BEGUM HAZRAT MAHAL NATIONAL SCHOLARSHIP 2022 ബീഗം ഹസ്രത് മഹൽ സ്‌കോളർഷിപ്പ്

BEGUM HAZRAT MAHAL NATIONAL SCHOLARSHIP  2022 ബീഗം ഹസ്രത് മഹൽ സ്‌കോളർഷിപ്പ്


🔖9,10,+1,+2  ക്ലാസുകളിലെ ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥിനികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുക

🔖കുടുംബ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം..വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമാണ്

🔖കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് അതായത് ജാതി സർട്ടിഫിക്കറ്റ് നിർബന്ധമാണ്

🔖കഴിഞ്ഞ വർഷത്തെ പരീക്ഷയിൽ 50 % ൽ അധികം മാർക്ക് വാങ്ങിയിരിക്കണം

Latest Circular-2022

┗➤ Download

🔖സ്കോളർഷിപ്പ് തുക

        9,10 - 5000/- രൂപ

       +1,+2 - 6000/- രൂപ

🔖NMMS,പ്രീമെട്രിക്ക്, പോസ്റ്റ്മെട്രിക്ക്,ബീഗം ഹസ്റത്ത് മഹൽ,ഇവയിൽ ഒരു സ്കോളർഷിപ്പിന് മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ 

🔖ഒരു കുടുംബത്തിൽ നിന്ന് രണ്ടിൽ കൂടുതൽ കുട്ടികൾ അപേക്ഷിക്കരുത്

🔖ആധാറുമായി ബന്ധിപ്പിച്ച ബേങ്ക് എക്കൗണ്ട് നിർബന്ധമാണ്

🔖ഈ സ്കോളർഷിപ്പ് Fresh/Renewal എന്നൊന്നില്ല,എല്ലാ വർഷവും പ്രത്യേകം അപേക്ഷിക്കേണ്ടതാണ്

ഓൺലൈനായി അപേക്ഷിക്കുന്നതിന് മുമ്പ് കയ്യിൽ വേണ്ട രേഖകൾ

ആധാർ,വരുമാന സർട്ടിഫിക്കറ്റ്, ജാതി സർട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, മാർക്ക് ലിസ്റ്റ്,ക്ലാസ്, ഡിവിഷൻ,അഡ്മിഷൻ നമ്പർ,ഹാജർ പട്ടികയിലെ റോൾ നമ്പർ,സ്കൂളിൽ അഡ്മിഷൻ നേടിയ വർഷം,

(പേരും ജനന തിയ്യതിയും എല്ലാ രേഖയിലും ഒരേ പോലെയായിരിക്കണം ,)

അപേക്ഷിച്ചാൽ സ്കൂളിൽ നൽകേണ്ട രേഖകൾ :

1) അപേക്ഷയുടെ പ്രിന്റ്

2) വരുമാന സർട്ടിഫിക്കറ്റ്

3) മാർക്ക് ലിസ്റ്റ്

4) കമ്മ്യൂണിറ്റി (ജാതി) സർട്ടിഫിക്കറ്റ്

5) ബാങ്ക് പാസ്ബുക് കോപ്പി

6) ആധാർ കോപ്പി

7) ബോണ ഫൈഡ് സ്റ്റുഡന്റ് സർട്ടിഫിക്കറ്റ്, ആധാർ ഇല്ലാത്തവർക്കാണ് ഇത്

8) ജനന സർട്ടിഫിക്കറ്റിന്റെ കോപ്പി

🔖അപേക്ഷിക്കാനുള്ള അവസാന തീയതി : 30-09-2022

ബീഗം ഹസ്രത് മഹൽ സ്‌കോളർഷിപ്പ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി (30-09-2022)

Website: 

┗➤ Click here

Post a Comment

أحدث أقدم