പ്ലസ് വൺ ആദ്യ അലോട്ട്മെൻ്റ് അഡ്മിഷൻ കിട്ടുന്നവർ അറിഞ്ഞിരിക്കേണ്ടവ | Plus one first allotment admission 2022

പ്ലസ് വൺ ആദ്യ അലോട്ട്മെൻ്റ് അഡ്മിഷൻ കിട്ടുന്നവർ അറിഞ്ഞിരിക്കേണ്ടവ | Plus one first allotment admission 2022



പ്ലസ് വൺ ആദ്യ അലോട്ട്മെൻ്റ് ആഗസ്റ്റ് 5, വെള്ളി രാവിലെ 11 ന്.

കേരള പ്ലസ് വൺ അലോട്ട്‌മെന്റ് ഫലം 2022 ഓഗസ്റ്റ് 5-ന് @hscap.kerala.gov.in അല്ലെങ്കിൽ www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ട്രയൽ ഫലം അടുത്തിടെ പ്രസിദ്ധീകരിച്ചതിനാൽ 2022 ലെ ഫസ്റ്റ് കേരള പ്ലസ് വൺ അലോട്ട്‌മെന്റ് ഫലം 11-ാം ക്ലാസിലെ വിദ്യാർത്ഥികളെ പരിശോധിക്കുന്നതിന് ഔദ്യോഗിക വെബ്‌സൈറ്റിൽ പരിശോധിക്കാൻ ലഭ്യമാകും.

11-ാം ക്ലാസ് പ്രവേശനത്തിന് പങ്കെടുത്ത വിദ്യാർത്ഥികൾക്ക് അവരുടെ പ്ലസ് വൺ ഫസ്റ്റ് അലോട്ട്‌മെന്റ് ഫല ലിസ്റ്റ് ഓൺലൈനായി DHSE വെബ്‌സൈറ്റിൽ ലഭിക്കും. അഡ്മിഷൻ അടുത്തിടെ അവസാനിപ്പിച്ചതിനാൽ, 2022-23 സീസണിലെ ആദ്യ ലിസ്റ്റ് ഫലം hscap.kerala.gov.in 2022 ഫലം വെബ്‌സൈറ്റിൽ. കേരളാ +1 അലോട്ട്‌മെന്റ് പതിനൊന്നാം ക്ലാസിലെ ആദ്യ ഫലങ്ങൾ കേരള വിദ്യാഭ്യാസ ബോർഡ് പ്രസിദ്ധീകരിക്കും.

കേരള ഡിഎച്ച്എസ്ഇ ബോർഡ് 2021-22 സീസണിലെ എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥിക്ക് വേണ്ടി കേരള പ്ലസ് വൺ പ്രവേശനം 2022 ജൂലൈ മാസത്തിൽ ആരംഭിച്ചതിനാൽ. ഔദ്യോഗിക അറിയിപ്പ് പ്രകാരം ഈ പരീക്ഷ എഴുതിയ 4 ലക്ഷത്തിലധികം വിദ്യാർത്ഥികൾക്ക് അവരുടെ ഫലം ആദ്യം ഓഗസ്റ്റ് 5 ന് ലഭിക്കും. hscap.kerala.gov.in ഫലം 2022-ലെ കേരളത്തിനായുള്ള പ്ലസ് വൺ അലോട്ട്‌മെന്റ് പരിശോധിക്കാൻ പോർട്ടലിൽ തത്സമയമാണ്.

2022 ലെ കേരള പ്ലസ് വൺ ആദ്യ അലോട്ട്‌മെന്റ് ഫലം എങ്ങനെ പരിശോധിക്കാം

വിദ്യാർത്ഥികൾക്ക് hscap.kerala.gov.in +1 ആദ്യ അലോട്ട്‌മെന്റ് ഫലം 2022 എന്ന വെബ്‌സൈറ്റിൽ ചുവടെയുള്ള ഘട്ടങ്ങൾ പിന്തുടർന്ന് അവരുടെ പ്രവേശനം പരിശോധിക്കാം-

  • ഉദ്യോഗാർത്ഥികൾ കേരള ഡിഎച്ച്എസ്ഇ ബോർഡ് വെബ്സൈറ്റ്@ hscap.kerala.gov.in തുറക്കണം
  • വെബ്‌സൈറ്റ് ലോഡ് ചെയ്‌ത ശേഷം, ഡാഷ്‌ബോർഡിലെ അറിയിപ്പുകൾക്കായി പരിശോധിക്കുക.
  • കേരള പ്ലസ് വൺ ആദ്യ അലോട്ട്‌മെന്റ് ഫലം 2022 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക .
  • അപേക്ഷാ വിശദാംശങ്ങൾ നിങ്ങളോട് ആവശ്യപ്പെടും, ആവശ്യമായ എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക.
  • സബ്മിറ്റ് ബട്ടണിൽ ക്ലിക്ക് ചെയ്ത ശേഷം.
  • നിങ്ങളുടെ +1 ആദ്യ അലോട്ട്‌മെന്റ് ഫലവും കത്തും നിങ്ങളുടെ സിസ്റ്റത്തിലേക്ക് ഡൗൺലോഡ് ചെയ്യപ്പെടും.

