1. നബി (സ ) ജനിച്ചത് എന്ന്?
റബിഉൽ അവ്വൽ 12 (AD 571)
2. നബി (സ) ജനിച്ച സ്ഥലം ഏത്?
മക്ക
3. നബി (സ) യുടെ മാതാപിതാക്കൾ ആരെല്ലാം?
പിതാവ് – അബ്ദുള്ള
മാതാവ് -ആമിന ബീവി
4. നബി (റ) ഹജ്ജ് നിർവഹിച്ച വർഷം ?
ഹിജ്റ പത്താം വർഷം
5. നബി (സ) യുടെ ഗോത്രം ഏത്?
ഖുറൈശി ഗോത്രം
6. നബി (സ)യുടെ പുത്രി ഫാത്തിമ (റ) ക്ക് എത്ര മക്കൾ ഉണ്ടായിരുന്നു?
6 മക്കൾ ( 2 മക്കൾ ചെറുപ്പത്തില് തന്നെ മരണപ്പെട്ടു)
7. ഖുര്‍ആനില്‍ പേരെടുത്തു പറഞ്ഞ ഒരേ ഒരു സ്വഹാബി?
സൈദ് ബിന്‍ ഹാരിസ (റ)
8. അബ്ദുൽ മുത്തലിബിന് ശേഷം നബിയെ ഏറ്റെടുത്തത് ആരാണ്?
അബൂ ത്വാലിബ്
9. ബദർ യുദ്ധത്തിന് ഖുർആൻ നൽകിയ പേരെന്ത്?
യൗമുൽ ഫുർഖാൻ
10. ഹലീമാ ബീവിയുടെ ഗോത്രം ഏത്?
ബനൂസഅദ് ഗോത്രം
11. ബദര്‍ യുദ്ധ വേളയില്‍ മുസ്ലിം സൈന്യം തമ്പടിച്ച സ്ഥലം മാറ്റാന്‍ നിര്‍ദേശിച്ചസ്വഹാബി?
ഹുബാബ് ഇബ്ന്‍ മുന്‍ദിര്‍ (റ)
12. ത്വാഹിറ എന്ന പേരിൽ അറിയപ്പെടുന്ന നബി പത്നി ആര്?
ഖദീജ (റ)
13. നബി തങ്ങളുടെ പിതാമഹാന്റെ പേര് എന്ത്?
അബ്ദുൽ മുത്തലിബ്
14. ഇസ്മായിൽ നബിക്ക്അള്ളാഹു (സു) കനിഞ്ഞേകിയ സംസം കിണർ ഇടക്കാലത്തു നഷ്ടപ്പെട്ടിരുന്നു. അത് പുനസ്ഥാപിച്ചത് ആരാണ്?
അബ്ദുൽ മുത്തലിബ്
15. “അയൽവാസി വിശന്നിരിക്കുമ്പോൾ വയറു നിറയ്ക്കുന്നവൻ സത്യവിശ്വാസിയല്ല” എന്നത് ആരുടെ വാക്കുകൾ?
മുഹമ്മദ് നബി (സ)
16. അല്ലാഹു ആദ്യം സൃഷ്ടിച്ചത് എന്ത്?
നബി (സ )യുടെ പ്രകാശത്തെ
17. നബി (സ)യുടെ സ്ഥാനപ്പേരുകൾ എന്തെല്ലാമായിരുന്നു?
അൽ അമീൻ, സിദ്ധീക്ക്
18. നബി (സ) ചെറുപ്പത്തിൽ ഏർപ്പെട്ട ജോലി എന്തായിരുന്നു?
ആട് മേക്കൽ
19. പ്രവാചകന്‍ മുഹമ്മദ് (സ) തന്‍റെ ജീവിതത്തിനിടയില്‍ എത്ര ഉംറയാണ് നിര്‍വഹിച്ചത്?
