Kerala PSC Recruitment 2022 | 57 തസ്തികയിൽ നിയമനത്തിന് PSC വിജഞാപനം | Kerala govt job

Kerala PSC Recruitment 2022 | 57 തസ്തികയിൽ നിയമനത്തിന് PSC വിജഞാപനം


 57 തസ്തികയിൽ നിയമനത്തിന് PSC വിജഞാപനം പുറത്തിറക്കി. നേരിട്ടുള്ള നിയമനത്തിനൊപ്പം പട്ടിക ജാതി /പട്ടിക വർഗക്കാർക്കുള്ള സ്പെഷ്യൽ റിക്രൂട്മെന്റ്, സംവരണ സമുദായങ്ങൾക്കുള്ള എൻ സി എ വിജ്ഞാപനങ്ങളുമുണ്ട്.
ജൂലൈ 30 -ലെ ഗസറ്റിൽ വിജ്ഞാനങ്ങൾ പ്രസിദ്ധീകരിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 31. ഈ ലേഖനത്തിൽ കേരള PSC റിക്രൂട്ട്‌മെന്റ് 2022  വിജ്ഞാപന വിശദാംശങ്ങൾ, പ്രധാന തീയതികൾ, കേരള PSC റിക്രൂട്ട്‌മെന്റ് 2022-ന് എങ്ങനെ അപേക്ഷിക്കാം എന്നിവയെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്യുന്നു

Kerala PSC Recruitment 2022 Notification  PDF

Kerala PSC Recruitment 2022 Notification PDF: കേരള PSC 57 തസ്തികയിലേക്കുള്ള വിജ്ഞാപനം 2022 ജൂലൈ 30 നു അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചു.

Kerala PSC Recruitment 2022: Important Dates

  • Notification Releasing Date 30-July-2022
  • Online Application Start Date 30-July-2022
  • Last Date of Online Apply 31st August 2022

Kerala PSC Recruitment 2022: Important Notifications (പ്രധാന വിജ്ഞാപനങ്ങൾ)

ജനറൽ (സംസ്ഥാനതലം) :

പ്ലാനിങ്  ബോർഡിൽ ചീഫ് (ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡിവിഷൻ), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക് കോളജുകൾ) ലചറർ ഇൻ ഓട്ടമൊബിൽ എൻജിനീയറിങ്, ലക്ചറർ ഇൻ സിവിൽ എൻജിനിയറിങ്, പിഡബ്ല്യുഡി -യിൽ അസി. എൻജിനിയർ ഇലക്ട്രിക്കൽ (പൊതുമരാമത്ത് വകുപ്പിൽ ഒന്നാം / രണ്ടാം ഗ്രേഡ്  ഓവർസിയർ ഡ്രാഫ്റ്റ്സ്മാൻ ഇലക്ട്രിക്കൽ, ക്ലർക്ക്  എന്നിവരിൽ നിന്നു നേരിട്ടുള്ള നിയമനം), ഫാക്ടറീസ് ആൻഡ് ബോയ്ലേഴ്സിൽ കെമിക്കൽ ഇൻസ്പെക്ടർ / ടെക്നിക്കൽ അസിസ്റ്റന്റ് (കെമിക്കൽ), ഗ്രൗണ്ട് വാട്ടർ വകുപ്പിൽ സീനിയർ ഡ്രില്ലർ, കിർത്താഡ്സിൽ സ്റ്റാറ്റിസ്റ്റിഷ്യൻ , സിവിൽ സപ്ലൈസ് കോർപറേഷനിൽ ജൂനിയർ മാനേജർ അക്കൗണ്ട്സ് (തസ്തിക മാറ്റം വഴി), ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റിൽ റിപ്പോർട്ടർ ഗ്രേഡ് – 2 ഇംഗ്ലിഷ്, വനിതാ ശിശുക്ഷേമ വകുപ്പിൽ കെയർ ടേക്കർ ( മെയിൽ), ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിൽ ഇ സി ജി ടെക്നീഷ്യൻ, ഹൈഡ്രോഗ്രാഫിക് സർവെ വിഭാഗത്തിൽ ബ്ലൂ പ്രിന്റർ, കായിക യുവജന ക്ഷേമ വകുപ്പിൽ ആംബുലൻസ് അസിസ്റ്റന്റ്, സിവിൽ സപ്ലൈസ് കോർപറേഷനിൽ കോൺ ഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് – 2, കോ – ഓപ്പറേറ്റിവ് റബർ മാർക്കറ്റിങ് ഫെഡറേഷനിൽ ഫിനാൻസ് മാനേജർ (പാർട്ട് – 1 ജനറൽ  കാറ്റഗറി),

ജനറൽ (ജില്ലാതലം) :

