ഗൂഗിള്‍ ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ് ഒന്നു മുതല്‍ പത്തു വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഡൂഡില്‍ മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യയില്‍ എവിടെയും താമസിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ആഗസ്റ്റ് 5 മുതല്‍ ആരംഭിച്ച മത്സരത്തിന്റെ അവസാന ദിവസം സെപ്തംബര്‍ 30 ആണ്. തയ്യാറാക്കുന്ന ഡൂഡിലുകള്‍ക്ക് പബ്ലിക് വോട്ടിംഗിന് അവസരമുണ്ടായിരിക്കും. നവംബര്‍ 14നാണ് വിജയിയെ പ്രഖ്യാപിക്കുക. In the next 25 years, my India will എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് ഡൂഡില്‍ തയ്യാറാക്കേണ്ടത്.
നിര്‍ദേശങ്ങള്‍
ദേശീയ തലത്തില്‍ ഒന്നാമതെത്തുന്ന വിദ്യാര്‍ത്ഥിക്ക് അഞ്ച് ലക്ഷേം ഇന്ത്യന്‍ രൂപയാണ് സമ്മാനം. കൂടാതെ ട്രോഫിയും സര്‍ട്ടിഫിക്കറ്റും മറ്റു ആനൂകൂല്യങ്ങളും അവരുടെ സ്ഥാപനത്തിന് 2 ലക്ഷം രൂപയും ലഭിക്കും. നവംബര്‍ 14 ഗൂഗിള്‍ ഡൂഡില്‍ ആയി വിജയിയുടെ സൃഷ്ടിയായിരിക്കും പ്രദര്‍ശിപ്പിക്കുക.
നിയമങ്ങള്‍, നിര്‍ദേശങ്ങള്‍, അപേക്ഷിക്കേണ്ട വിധം എല്ലാം താഴെ ലിങ്കില്‍ ലഭ്യമാണ്.
Post a Comment