കേന്ദ്ര ഗവണ്മെന്റിന്റെ നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി അപേക്ഷിക്കാവുന്ന Central Sector Scholarship അപേക്ഷ ക്ഷണിച്ചു.
ബിരുദ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് Fresh ആയും കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ചിരുന്നവർക്ക് Renewal ആയും അപേക്ഷിക്കാം.
Eligibility
▪️+2 ഇൽ 80% ഇൽ അധികം മാർക്ക് നേടിയിരിക്കണം (80 Percentile).
▪️കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം.
▪️UG ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് മാത്രമേ ഫ്രഷ് വിഭാഗത്തിൽ അപേക്ഷിക്കാൻ സാധിക്കുകയുള്ളു.
▪️പ്രൊഫഷണൽ കോഴ്സ് വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
▪️കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ചിരുന്നവർക്ക് പുതുക്കാവുന്നതാണ്.
♦️ ഏതെങ്കിലും കോളേജിൽ അഡ്മിഷൻ പൂർത്തിയാക്കിയ ശേഷം മാത്രമേ Fresh വിഭാഗത്തിൽ അപേക്ഷിക്കാൻ സാധിക്കൂ.
Scholarship amount
ഡിഗ്രി തലത്തിൽ പ്രതിവർഷം 10000 രൂപയും PG തലത്തിൽ പ്രതിവർഷം 20000 രൂപയും ലഭിക്കുന്നു.
🛑Application last date :31/10/2022
♦️ NSP വെബ്സൈറ്റിൽ ഒരു സ്കോളർഷിപ്പിന് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ എന്നതിനാൽ central sector scholarship ന് അപേക്ഷിക്കുന്ന വിദ്യാർത്ഥികൾക്ക് Post Matric Scholarship for Minorities, Post Matric Scholarship for Disabled എന്നിവയ്ക്ക് അപേക്ഷിക്കാൻ സാധിക്കില്ല
▪️സ്കോളർഷിപ്പിന് അപേക്ഷിച്ച ശേഷം ഓരോ വിദ്യാർത്ഥിയും അപേക്ഷയുടെ പ്രിന്റൗട്ടും അനുബന്ധ രേഖകളും കോളേജിൽ എത്തിക്കേണ്ടതുണ്ട്
🛑 കോളേജിൽ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ👇🏻
▪️Income certificate
▪️+2 മാർക്ക് ലിസ്റ്റ് copy
▪️Caste certificate
▪️PwD certificate (for handicapped)
▪️Bonafide certifcate
◼️ Bonafide certificate
(നിങ്ങളുടെ കോളേജിൽ നിന്ന് കൈപ്പറ്റേണ്ടതാണ്. Certificate format print എടുത്ത ശേഷം Fill ചെയ്ത് കോളേജിൽ നിന്ന് principal ഒപ്പ് വെച്ച ശേഷം ആണ് അപ്‌ലോഡ് ചെയ്യേണ്ടത്.)
إرسال تعليق