- ഉസ്മാനിബ്നു അഫ്ഫാൻ(റ)
- പിതാവ് : അഫ്ഫാൻ
- മാതാവ്: അർവാ
- പരമ്പര : പിതാവിന്റെയും മാതാവിന്റെയും പരമ്പര തിരുനബിﷺയുടെ നാലാമത്തെ പിതാമഹനായ അബ്ദുമനാഫിൽ സംഘമിക്കുന്നു.
- ജനനം: ആനക്കലഹം കഴിഞ്ഞ് ആറാം വർഷത്തിൽ ജനിച്ചു.
നാലാമൻ: മഹാനായ സിദ്ദിഖ്(റ) വിന്റെ ശ്രമഫലമായി സിദ്ദിഖ്(റ), അലി(റ), സൈദിബ്നു ഹാരിസ്(റ) എന്നിവർക്ക് ശേഷം നാലാമതായി ഇസ്‌ലാം സ്വീകരിച്ചു.
ആദ്യത്തെ മുഹാജിർ
عن أنس بن مالك رضي الله عنه قال: ﺧَﺮَﺝَ ﻋُﺜْﻤَﺎﻥُ ﺑْﻦُ ﻋَﻔَّﺎﻥَ ﻭَﻣَﻌَﻪُ اﻣْﺮَﺃَﺗُﻪُ ﺭُﻗَﻴَّﺔُ ﺑِﻨْﺖُ ﺭَﺳُﻮﻝِ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﺇِﻟَﻰ ﺃَﺭْﺽِ اﻟْﺤَﺒَﺸَﺔِ، ﻓَﺄَﺑْﻄَﺄَ ﻋَﻠَﻰ ﺭَﺳُﻮﻝِ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﺧَﺒَﺮُﻫُﻤَﺎ ﻓَﻘَﺪِﻣَﺖِ اﻣْﺮَﺃَﺓٌ ﻣَﻦْ ﻗُﺮَﻳْﺶٍ ﻓَﻘَﺎﻟَﺖْ: ﻳَﺎ ﻣﺤﻤَّﺪ ﻗَﺪْ ﺭَﺃَﻳْﺖُ ﺧَﺘْﻨَﻚَ ﻭَﻣَﻌَﻪُ اﻣْﺮَﺃَﺗُﻪُ. ﻗَﺎﻝَ: " ﻋَﻠَﻰ ﺃَﻱِّ ﺣَﺎﻝٍ ﺭَﺃَﻳْﺘِﻬِﻤَﺎ؟ " ﻗَﺎﻟَﺖْ ﺭَﺃَﻳْﺘُﻪُ ﻗَﺪْ ﺣَﻤَﻞَ اﻣْﺮَﺃَﺗَﻪُ ﻋَﻠَﻰ ﺣِﻤَﺎﺭٍ ﻣِﻦْ ﻫﺬﻩ اﻟﺪِّﺑَﺎﺑَﺔِ ، ﻭَﻫُﻮَ ﻳَﺴُﻮﻗُﻬَﺎ، ﻓَﻘَﺎﻝَ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: " ﺻَﺤِﺒَﻬُﻤَﺎ اﻟﻠَّﻪُ، ﺇِﻥَّ ﻋُﺜْﻤَﺎﻥَ ﺃَﻭَّﻝُ ﻣَﻦْ ﻫَﺎﺟَﺮَ ﺑِﺄَﻫْﻠِﻪِ ﺑَﻌْﺪَ ﻟُﻮﻁٍ ﻋَﻠَﻴْﻪِ اﻟﺴَّﻼَﻡُ.
(البداية والنهاية :٣/٨٥)
▪️▪️▪️▪️▪️▪️▪️▪️▪️▪️
അനസ്(റ) പറയുന്നു : ഉസ്മാൻ(റ) തന്റെ ഭാര്യ റുഖയ്യ ബീവി(റ) യോടൊപ്പം അബ്സീനിയയിലേക്ക് ഹിജ്റ പോയി. അവരെക്കുറിച്ച് യാതൊരു വിവരവും വരാതിരുന്ന സമയത്ത് ഖുറൈശിയായ ഒരു വനിത തിരുനബിﷺയുടെ സമീപം വന്ന് പറഞ്ഞു: "മുഹമ്മദെ! (ﷺ) നിങ്ങളുടെ മരുമകനെ ഞാന്‍ കണ്ടു. കൂടെ ഭാര്യയുണ്ട്.
നബിﷺ:" നിങ്ങൾ ഏതവസ്ഥയിലാണ് അവരെ കണ്ടത്?
ആ സ്ത്രീ പറഞ്ഞു:
ഉസ്മാൻ(റ) കഴുതയെ തെളിക്കുകയും, ഭാര്യ കഴുതപ്പുറത്ത് യാത്ര ചെയ്യുന്നതുമായിട്ടാണ് ഞാന്‍ കണ്ടത്.
അപ്പോൾ നബിﷺ പറഞ്ഞു: അവരോട് അല്ലാഹു (സഹായം കൊണ്ട്) സഹവസിച്ചിരിക്കുന്നു. തീർച്ചയായും ലുത്വ് നബി(അ)ക്ക് ശേഷം ഭാര്യയേയും കൂട്ടി ആദ്യം ഹിജ്റ പോയത് ഉസ്മാനാ(റ)ണ്.
