ഡി.ആർ.ഡി.ഒ അപ്രന്റിസ്ഷിപ്പിന് അപേക്ഷ | DRDO apprentice recruitment 2022 | Central govt job

 

ഡി.ആർ.ഡി.ഒ അപ്രന്റിസ്ഷിപ്പിന് അപേക്ഷ |  DRDO apprentice recruitment 2022

 ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷന് (ഡി.ആർ.ഡി.ഒ) കീഴിൽ ഒഡിഷയിലെ ചാന്ദിപുരിലുള്ള പ്രൂഫ് ആൻഡ് എക്സ്പെരിമെന്റൽ എസ്റ്റാബ്ലിഷ്മെന്റിൽ (പി.എക്സ്.ഇ) അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.

  • ഗ്രാജുവേറ്റ് ,
  • ടെക്നീഷ്യൻ ,
  • ട്രേഡ് വിഭാഗങ്ങളിലായി 73 പേരെയാണ് തിരഞ്ഞെടുക്കുക.

ബി.ഇ , ബി.ടെക് , ഡിപ്ലോമ , ഐ.ടി.ഐ.ക്കാർക്കാണ് അവസരം.

ഒരുവർഷമാണ് അപ്രന്റിസ്ഷിപ്പ് കാലാവധി.

ഗ്രാജുവേറ്റ് അപ്രന്റിസ് : 09

  • കംപ്യൂട്ടർ സയൻസ് -3
  • ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ് -3
  • മെക്കാനിക്കൽ -3 എന്നിങ്ങനെയാണ് ഓരോ വിഷയത്തിലെയും ഒഴിവുകൾ.

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ/ ബി.ടെക്.

സ്റ്റൈപ്പൻഡ് : 9,000 രൂപ.

ടെക്നീഷ്യൻ അപ്രന്റിസ് : 42

  • സിവിൽ -3
  • കംപ്യൂട്ടർ സയൻസ് 13
  • ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ -15
  • മെക്കാനിക്കൽ -11 എന്നിങ്ങനെയാണ് ഒഴിവുകൾ.

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ഡിപ്ലോമ.

സ്റ്റൈപ്പൻഡ് : 8,000 രൂപ.

ട്രേഡ് അപ്രന്റിസ് : 22

  • ഇലക്ട്രോണിക്സ് -5
  • ഇലക്ട്രീഷ്യൻ -3
  • ഫിറ്റർ – 6
  • മെഷീനിസ്റ്റ് -2
  • കാർപ്പെന്റർ -2
  • വെൽഡർ -2
  • ഡീസൽ മെക്കാനിക് -2

സ്റ്റൈപ്പൻഡ് :

കാർപെന്റർ , വെൽഡർ , ഡീസൽ മെക്കാനിക് ട്രേഡുകളിൽ 7,000 രൂപയും
മറ്റ് ട്രേഡുകളിൽ 7,700 രൂപയും.
2019 മുതൽ 2022 വരയുള്ള വർഷങ്ങളിൽ പാസായവർക്കാണ് അപേക്ഷിക്കാൻ അവസരം.

അപേക്ഷ സമർപ്പിക്കേണ്ട വിധം

  • ഗ്രാജുവേറ്റ് , ടെക്നീഷ്യൻ അപ്രനിസ്ഷിപ്പിന് അപേക്ഷിക്കുന്നവർ www.mhrdnats.gov.in എന്ന വെബ്സൈറ്റിലും ട്രേഡ് അപ്രന്റ്സ്ഷിപ്പിന് അപേക്ഷിക്കുന്നവർ www.apprenticeshipindia.gov.in- ലും രജിസ്റ്റർ ചെയ്തവരായിരിക്കണം.
  • വിശദവിവരങ്ങളും അപേക്ഷാഫോമും www.drdo.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
  • അപേക്ഷാഫോം ടൈപ്പ് ചെയ്ത് hrd.pxe@gov.in എന്ന വിലാസത്തിലേക്ക് ഇ – മെയിൽ വഴി അയക്കണം.
  • അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 02.
Notification Click here
Apply Now Click here
Official Website Click here

Post a Comment

أحدث أقدم