നാല്
20. നബി (സ) യുടെ പിതാവ് അബ്ദുള്ള(റ)വി ന്റെ മാതാവിന്റെ പേര് എന്തായിരുന്നു?
ഫാത്തിമ (മാഖ് സൂളി ഗോത്രക്കാരി)
21. നബിയുടെ ആദ്യ പത്നിയുടെ പേര്?
ഖദീജ ബീവി (റ)
22. നബി (സ) ക്ക് ഏതു ഗുഹയിൽ വെച്ചാണ് നുബുവ്വത്ത് ലഭിച്ചത്?
ഹിറാ ഗുഹയിൽ വെച്ച്
23. ഹിറാ ഗുഹ ഏത് പർവ്വതത്തിലാണ് സ്ഥിതി ചെയ്യുന്നത്?
നൂർ
24. തിരു നബി (സ) ക്ക് മുഹമ്മദ് എന്ന നാമകരണം നൽകിയത് ആരാണ്?
പിതാമഹൻ അബ്ദുൽ മുത്തലിബ്
25. ഖദീജാ ബീവിയെ വിവാഹം കഴിക്കുമ്പോൾ നബി തങ്ങളുടെ പ്രായം?
25
26. നബി (സ) യുംഅബൂബക്കറും(റ) ഹിജ്റ പോകുന്നതിനിടെ അവർക്ക് ഭക്ഷണം എത്തിച്ചതാര്?
അസ്മ ബിൻത് അബൂബക്കർ
27. തിരു നബിക്ക് മാതാവ് ആമിന ബീവി മുല കൊടുത്തത് എത്ര കാലം?
ഏഴ് ദിവസം.
28. ‘സൈഫുല്ലാഹ്’ എന്ന പേരില്‍ അറിയപ്പെടുന്ന സ്വഹാബി ആരാണ് ?
ഖാലിദ് ഇബ്ന്‍ വലീദ് (റ).
29. നബി (സ) യുടെ പിതൃവ്യപുത്രനും നബിയുടെ മരുമകനുമായ സ്വഹാബി ആരായിരുന്നു?
അലി (റ)
30. നബി (സ)യുടെ മാതാവ് ആമിന ബീവിയുടെ പിതാവിന്റെ പേര് എന്താണ്?
വഹബ് ബിനു സുഹൈൽ
31. നബി (സ) ക്ക് ലഭിച്ച പരിശുദ്ധ ഗ്രന്ഥം?
പരിശുദ്ധ ഖുർആൻ
32. പരിശുദ്ധ ഖുർആൻ അവതരിച്ച മാസം?
റമളാൻ
33. സിഹാഹുസ്സിത്ത എന്ന പേരില്‍ അറിയപ്പെടുന്ന ഹദീഥ് ഗ്രന്ഥങ്ങള്‍ ഏവ?
സ്വഹീഹു ബുഖാരി, സ്വഹീഹു മുസ്‌ലിം, അബൂദാവൂദ്, തിര്‍മിദി, ഇബ്ന്‍ മാജ, നസായി എന്നിവ.
34. നബി (സ) ക്ക് എത്ര മക്കൾ ഉണ്ടായിരുന്നു?
7 മക്കൾ
35. നബി (സ)യും അബൂബക്കർ (റ)വും ശത്രുക്കളിൽ നിന്ന് അഭയംപ്രാപിച്ച ഗുഹഏതാണ്?
സൗർ ഗുഹ
36. ഇസ്ലാമിലെ ആദ്യത്തെ യുദ്ധം?
ബദർ യുദ്ധം
37. ബദര്‍ യുദ്ധ വേളയില്‍ പ്രവാചകന്‍ വടികൊണ്ട് അണി ശരിയാക്കിയപ്പോള്‍ വേദനിച്ചെന്നും പ്രതികാരം ചെയ്യണമെന്നും പറഞ്ഞ സ്വഹാബി?
