പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് കേന്ദ്ര ഗവണ്‍മെന്റില്‍ ജോലി അവസരം
ആർമി സെൻട്രൽ കമാൻഡിൽ 43 ഹെൽത്ത് ഇൻസ്പെക്ടർ / വാഷർമാൻ ഒഴിവുകൾ പത്താം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് അപേക്ഷ നൽകാം. ആർമി സെൻട്രൽ കമാന്റിൽ 26 വാഷർമാൻ പോസ്റ്റിലേക്കും 17 ഹെൽത്ത് ഇൻസ്പെക്ടർ പോസ്റ്റിലേക്ക് ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത് എഴുത്തു പരീക്ഷയുടെയും മെഡിക്കൽ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്
Job Details
ബോർഡ്: Army HQ Central command
ജോലി തരം: Central Govt
വിജ്ഞാപന നമ്പർ: CHCC/CIV/2022/01
നിയമനം: നേരിട്ടുള്ള നിയമനം
ആകെ ഒഴിവുകൾ: 43
അപേക്ഷിക്കേണ്ട വിധം: Offline
ജോലിസ്ഥലം: ഇന്ത്യയിലുടനീളം
ശമ്പളം: 35400/- 1,12,400
അപേക്ഷിക്കേണ്ട തീയതി: 2022 July 2022
അവസാന തീയതി: 2022 സെപ്റ്റംബർ 12
വിദ്യാഭ്യാസ യോഗ്യത
- ഹെൽത്ത് ഇൻസ്പെക്ടർ പോസ്റ്റിലേക്ക് പത്താം ക്ലാസും അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള സാനിറ്ററി ഇൻസ്പെക്ടർ കോഴ്സും ഒരു വർഷത്തെ പ്രവർത്തി പരിചയവും അഭികാമ്യമാണ്. പ്രായപരിധി 18 വയസ്സ് മുതൽ 27 വയസ്സുവരെ
- വാഷർമാൻ പോസ്റ്റിലേക്ക് പത്താം ക്ലാസ് യോഗ്യതയുള്ള 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷ നൽകാം
അപേക്ഷ ഫീസ്
100 രൂപയാണ് അപേക്ഷാ ഫീസ് COMMANDANT COMMAND HOSPITAL( CENTRAL COMMAND), LUCKNOW എന്നാ പേരിൽ എടുത്ത 100 രൂപയുടെ പോസ്റ്റൽ ഓർഡർ അല്ലെങ്കിൽ അപേക്ഷയോടൊപ്പം ഉൾപ്പെടുത്തണം
അപേക്ഷിക്കുന്ന വിധം
നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത ജാതി പ്രവർത്തിപരിചയം സംവരണം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ,സ്വയം സാക്ഷ്യപ്പെടുത്തിയ മൂന്ന് പാസ്പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ ഉൾപ്പെടുത്തണം. ജനന സർട്ടിഫിക്കറ്റ് ഡൊമസ്റ്റിക് സർട്ടിഫിക്കറ്റ് പൗരത്വ സർട്ടിഫിക്കറ്റ് പാസ്പോർട്ട് പെർമനന്റ് റെസിഡൻസ് സർട്ടിഫിക്കറ്റ് എന്നിവയിൽ ഒന്നിന്റെ പകർപ്പും അതിനോടൊപ്പം വയ്ക്കേണ്ടതാണ്.
ബന്ധപ്പെട്ട യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വെബ്സൈറ്റിൽ ലഭ്യമായിട്ടുള്ള അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് അതിലുള്ള കാര്യങ്ങൾ ഫിൽ ചെയ്തു COMMANDANT COMMAND HOSPITAL( CENTRAL COMMAND), LUCKNOW 226002 എന്ന വിലാസത്തിൽ സ്പീഡ് പോസ്റ്റ് ആയോ രജിസ്റ്റേഡ് ആയോ അപേക്ഷ അയക്കണം. അപേക്ഷ ഹിന്ദിയിൽ ഇംഗ്ലീഷിലോ ആയിരിക്കണം തസ്തികയുടെ പേര് കവറിനു പുറത്ത് വ്യക്തമാക്കണം രണ്ടു തസ്തികയിലേക്കും അപേക്ഷിക്കുന്നവർ ആണെങ്കിൽ വെവ്വേറെ അപേക്ഷകൾ അയയ്ക്കണം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2022 സെപ്റ്റംബർ 12 വരെ അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നതിനുള്ള ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു
Notification | Click here |
Apply Now | Click here |
Official Website | Click here |
Click here |
إرسال تعليق