ഉജ്ജ്വല ബാല്യം പുരസ്‌കാരം 2022; അപേക്ഷിക്കേണ്ടതെങ്ങനെ?

ഉജ്ജ്വല ബാല്യം പുരസ്‌കാരം; അപേക്ഷിക്കേണ്ടതെങ്ങനെ?  How to apply for Ujwala balyam award

 

 കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യ സംസ്‌ക്കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പ നിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന ആറ് വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികള്‍ക്ക് ഉജ്ജ്വല ബാല്യം പുരസ്‌കാരം നല്‍കും. ഒരു ജില്ലയില്‍ നിന്ന് നാല് കുട്ടികള്‍ എന്ന രീതിയിലാണ് പുരസ്‌കാരം നല്‍കുന്നത്. ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിനായി താഴെ പറയുന്ന മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചുള്ള അപേക്ഷ ക്ഷണിച്ചു.

അവാര്‍ഡ് പരിഗണിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍

1. ഉജ്ജ്വല ബാല്യം പുരസ്‌കാരത്തിനായി കുട്ടികളെ 6-11 വയസ്, 12-18 വയസ് എന്നീ രണ്ട് വിഭാഗങ്ങളിലായി തരംതിരിച്ച് ഓരോ വിഭാഗങ്ങളിലെയും ഓരോ കുട്ടിക്ക് പുരസ്‌കാരവും 25000 രൂപ വീതവും നല്‍കും.

2.ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളെ പ്രത്യേക വിഭാഗമായി പരിഗണിച്ച്  ഈ കുട്ടികളെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ 6-11 വയസ്, 12-18 വയസ് എന്നീ വിഭാഗങ്ങളിലായി തിരിച്ച് ഓരോ വിഭാഗങ്ങളിലെയും ഓരോ കുട്ടിക്ക് പുരസ്‌കാരവും 25000 രൂപ വീതവും നല്‍കും.

3. 2021 ജനുവരി ഒന്നു മുതല്‍ 2021 ഡിസംബര്‍ വരെയുള്ള കാലയളവിലെ പ്രാഗത്ഭ്യം ലഭിച്ച കുട്ടികളെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്.

4. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി മേഖല, കൃഷി, മാലിന്യ സംസ്‌ക്കരണം, ജീവകാരുണ്യ പ്രവര്‍ത്തനം, ക്രാഫ്റ്റ്, ശില്പ നിര്‍മ്മാണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവര്‍ത്തനം എന്നീ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ളവരായിരിക്കണം (ഇതുമായി ബന്ധപ്പെട്ടു ലഭിച്ചിട്ടുളള സര്‍ട്ടിഫിക്കറ്റുകള്‍, പ്രശസ്തി പത്രങ്ങള്‍, കുട്ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകമുണ്ടെങ്കില്‍ അതിന്റെ പകര്‍പ്പ്, കലാ പ്രകടനങ്ങള്‍ ഉള്‍ക്കൊള്ളുന്ന സി.ഡി/പെന്‍ഡ്രൈവ്, പത്രക്കുറിപ്പുകള്‍, എന്നിവ അപേക്ഷയോടൊപ്പം ഉള്‍ക്കൊള്ളിക്കണം.)

5. കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ ചൈല്‍ഡ് അവാര്‍ഡ് ഫോര്‍ എക്‌സപ്ഷണല്‍ അച്ചീവ്‌മെന്റ് കരസ്ഥമാക്കിയ കുട്ടികളെ സംസ്ഥാനതല അവാര്‍ഡിന് പരിഗണിക്കില്ല. (ഈ കുട്ടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 18 വയസുവരെ സ്റ്റൈപ്പന്റ് നല്‍കിവരുന്നു).

6. ഒരു തവണ ഉജ്ജ്വല ബാല്യം പുരസ്‌കാരം കിട്ടിയ കുട്ടിയെ പരിഗണിക്കില്ല.

7. ഒരു ജില്ലയിലെ നാലു കുട്ടികള്‍ക്കാണ് (പൊതുവിഭാഗത്തില്‍ രണ്ടുകുട്ടികള്‍ക്കും (6-11, 12-18) ഭിന്നശേഷി വിഭാഗത്തില്‍ രണ്ടു കുട്ടികള്‍ക്കും (6-11,12-18) അവാര്‍ഡ് നല്‍കുന്നത്.

8. 25000 രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയുമടങ്ങുന്നതാണ് പുരസ്‌ക്കാരം.

9. അവാര്‍ഡിനുള്ള അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 30.

10. അപേക്ഷ www.wcd.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2959177.

11. അപേക്ഷകള്‍ അയക്കേണ്ട വിലാസം: ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, താഴത്തെ നില, എ 3 ബ്ലോക്ക് , സിവില്‍ സ്റ്റേഷന്‍, കാക്കനാട് 682030, ഫോണ്‍ 0484 2959177.

Ujwala balyam notification

Post a Comment

أحدث أقدم