സവാദ് (റ)
38. ഉമ്മാന്റെ കാൽക്കീഴിലാണ് സ്വർഗം എന്ന് പറഞ്ഞതാര്?
മുഹമ്മദ് നബി (സ)
39. നബിപുത്രി ഉമ്മുക്കുലുസുവിനെ വിവാഹം ചെയ്ത സ്വഹാബി?
ഉസ്മാനുബ്നു അഫ്ഫാൻ (റ)
40. നബി (സ) മദീനയിൽ എത്തിയപ്പോൾ കുട്ടികൾ പാടിയ ഗാനം?
“തലഉൽ ബദ്റു അലൈന” എന്ന് തുടങ്ങുന്ന ഗാനം
41. നബി (സ) യുടെ എത്രാമത്തെ വയസ്സിലാണ് മാതാപിതാക്കൾ വഫാത്തായത്?
പിതാവ് -നബിയെ ഗർഭം ചുമന്നു രണ്ടുമാസം കഴിഞ്ഞും
മാതാവ്- നബിയുടെ ആറാം വയസ്സിലും
42. നബി (സ) ക്ക് നുബുവ്വത്ത് ലഭിച്ചത് എത്രാമത്തെ വയസ്സിൽ?
നാൽപതാം വയസ്സിൽ
43. ഇമാം അബൂ ഹനീഫയെ ചാട്ടവാറു കൊണ്ടടിച്ച കൂഫയിലെ ഗവര്‍ണര്‍ ?
യസീദ് ഇബ്ന്‍ ഹുബൈയ്‌റ
44. മദീനയിലേക്ക് ഹിജ്റ പോകുമ്പോൾ നബി (സ) യുടെ വയസ്സ് എത്രയായിരുന്നു?
53 വയസ്സ്
45. മുലകുടി ബന്ധുത്തിലൂടെ നബി (സ) യുടെ സഹോദരനും കൂടിയായിരുന്ന നബിയുടെ പിതൃവ്യൻ ആരായിരുന്നു?
ഹംസ (റ) (സുവൈബത്തുൽ അസ്ലാമിയ)
46. പിതാമഹൻ അബ്ദുൽ മുത്തലിബ് മരിക്കുമ്പോൾ നബി (സ) യുടെ പ്രായം എത്രയായിരുന്നു?
8 വയസ്
47. നബി (സ) യുടെ ജനനത്തിൽ സന്തോഷിച്ച് അടിമയെ മോചിപ്പിച്ച പിതൃവ്യന്റെ പേര് എന്ത്?
അബൂലഹബ്
48. ഇസ്ലാമിലെ ആദ്യത്തെ രക്ത സാക്ഷി എന്നറിയപ്പെടുന്നത് ആര്?
സുമയ്യ (റ)
49. ഇമാം ശാഫി(റ)യുടെ പൂര്‍ണ്ണ നാമം?
മുഹമ്മദ്‍ ഇബിന്‍ ഇദ് റീസ്
50. നബി (സ) യുടെ കൂടെ മുല കുടിച്ചിരുന്ന ഹലീമാബീവിയുടെ സ്വന്തം മകന്റെ പേര് എന്തായിരുന്നു?
ളംറത്ത്
51. നബി (സ) താമസിക്കാനുള്ള വീട് ഏത് പള്ളിയോടനുബന്ധിച്ചാണ് നിർമ്മിച്ചത്?
മസ്ജിദുൽന്നബവി
52. നബി (സ) ദുഃഖ വർഷം എന്ന് വിശേഷിപ്പിക്കുന്നത് നുബുവ്വത്ത് ലഭിച്ചതിന്റെ എത്രാമത്തെ വർഷമാണ്?
പത്താമത്തെ വർഷത്തെ
53. പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം ദുഃഖ വര്ഷം എന്നറിയപ്പെടാന്‍ കാരണമെന്ത്?