Result website

👉  അലോട്ട്മെൻ്റ് കിട്ടുന്നവർ 2 പേജുള്ള അലോട്ട്മെൻറ് പ്രിൻ്റ് എടുത്ത് വേണം അഡ്മിഷന് പോകാൻ. അത് ഇല്ലാതെ അഡ്മിഷൻ കിട്ടില്ല. അഡ്മിഷൻ തീയതിയും സമയവും മിക്കവാറും അതിൽ കാണും.5, 6, 9, 10 തീയതികളിലായിരിക്കും അഡ്മിഷൻ.10, ബുധൻ വൈകിട്ട് 5 മണി വരെ നമുക്ക് സമയം കാണുമെങ്കിലും കഴിവതും അതിൽ പറഞ്ഞിരിക്കുന്ന തീയതിയിൽ പോകാൻ ശ്രമിക്കുക. പറ്റുന്നില്ലെങ്കിൽ സ്കൂളിൽ അറിയിക്കുക,

👉  അലോട്ട്മെൻ്റ് ലെറ്ററിൻ്റെ ഒരു കോപ്പി കയ്യിൽ കരുതിയിരിക്കണം (സ്കോളർഷിപ്പിനും മറ്റും അപേക്ഷിക്കാൻ )


👉  അലോട്ട്മെൻ്റ് ലെറ്ററിൻ്റെ ഒരു ഭാഗം (പേജ് 2) കുറച്ച് കാര്യങ്ങൾ പൂരിപ്പിക്കാനുള്ളത്പൂരിപ്പിച്ച് രക്ഷാകർത്താവും, കുട്ടിയും ഒപ്പിടണം.(TC number & date, Exam Register number, Aadhaar number, second language etc……….)

👉  അഡ്മിഷൻ 2 തരത്തിലുണ്ട് – permanent admission (സ്ഥിരപ്രവേശനം ) & Temporary admission ( താൽക്കാലിക പ്രവേശനം )
ഒന്നാം ഓപ്ഷനിൽ അഡ്മിഷൻ കിട്ടിയവർ permanent admission തന്നെ എടുത്തിരിക്കണം. ഇഷ്ടമല്ലാത്ത ഓപ്ഷനിൽ അഡ്മിഷൻ കിട്ടിയവർക്ക് വേണമെങ്കിൽ താല്ക്കാലിക അഡ്മിഷൻ എടുത്ത് അടുത്ത അലോട്ട്മെൻറുകൾക്കായി കാത്തിരിക്കാം അല്ലെങ്കിൽ മുകളിലുള്ള എല്ലാ സ്കൂളുകളും ക്യാൻസൽ ചെയ്ത് അവിടെ തന്നെ permanent admission എടുക്കാം. ഇങ്ങനെ ആഗ്രഹിക്കുന്നവർക്ക് ഒരു Form തരും അത് പൂരിപ്പിച്ച് നൽകണം.

👉  താൽക്കാലിക അഡ്മിഷൻ (Temporary) എടുക്കുന്നവർ ഫീസ് അടയ്ക്കണ്ട. സർട്ടിഫിക്കറ്റുകൾ നൽകണം. അതിന് രസീത് തരും. അടുത്ത അലോട്ട്മെൻ്റിന് ഇപ്പോൾ കിട്ടിയിട്ടുള്ള സ്കൂളിന് മുകളിലോട്ടുള്ള ഏത് സ്കൂൾ കിട്ടിയാലും അങ്ങോട്ട് പോകേണ്ടി വരും.പിന്നെ ഇവിടെ നിൽക്കാൻ പറ്റില്ല. അങ്ങനെയുള്ളവർക്ക് മുകളിലോട്ടുള്ള ഏതെങ്കിലും സ്കൂൾ/ വിഷയം വേണ്ടെന്നുണ്ടെങ്കിൽ അത് മാത്രമായി ക്യാൻസൽ ചെയ്യാം. അതിനും ഒരു Form തരും, പൂരിപ്പിച്ച് നൽകണം. അങ്ങനെ ചെയ്തില്ലെങ്കിൽ അടുത്ത അലോട്ട്മെൻ്റിന് ആ സ്കൂളുകൾ കിട്ടിയാൽ ഇവിടെ നിന്നും അങ്ങോട്ട് പോകേണ്ടി വരും.

👉  താൽക്കാലിക അഡ്മിഷൻ എടുക്കുന്നവർക്ക് മുകളിലോട്ടുള്ള മറ്റ് ഓപ്ഷനുകൾ ഒന്നും കിട്ടിയില്ലെങ്കിലും ഇപ്പോൾ എടുത്തിട്ടുള്ള സ്കൂൾ ഉറപ്പാണ്.

