സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ 15th CHILDREN'S BIODIVERSITY CONGRESS

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍ 15th CHILDREN'S BIODIVERSITY CONGRESS

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് വര്‍ഷം തോറും നടത്തിവരുന്ന ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി ജില്ല-സംസ്ഥാന തലങ്ങളില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ജില്ലാതല മത്സരങ്ങളില്‍ ഒന്നും രണ്ടും സമ്മാനം നേടുന്നവരെ സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് നേരിട്ട് നടത്തുന്ന സംസ്ഥാനതല മത്സരങ്ങളില്‍ പങ്കെടുപ്പിക്കും.

പ്രോജക്ട് അവതരണം, പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിങ്, ഫോട്ടോഗ്രാഫി(ഓണ്‍ലൈന്‍), ഉപന്യാസം എന്നീ ഇനങ്ങളിലാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുക.

ജൂനിയര്‍ വിഭാഗം (വയസ്സ് 10 മുതല്‍ 14 വരെ), സീനിയര്‍ വിഭാഗം (വയസ്സ് 15 മുതല്‍ 18വരെ)എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. വിജയികള്‍ക്ക് 2023 ജനുവരിയില്‍ നടക്കുന്ന സംസ്ഥാന ജൈവവൈവിധ്യ കോണ്‍ഗ്രസ്സില്‍ വച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്യും.

വിശദവിവരങ്ങള്‍ക്കായി www.keralabiodiversity.org സന്ദര്‍ശിക്കുക. Contact: 04712724740, keralabiodiversity@gmail.com

Post a Comment

أحدث أقدم