നബിയുടെ ഭാര്യ ഖദീജ (റ)യും താങ്ങായിരുന്ന അബൂ ത്വാലിബും ആ വര്ഷമാണ് മരണപ്പെട്ടത്
54. “നാളെ ലോകാവസാനം ആണെന്ന് അറിഞ്ഞാൽ പോലും ഇന്ന് ഒരു മരം നടാൻ നാം മടിക്കേണ്ടതില്ല” ഇങ്ങനെ പറഞ്ഞതാര്?
മുഹമ്മദ് നബി (സ)
55. മാതാപിതാക്കളുടെ വഫാത്തിനു ശേഷം അബ്ദുൽ മുത്തലിബിന്റെ വീട്ടിൽ ഏതു പരിചാരികയുടെ സംരക്ഷണത്തിലാണ് നബി (സ) യെ വളർത്തിയത്?
ഉമ്മു അയ്മൻ
56. ഇസ്ലാമില്‍ ആദ്യമായി അമ്പ് എറിഞ്ഞ സ്വഹാബി?
സഅദുബുന്‍ അബീ വഖാസ് (റ)
57. ഏതു ഗോത്രത്തിന്റെ സഹായം പ്രതീക്ഷിച്ചാണ് നബി (സ) ത്വാഇഫിലേക്ക് പോയത്?
സഖീഫ്
58. ഹംസ (റ) മരണപ്പെട്ട യുദ്ധം?
ഉഹ്ദ് യുദ്ധം
59. മുഹമ്മദ് എന്ന പേര് എത്ര തവണയാണ് പരിശുദ്ധ ഖുർആനിൽ വന്നിട്ടുള്ളത്?
നാലുതവണ
60. നബി (സ) യുടെ ഒട്ടകത്തിന്റെ പേര്?
ഖസ് വ
61. ഹലീമാ ബീവി യുടെ യഥാർത്ഥ പേര് എന്താണ്?
ഉമ്മു കബ്ശത്ത്
62. നബിക്ക് മുഹമ്മദ് എന്ന പേര് നൽകിയതാര്?
പിതാമഹൻ അബ്ദുൽ മുത്തലിബ്
63. നബി (സ) ആദ്യമായി കച്ചവടത്തിന് പോയത് എവിടേക്കാണ്?
ശാമിലേക്ക്
64. സൂറ: മുജാദലയില്‍ “തര്‍ക്കിച്ചു കൊണ്ടിരിക്കുന്ന സ്ത്രീ” സഹാബി വനിത ആരാണ്?
ഖസ്റജ് ഗോത്രക്കാരിയായ ഖൌല ബിന്‍ത് സ’അലബ
65. അസദുല്‍ ഉമ്മ: എന്ന പേരില്‍ അറിയപ്പെടുന്ന സ്വഹാബി?
ഹംസത്ബുന്‍ അബ്ദുല്‍ മുത്വലിബ് (റ)
66. ഇമാം അബൂ ഹനീഫ (റ) ജനിച്ചത് എവിടയാണ്?
കൂഫ
67. അബ്ദുൽ മുത്തലിബിന്റെ എത്രാമത്തെ പുത്രനായിരുന്നു നബിയുടെ പിതാവായ അബ്ദുള്ള (റ)?
പത്താമത്തെ പുത്രൻ
68. സ്വർഗ്ഗീയ വാസികളായ യുവാക്കളുടെ നേതാക്കന്മാർ എന്ന് നബി (സ) വിശേഷിപ്പിച്ചത് ആരെയെല്ലാമാണ്?
ഹസ്സൻ (റ) ഹുസൈൻ (റ)
69. മുഹമ്മദ് നബി (സ) വാഫതായത് എവിടെ വച്ചാണ്?
മദീനയിൽ വെച്ച്
70. നബി (സ) വാഫാത്തായത് എന്ന്?
റബിഉൽഅവൽ12
(അറുപത്തിമൂന്നാമത്തെ വയസ്സിലാണ് വാഫാത്തായത്)
إرسال تعليق