👉  അവസാന അലോട്ട്മെൻ്റിലും ഇഷ്ടപ്പെട്ട ഓപ്ഷൻ കിട്ടിയില്ലെങ്കിൽ ഫീസടച്ച് താൽക്കാലിക അഡ്മിഷൻ സ്ഥിരമാക്കേണ്ടി വരും. അങ്ങനെയുള്ളവർക്ക് ക്ളാസ് തുടങ്ങി 2 ദിവസത്തിനകം സ്കൂൾ മാറ്റത്തിനും വിഷയമാറ്റത്തിനുമുള്ള അപേക്ഷ ( Transfer Application) അഡ്മിഷൻ എടുത്ത സ്കൂളിലെ പ്രിൻസിപ്പാളിന് നൽകണം. ഇതിന് ഒരു form അപ്പോൾ അഡ്മിഷൻ സൈറ്റിൽ നിന്നും കിട്ടും. ട്രാൻസ്ഫർ കിട്ടുമെങ്കിൽ പുതിയ സ്കൂളിൽ ചേരാം, ചേർന്നേ മതിയാകൂ. ഇതെല്ലാം ഓൺലൈൻ പ്രക്രിയയിൽ കൂടിയായിരിക്കും.

👉  TC യും conduct certificate ഉം കയ്യിലില്ലാത്തവർക്ക് അഡ്മിഷൻ ഇല്ല.

👉  ഒറിജിനൽ മാർക്ക് ലിസ്റ്റ് കിട്ടാത്ത സ്ഥിതിക്ക് റിസൾട്ടിൻ്റെ പ്രിൻ്റൗട്ട് മതി. റേഷൻ കാർഡ് – ആധാർ കാർഡ് കോപ്പി, ഏതെങ്കിലും ബോണസ് പോയിൻ്റിന് ക്ളെയിം ചെയ്തവർ ( SPC, NCC, Little kites, Red cross etc.) അതിൻ്റെ ഒറിജിനൽ എന്നിവ ഹാജരാക്കണം.

👉  അഡ്മിഷൻ ജാതി സംവരണത്തിൽ കിട്ടിയവർ അതിൻ്റെ രേഖ കയ്യിൽ കരുതിയിരിക്കണം.

👉  SSLC ക്കാർക്ക് മറ്റ് ജാതി രേഖകൾ വേണ്ട, SSLC മതി.CBSE ക്കാർക്ക് ജാതി സർട്ടിഫിക്കറ്റ് വേണം.. EWS കാർ അതിൻ്റെ ഒറിജിനൽ ഹാജരാക്കണം.

👉  എത്ര രൂപയാണ് അടയ്ക്കേണ്ടതെന്ന് അലോട്ട്മെൻറ് ലെറ്ററിൽ കാണും.ഇത് കൂടാതെ യൂണിഫോം, ടെക്സ്റ്റ് ബുക്ക് തുടങ്ങിയവയ്ക്കും ഫീസ് ആകും. അത് പിന്നീട് നൽകിയാലും മതി.

👉 ഫോട്ടോ ഉണ്ടെങ്കിൽ കയ്യിൽ വച്ചിരിക്കുന്നത് നല്ലത്

👉  വരുമാനം കുറഞ്ഞവർ സ്കോളർഷിപ്പിനും മറ്റുമായി വരുമാന സർട്ടിഫിക്കറ്റ് വാങ്ങി വയ്ക്കണം.അഡ്മിഷന് വരുമാന സർട്ടിഫിക്കറ്റ് വേണ്ട. പട്ടികജാതിക്കാർ വരുമാന സർട്ടിഫിക്കറ്റും തഹസീൽദാരിൽ നിന്നുള്ള ജാതി സർട്ടിഫിക്കറ്റും സ്കോളർഷിപ്പ് ആനുകൂല്യങ്ങൾക്കായി വാങ്ങി വച്ചിരിക്കണം.

 👉  കുട്ടിയോടൊപ്പം രക്ഷാകർത്താവ് നിർബന്ധമായും ഉണ്ടായിരിക്കണം.

👉   സ്കൂളിൽ കൊടുക്കുന്ന എല്ലാ രേഖകളുടെയും ആവശ്യമായ ഫോട്ടോ കോപ്പി എടുത്ത് വച്ചിരിക്കണം.

👉   SSLC ഒറിജിനൽ സർട്ടിഫിക്കറ്റ് കിട്ടുമ്പോൾ employment exchange ൽ രജിസ്റ്റർ ചെയ്യാൻ താൽപ്പര്യമുള്ളവർ അത് ഉടൻ തന്നെ അവിടെ പോയി രജിസ്റ്റർ ചെയ്തിട്ട് ഒറിജിനൽ സ്കൂളിൽ കൊടുക്കുന്നതായിരിക്കും നല്ലത്. അല്ലെങ്കിൽ ഇതിനായി വീണ്ടും സ്കൂളിൽ നിന്നും വാങ്ങേണ്ടി വരും. അത് നിങ്ങൾക്കും സ്കൂളുകാർക്കും ബുദ്ധിമുട്ടാകും. ആവശ്യമായ ഫോട്ടോ കോപ്പി എടുത്ത് അറ്റസ്റ്റ് ചെയ്തും വയ്ക്കുക. സർട്ടിഫിക്കറ്റ് ലാമിനേറ്റ് ചെയ്യരുത്.

Post a Comment

Previous Post Next Post