പെണ്‍കുട്ടികള്‍ക്ക് മാത്രം അപേക്ഷിക്കാവുന്ന സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ | Goverment Scholarships for girls

പെണ്‍കുട്ടികള്‍ക്ക് മാത്രം അപേക്ഷിക്കാവുന്ന സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകള്‍ | Goverment Scholarships for girls


സി.ബി.എസ്.ഇ. ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ്: 

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (സി.ബി.എസ്.ഇ.) സ്‌കൂളില്‍നിന്ന് 60 ശതമാനം മാര്‍ക്കുവാങ്ങി പത്താംക്ലാസ് പാസായി, പ്ലസ് ടു തലത്തില്‍ സി.ബി.എസ്.ഇ. സ്‌കൂളില്‍ തുടര്‍ന്നും പഠിക്കുന്ന ഒറ്റപ്പെണ്‍കുട്ടികള്‍ക്ക്, സി.ബി.എസ്.ഇ. നല്‍കുന്ന മെരിറ്റ് സ്‌കോളര്‍ഷിപ്പ് ആണിത്. പ്രതിമാസം 500 രൂപ നിരക്കില്‍, രണ്ടുവര്‍ഷത്തേക്ക്. രക്ഷിതാക്കള്‍ക്ക് ഒരുകുട്ടി മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. അത് പെണ്‍കുട്ടി ആയിരിക്കണം. ഒരുമിച്ചു ജനിച്ച എല്ലാ പെണ്‍കുട്ടികളെയും 'ഒറ്റപ്പെണ്‍കുട്ടി' ആയി പരിഗണിക്കും.വിവരങ്ങള്‍ക്ക്: cbse.gov.in  (മെയിന്‍ വെബ്‌സൈറ്റ് > സ്‌കോളര്‍ഷിപ്പ്)

യു.ജി.സി. പോസ്റ്റ് ഗ്രാേജ്വറ്റ് ഇന്ദിരാഗാന്ധി ഒറ്റപ്പെണ്‍കുട്ടി സ്‌കോളര്‍ഷിപ്പ്: 

റെഗുലര്‍ ഫുള്‍ടൈം മാസ്റ്റേഴ്‌സ് ഡിഗ്രി പ്രോഗ്രാമിന് (വിദൂരപഠനം ഒഴികെ) ഒന്നാംവര്‍ഷത്തില്‍ ഒരു സര്‍വകലാശാലയിലോ കോളേജിലോ പഠിക്കുന്ന ഒറ്റപ്പെണ്‍കുട്ടികള്‍ക്ക്, യു.ജി.സി. നല്‍കുന്ന മെറിറ്റ് സ്‌കോളര്‍ഷിപ്പ്. പ്രവേശനസമയത്ത് 30 വയസ്സുവരെയാകാം. രണ്ടുവര്‍ഷ മാസ്റ്റേഴ്‌സ് കോഴ്‌സിലേക്ക് പ്രതിവര്‍ഷം 36,200 രൂപ നിരക്കില്‍ സ്‌കോളര്‍ഷിപ്പ് കിട്ടും. വിവരങ്ങള്‍ക്ക്: scholarships.gov.in

ന്യൂനപക്ഷസമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള ബീഗം ഹസ്രത്ത് മഹല്‍ നാഷണല്‍ സ്‌കോളര്‍ഷിപ്പ് ഫോര്‍ ഗേള്‍സ്: 

ഒന്‍പതുമുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷസമുദായങ്ങളിലെ (മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധിസ്റ്റ്, പാര്‍സി, ജെയിന്‍ സമുദായങ്ങള്‍) പെണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. തൊട്ടുമുമ്പുള്ള ക്ലാസില്‍ 50 ശതമാനം മാര്‍ക്കുവേണം. രക്ഷിതാക്കളുടെ വാര്‍ഷികവരുമാനം രണ്ടുലക്ഷം രൂപ കവിയരുത്. ഒന്‍പത്, 10 ക്ലാസുകളിലെ പഠനത്തിന് 5000 രൂപവെച്ചും 11, 12 ക്ലാസുകളിലെ പഠനത്തിന് 6000 രൂപ വെച്ചും സ്‌കോളര്‍ഷിപ്പ് കിട്ടും. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ മൗലാന ആസാദ് എജ്യുക്കേഷണല്‍ ഫൗണ്ടേഷനാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. വിവരങ്ങള്‍ക്ക്: scholarships.gov.in

