരക്കിൽ സമ്മാനം നൽകുന്നതാണ്. എൻട്രികൾ അയക്കേണ്ട ഇമെയിൽ ഐഡി vjdekm@gmail.com. അവസാന തിയതി സെപ്റ്റംബർ 30.
മത്സരത്തിനായി അയക്കുന്ന ഫോട്ടോ/ പോസ്റ്ററിനോടൊപ്പം ക്യാപ്ഷൻ, അനുബന്ധവിവരങ്ങൾ, മത്സാരാർത്ഥിയുടെ പേര്, വിലാസം, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങൾ ഉളളടക്കം ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0484-2425377
إرسال تعليق