വിദ്യാഭ്യാസ വകുപ്പിൽ ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടിച്ചർ അറബിക് എൽ പി എസ് (തസിക മാറ്റം വഴി),
ഫുൾ ടൈം ജൂനിയർ ലാംഗ്വേജ് ടിച്ചർ സംസ്കൃതം (തസ്തിക മാറ്റം വഴി), ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിനിൽ ആയുർവേദ തെറപ്പിസ്റ്റ്, ജയിൽ വകുപ്പിൽ ഡ്രൈവർ, ഇലക്ടിക്കൽ ഇൻ സ്പെക്ടറേറ്റിൽ സ്കിൽഡ് അസിസ്റ്റന്റ് ഗ്രേഡ് -2, ആരോഗ്യ വകുപ്പിൽ ട്രിറ്റ്മെന്റ് ഓർഗനൈസർ ഗ്രേഡ് – 2, സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ വകുപ്പിൽ വർക് സുപ്രണ്ട്, വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്കൂൾ ടീച്ചർ ഹിന്ദി, ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ഇലക്ട്രിഷ്യൻ.

സ്പെഷൽ റികൂടമെന്റ് (സംസ്ഥാന തലം) :

വ്യവസായ പരിശീലന വകുപ്പിൽ സ്റ്റോർ അറ്റൻഡർ (എസ് സി, എസ് ടി)

സ്പെഷൽ റിക്രൂട്ടമെന്റ് (ജില്ലാ തലം) :

ആരോഗ്യ വകുപ്പിൽ സ്റ്റാഫ് നഴ്‌സ്‌ ഗ്രേഡ് – 2 (എസ് ടി).

എൻ. സി. എ. റിക്രൂട്മെന്റ് ( സംസ്ഥാന തലം ) :

ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഉറുദു ജുനിയർ (എസ് സി), എസി പ്ലാന്റ് ഓപ്പറേറ്റർ (എൽ സി / എ ഐ),
സെക്യൂരിറ്റി ഗാർഡ് (വിശ്വകർമ).

എൻ സി എ റിക്രൂട്മെന്റ് (ജില്ലാ തലം) :

ഹൈസ്കൂൾ ടീച്ചർ മാത്തമാറ്റിക്സ് മലയാളം മീഡിയം (എസ് ടി, എൽ സി / എ ഐ, എസ് സി), ഡ്രോയിങ് ടീച്ചർ ഹൈസ്കൂൾ (എൽ സി / എ ഐ, എസ് ഐ യു സി നാടാർ), യു പി സ്കൂൾ ടീച്ചർ കന്നഡ മീഡിയം (എൽ സി / എ ഐ,
എസ് ഐ യു സി നാടാർ, എൻ സി സി സി, ഹിന്ദു നാടാർ), ഫാർമസിസ്റ്റ് ഗ്രേഡ് – 2 ആയുർവേദം (എസ് സി സി സി),
പാർട് ടൈം ഹൈസ്കൂൾ ടീച്ചർ ഉറുദു (എസ് സി), പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് എൽ. പി. എസ് (ധീവര, എസ് സി, എസ് ടി), പാർട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ അറബിക് എൽ പി എസ് (ധീവര ഈഴവ / തിയ്യ / ബില്ലവ, ഹിന്ദു നാടാർ, ഒ ബി സി, എൻ സി സി സി, വിശ്വകർമ, എസ് സി, എസ് ടി), ആയ (ഈഴവ തിയ്യ / ബില്ലവ), ബീറ്റ് ഫോറസ്റ്റ് ഓഫിസർ (മുസ്ലിം, ഒ ബി സി, വിശ്വകർമ).

How To Apply For Kerala PSC Recruitment 2022? (എങ്ങനെ അപേക്ഷിക്കാം?)

ഉദ്യോഗാർത്ഥികൾ ഓൺലൈൻ വഴി മാത്രമേ അപേക്ഷിക്കാവൂ.

  • ഈ സൈറ്റിൽ താഴെ നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
  • പോസ്റ്റിന് അനുസൃതമായി ‘വൺ ടൈം രജിസ്ട്രേഷൻ’ പ്രകാരം രജിസ്റ്റർ ചെയ്യുക എന്നതാണ് ആദ്യപടി.
  • രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് അവരുടെ യൂസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അപേക്ഷിക്കാം.
  • ഉപയോക്തൃ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുമ്പോൾ, ഉദ്യോഗാർത്ഥികൾ വ്യക്തിഗത, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച വിശദാംശങ്ങളും മറ്റ് വിശദാംശങ്ങളും പൂരിപ്പിക്കേണ്ടതുണ്ട്.
  • അതിനുശേഷം നിങ്ങളുടെ ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്യുക.
  • അപേക്ഷാ ഫീസ് ആവശ്യമില്ല.
  • വിശദാംശങ്ങൾ നൽകുകയും ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്ത ശേഷം ഉദ്യോഗാർത്ഥികൾ അപേക്ഷാ ഫോം ഓൺലൈനായി സമർപ്പിക്കണം.
  • ഭാവി ആവശ്യങ്ങൾക്കായി അപേക്ഷാ ഫോറം സേവ് ചെയ്ത് പ്രിന്റ് ഔട്ട് എടുക്കുക.
Notification Click here
Apply Now Click here
Official Website Click here

Post a Comment

Previous Post Next Post