Kerala psc beat forest officer recruitment 2022 | Kerala govt job

Kerala psc beat forest officer recruitment 2022 | Kerala govt job

 

 കേരള PSC ഫോറെസ്റ് ഡിപ്പാർട്ടുമെന്റിൽ, ബീറ്റ് ഫോറെസ്റ് ഓഫീസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. സംവരണം വിഭാഗത്തിൽ പെട്ട ഉദ്യോഗാർഥികളിൽ നിന്നും മാത്രമാണ് അപേക്ഷകൾ ക്ഷണിക്കുന്നത്. ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾക്കു അവരുടെ പ്രൊഫൈൽ മുഖേന  ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്.

കേരള സർക്കാർ ജോലി അന്വേഷിക്കുകയും യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റിനായി പ്രധാന വെബ്‌സൈറ്റിലെ ഓൺലൈൻ അപേക്ഷ പൂരിപ്പിച്ച് പോസ്റ്റിന് അപേക്ഷിക്കാം. ശാരീരിക ക്ഷമതയും മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റും ഈ അപേക്ഷക്കു ആവശ്യമാണ്.

ഒറ്റത്തവണ രജിസ്‌ട്രേഷൻ ചെയ്‌ത ഉദ്യോഗാർഥികൾക്ക് അവരുടെ പ്രൊഫൈൽ മുഖേന അപേക്ഷകൾ ഓൺലൈൻ ആയി സമർപ്പിക്കാവുന്നതാണ്.

  • ബോർഡിന്റെ പേര്  :  കേരള PSC
  • തസ്തികയുടെ പേര്  :  Beat Forest Officer
  • അവസാന തിയതി   : 31/08/2022
  • സ്റ്റാറ്റസ്  :   അപേക്ഷ സ്വീകരിക്കുന്നു
  •  
  • വിദ്യാഭ്യാസ യോഗ്യത : പ്ലസ് 2 അല്ലെങ്കിൽ തത്തുല്യ യോഗ്യത
  • ശമ്പളം : 20000 മുതൽ 45800 വരെ
  • പ്രായപരിധി : 19 മുതൽ 33 വരെ
  • നിയമനം : നേരിട്ടുള്ള നിയമനം

ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക്

  • KS & SSR Part II Rule 10(a) (ii) ബാധകമാണ്.
  • ഈ നോട്ടിഫിക്കേഷനിൽ പറഞ്ഞിരിക്കുന്ന യോഗ്യതകൾക്കു പകരം തത്തുല്യ യോഗ്യത തെളിയിക്കുന്ന രേഖകൾ വെരിഫിക്കേഷൻ സമയത്തു ഹാജർ ആകേണ്ടതാണ്.
  • ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം
  • കായിക ക്ഷമത പരീക്ഷ ഉണ്ടായിരിക്കും
  • CPCRI | സ്കിൽഡ് സൂപ്പർവൈസറി സ്റ്റാഫ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു!
  • എന്‍ഡയൂറന്‍സ് ടെസ്റ്റ് ഉണ്ടായിരിക്കും
  • മെഡിക്കൽ പരിശോധന ഉണ്ടായിരിക്കും
  • മേൽ പറഞ്ഞ എല്ലാ യോഗ്യതകളും നേടുന്നവർക്കാണ് ഓഫീസർ ആവാൻ അവസരം ഉണ്ടാവുക.

അപേക്ഷിക്കേണ്ട രീതി

ഉദ്യോഗാർത്ഥികൾ കേരള PSC  യുടെ ഔദ്യോഗിക വെബ്സൈറ്റ് ആയ www.kerlapsc.gov.in വഴി  “വൺ  ടൈം രജിസ്ട്രേഷൻ” പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ  അവരുടെ User ID യും Password വും ഉപയോഗിച്ച്  Login ചെയ്ത്  ശേഷം സ്വന്തം  Profile-ലൂടെ അപേക്ഷിക്കേണ്ടത്. പ്രസ്തുത തസ്തികയോടൊപ്പം Category No: (303-305/2022) കാണുന്ന നോട്ടിഫിക്കേഷൻ ലിങ്ക് ലെ “Apply now”ൽ മാത്രം click ചെയ്യേണ്ടതാണ്. ഭാവിയിലെ ഉപയോഗത്തിനായി ഉദോഗർഥികൾ ഓൺലൈൻ അപേക്ഷയുടെ സോഫ്റ്റ് കോപ്പി പ്രിന്റ് ഔട്ട് എടുത്തു സൂക്ഷിക്കേണ്ടതാണ്. ഉദ്യോഗാർഥികളെ അവരുടെ പ്രൊഫൈലിലെ ‘My Application’ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്തു സൂക്ഷിക്കുക.

കൂടുതൽ വിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ ലിങ്ക് പരിശോധിക്കുക

Notification Click here
Apply Now Click here
Official Website Click here

Post a Comment

Previous Post Next Post