താഴെ പറയുന്ന തസ്തികയിലേക്ക് വിദ്യാഭ്യാസ വകുപ്പിൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നുമാത്രമായി കേരള PSC യുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പദ്ധതി പ്രകാരം ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു
- ബോർഡിന്റെ പേര് കേരള PSC
- തസ്തികയുടെ പേര് പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ (ഹിന്ദി)
- ഒഴിവുകളുടെ എണ്ണം 04
- അവസാന തിയതി 31/08/2022
- സ്റ്റാറ്റസ് അപേക്ഷ സ്വീകരിക്കുന്നു
വിദ്യാഭ്യാസ യോഗ്യത:
കേരളത്തിലെ സർവ്വകലാശാലകൾ നൽകിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ ഹിന്ദി ഭാഷയിലുള്ള ബിരുദം
അല്ലെങ്കിൽ
കേരളത്തിലെ സർവ്വകലാശാലകൾ നൽകിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ പൗരസ്‌ത്യ ഭാഷ (ഹിന്ദി) പഠനത്തിനുള്ള ടൈറ്റിൽ. (പ്രസ്തുത ടൈറ്റിൽ ബന്ധപ്പെട്ട വിഷയത്തിലെ ബിരുദത്തിന്റെ പാർട്ടി -3 തുല്യമായി പ്രഖ്യാപിച്ചിട്ടുള്ള പക്ഷം)
ട്രെയിനിങ് യോഗ്യതകൾ:
കേരളത്തിലെ സർവ്വകലാശാലകൾ നൽകിയിട്ടുള്ളതോ അംഗീകരിച്ചിട്ടുള്ളതോ ആയ ബി.എഡ് /ബി.ടി /എൽ.ടി
അല്ലെങ്കിൽ
കേരളത്തിലെ പരീക്ഷ കമ്മീഷണർ നൽകിയ ഹിന്ദി ഭാഷാദ്ധ്യാപക പരിശീലന സർട്ടിഫിക്കറ്റോ ഡിപ്ലോമയോ
പ്രായം:
- നിശ്ചിത യോഗ്യതയുള്ള ജവാന്മാരുടെ ഭാര്യമാർക്ക് ഉദ്യോഗ സംവരണ നിയമങ്ങൾക്ക് വിധേയമായി 12.02.1970 ലെ ഗവണ്‍മെന്റ് ഓർഡർ (എം.എസ്) നമ്പർ 50/70/പി.ഡി., 21/01/1978ലെ ജി.ഒ. (എം.എസ്) നമ്പർ 9/78/ജി.എഡ്യു എന്നിവ അനുസരിച്ച് മുന്‍ഗണന നൽകുന്നതാണ്.
- ഉയർന്ന പ്രായ പരിധി 50 വയസ്സ് കവിയാന്‍ പാടില്ല
ശമ്പളം:
Rs. 26500 -Rs.60700
തിരഞ്ഞെടുക്കുന്ന രീതി:
നേരിട്ടുള്ള നിയമനം
അപേക്ഷിക്കേണ്ട രീതി:
ഉദ്യോഗാർത്ഥികൾ കേരള PSC യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി “വൺ ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്.രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ User ID യും Password വും ഉപയോഗിച്ച് login ചെയ്ത് ശേഷം സ്വന്തം Profile-ലൂടെ അപേക്ഷിക്കേണ്ടത്. പ്രസ്തുത തസ്തികയോടൊപ്പം Category No : 271/2022 -കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “Apply now”ൽ മാത്രം Click ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്കായി നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക :
Notification | Click here |
Apply Now | Click here |
Official Website | Click here |
إرسال تعليق