SSC Central police recruitment 2022 | Central govt job


കേന്ദ്ര പൊലീസ് സേനകളിൽ 4300 സബ് ഇൻസ്പെക്ടർ ഒഴിവുകൾ;ശമ്പളം 35,400 രൂപ മുതൽ 1,12,400 രൂപ വരെ

 കേന്ദ്ര പൊലീസ് സേനകളിലെ 4300 സബ് ഇൻസ്പെക്ടർ ഒഴിവിലേക്ക് സ്‌റ്റാഫ് സിലക്‌ഷൻ കമ്മിഷൻ (എസ്‌എസ്‌സി) അപേക്ഷ ക്ഷണിച്ചു. സ്ത്രീകൾക്കും അപേക്ഷിക്കാം. സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സസിൽ (സിഎപിഎഫ്) 3960 ഒഴിവും ഡൽഹി പൊലീസിൽ 340 ഒഴിവുമുണ്ട്. ഡിപ്പാർട്മെന്റൽ, വിമുക്തഭട ഒഴിവുകൾ ഉൾപ്പെടെയാണിത്. 30നു രാത്രി 11വരെ അപേക്ഷിക്കാം. www.ssc.nic.in..

യോഗ്യത

ബിരുദം/ തത്തുല്യം

ശാരീരികയോഗ്യത

പുരുഷൻ: ഉയരം: 170 സെ.മീ. നെഞ്ചളവ് 80–85 സെ.മീ.  

പുരുഷൻ എസ്ടി: ഉയരം: 162.5 സെ.മീ.,  നെഞ്ചളവ് 77–82 സെ.മീ. 

സ്ത്രീ: ഉയരം: 157 സെ.മീ.

സ്ത്രീ എസ്ടി: ഉയരം: 154 സെ.മീ.

തൂക്കം: ഉയരത്തിന് ആനുപാതികം

കാഴ്‌ചശക്‌തി: കണ്ണടയില്ലാതെ രണ്ടു കണ്ണുകൾക്കും 6/6, 6/9. 

കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്ന പാദം, പിടച്ച ഞരമ്പുകൾ, കോങ്കണ്ണ് എന്നിവ അയോഗ്യതയാണ്. 

പ്രായം

20 - 25 വയസ്സ് ( SC/ ST/ OBC/ ESM തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം

35,400 - 1,12,400 രൂപ

കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ

തിരുവനന്തപുരം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ

അപേക്ഷ ഫീസ്

വനിത/ SC/ ST/ ESM: ഇല്ല

മറ്റുള്ളവർ: 100 രൂപ

തെരെഞ്ഞെടുപ്പ് 

രണ്ടു ഘട്ടം എഴുത്തുപരീക്ഷകൾകായികക്ഷമതാ പരീക്ഷ, വൈദ്യപരിശോധന എന്നിവയുണ്ട്. പരീക്ഷാ സിലബസ് സൈറ്റിൽ. ആദ്യഘട്ട പരീക്ഷയിൽവിജയിക്കുന്നവർക്ക് കായികക്ഷമതാ പരീക്ഷ; ഇതിൽ വിജയിക്കുന്നവർക്കു രണ്ടാം ഘട്ട പരീക്ഷ നടത്തും.

Post a Comment

Previous Post Next Post