എ.ഐ.സി.ടി.ഇ. പ്രഗതി സ്‌കോളര്‍ഷിപ്പ് (ടെക്‌നിക്കല്‍ ഡിഗ്രി): 

സാങ്കേതിക ബിരുദ വിദ്യാഭ്യാസം നടത്തുന്ന പെണ്‍കുട്ടികള്‍ക്ക് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പ്. ആദ്യവര്‍ഷ ഡിഗ്രി പ്രോഗ്രാം പ്രവേശനം നേടിയവര്‍, ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാംവര്‍ഷത്തിലേക്ക് പ്രവേശനം നേടിയവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക കുടുംബവരുമാനം എട്ടുലക്ഷം രൂപ കവിയരുത്. പ്രതിവര്‍ഷം 50,000 രൂപ. വിവരങ്ങള്‍ക്ക്: scholarships.gov.in

എ.ഐ.സി.ടി.ഇ. പ്രഗതി സ്‌കോളര്‍ഷിപ്പ് (ടെക്‌നിക്കല്‍ ഡിപ്ലോമ):

 സാങ്കേതികമേഖലയില്‍ ഡിപ്ലോമ വിദ്യാഭ്യാസം നടത്തുന്ന പെണ്‍കുട്ടികള്‍ക്ക് ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പ്. ആദ്യവര്‍ഷ ഡിപ്ലോമ പ്രോഗ്രാം പ്രവേശനം നേടിയവര്‍, ലാറ്ററല്‍ എന്‍ട്രി വഴി രണ്ടാംവര്‍ഷത്തിലേക്ക് പ്രവേശനം നേടിയവര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക കുടുംബവരുമാനം എട്ടുലക്ഷം രൂപ കവിയരുത്. പ്രതിവര്‍ഷം 50,000 രൂപ. വിവരങ്ങള്‍ക്ക്: scholarships.gov.in

ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ്‌ െഡവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.) സ്‌കോളര്‍ഷിപ്പുകള്‍:  

ഏറോസ്‌പേസ് എന്‍ജിനിയറിങ്, ഏയ്റോനോട്ടിക്കല്‍ എന്‍ജിനിയറിങ്, സ്‌പേസ് എന്‍ജിനിയറിങ് ആന്‍ഡ് റോക്കറ്റ്ട്രി, ഏവിയോണിക്‌സ്, എയര്‍ക്രാഫ്റ്റ് എന്‍ജിനിയറിങ് തുടങ്ങിയ കോഴ്‌സുകളില്‍ പഠിക്കുന്ന വനിതകള്‍ക്ക് പ്രതിരോധമന്ത്രാലയത്തിന്റെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡി.ആര്‍.ഡി.ഒ.) സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നു. പഠനം ബിരുദതലത്തിലോ പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തിലോ ആകാം. കോഴ്‌സിന്റെ ആദ്യ വര്‍ഷത്തിലായിരിക്കണം.ബിരുദപഠനത്തിന്, പ്രതിവര്‍ഷം 1,20,000 രൂപ അല്ലെങ്കില്‍ യഥാര്‍ഥ ഫീസ്. ഏതാണോ കുറവ് അത് നല്‍കും. പരമാവധി നാലുവര്‍ഷത്തേക്ക്. ജെ.ഇ. ഇ. (മെയിന്‍) സ്‌കോര്‍ വേണം.പി.ജി. പഠനത്തിന് പ്രതിമാസം 15,500 രൂപ. പ്രതിവര്‍ഷം പരമാവധി 1,86,000 എന്ന വ്യവസ്ഥയ്ക്കു വിധേയമായി പരമാവധി രണ്ടുവര്‍ഷത്തേക്ക്. സാധുവായ ഗേറ്റ് സ്‌കോര്‍ വേണം. വിവരങ്ങള്‍ക്ക്: rac.gov.in

ഇവയ്‌ക്കൊപ്പം പൊതുവായ സ്‌കോളർഷിപ്പുകൾക്കും അപേക്ഷിക്കാം

Post a Comment

Previous Post Next Post