(അൽബിദായ വന്നിഹായ:3/85)
കുടുംബം
മുത്തുനബിﷺതങ്ങളുടെ പുത്രിമാരായ റുഖയ്യ(റ), ഉമ്മുകുൽസൂം(റ) എന്നിവരെ മഹാനവർകൾ വിവാഹം കഴിച്ചു. നുബുവ്വത്തിന്റെ മുമ്പാണ് റുഖയ്യബീവിയെ വിവാഹം കഴിച്ചത്. ബദ്ർ യുദ്ധം നടക്കുന്ന വേളയില്‍ മഹതി വഫാതായി. പിന്നീട് ഉമ്മുകുൽസൂമി(റ)നെ നബിﷺ വിവാഹം ചെയ്തു കൊടുത്തു. ഹിജ്റ 9ാം വർഷം മഹതിയും വഫാതായി. അവർ വഫാതായപ്പോൾ നബിﷺ പറഞ്ഞു:
"لَوْ كَانَ عِنْدَنَا ثَالِثَةٌ لَزَوَجَّنَاكَهَا".
"എനിക്ക് മൂന്നാമതൊരുത്തി - യുണ്ടായിരുന്നുവെങ്കിൽ അവളെയും താങ്കള്‍ക്ക് ഞാന്‍ വിവാഹം കഴിച്ചുതരുമായിരുന്നു."
നബിﷺയുടെ രണ്ട് പെൺമക്കളെ വിവാഹം ചെയ്ത കാരണത്താൽ "ദുന്നൂറൈനി"(രണ്ടു പ്രകാശങ്ങളുടെ ഉടമ) എന്ന സ്ഥാനപ്പേർ ലഭിച്ചു.
അതിനു ശേഷം മഹാനവർകൾ വേറേയും മഹതിമാരെ വിവാഹം ചെയ്തിട്ടുണ്ട്. മൊത്തത്തിൽ 8 ഭാര്യമാരിലായി 16 സന്താനങ്ങൾ മഹാവർകൾക്കുണ്ട്.
______________________
ഉത്തമ സ്വഭാവത്തിന്റെ ഉടമ
عَنْ عَبْدِ الرَّحْمَنِ بْنِ عُثْمَانَ الْقُرَشِيِّ ، أَنّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ دَخَلَ عَلَى ابْنَتِهِ وَهِي تَغْسِلُ رَأْسَ عُثْمَانَ رَضِيَ اللَّهُ عَنْهُمَا ، فَقَالَ : " يَا بُنَيَّةُ ، أحْسِني إِلَى أَبِي عَبْدِ اللَّهِ فَإِنَّهُ أَشْبَهُ أَصْحَابِي بِي خُلُقًا " .
(المعجم الكبير للطبراني:٩٨)
➖➖➖➖➖➖➖➖➖
അബ്ദുർറഹ്മാൻ ഇബ്നു ഉസ്മാൻ (റ) നിവേദനം ചെയ്യുന്നു: മഹതിയായ റുഖയ്യ ബീവി(റ) ഒരിക്കൽ തന്റെ ഭർത്താവായ ഉസ്മാൻ (റ)ന്റെ തല കഴുകിക്കൊടുക്കുകയായിരുന്നു. അപ്പോൾ മകളെ കാണാൻ പിതാവായ മുത്ത്നബിﷺ അവിടെ കയറി വന്നു. മകളോടായി അവിടുന്ന് പറഞ്ഞു: " കുഞ്ഞ് മോളെ! നീ അബൂഅബ്ദില്ലയോട്
നന്മയിലായി കഴിയണം. കാരണം എന്റെ അനുചരന്മാരെ കൂട്ടത്തിൽ സ്വഭാവം കൊണ്ട് എന്നോട് ഏറ്റവും കൂടുതൽ സാദൃശ്യമുള്ളവർ അദ്ദേഹമാണ്"
(മുഅ്‌ജമുൽ കബീർ:98)
ഖുര്‍ആനുമായി അഭേദ്യമായ ബന്ധം
ﻗَﺎﻝَ ﻋﺜﻤﺎﻥ ﺑْﻦُ ﻋﻔﺎﻥ رضي الله عنه : «ﻟَﻮْ ﻃَﻬُﺮَﺕْ ﻗُﻠُﻮﺑُﻜُﻢْ ﻣَﺎ ﺷَﺒِﻌَﺖْ ﻣِﻦْ ﻛَﻼَﻡِ اﻟﻠﻪِ , ﻭَﻣَﺎ ﺃُﺣِﺐُّ ﺃَﻥْ ﻳَﺄْﺗِﻲَ ﻋَﻠَﻲَّ ﻳَﻮْﻡٌ ﻭَﻻَ ﻟَﻴْﻠَﺔٌ ﺇِﻻَّ ﺃَﻧْﻈُﺮُ ﻓِﻲ ﻛَﻼَﻡِ اﻟﻠﻪِ ﻳَﻌْﻨِﻲ ﻓِﻲ اﻟْﻤُﺼْﺤَﻒِ»
(حلية الأولياء)
〰️〰️〰️〰️〰️〰️〰️〰️〰️〰️
ഉസ്മാൻ(റ) പറയുന്നു: "നിങ്ങളുടെ ഹൃദയങ്ങള്‍ ശുദ്ധിയുള്ളതാണെങ്കിൽ അല്ലാഹുവിന്റെ കലാം എത്ര ഓതിയാലും വയറു നിറയുകയില്ല. മുസ്ഹഫിലേക്ക് നോക്കാതെ ഒരു രാവും പകലും കടന്നുപോകുന്നത് ഞാനിഷ്ടപ്പെടുന്നില്ല . -
(ഹിൽയതുൽ ഔലിയാഅ്)
മഹാനവർകൾ ചില സമയങ്ങളില്‍ ഒരു ദിവസം തന്നെ ഒരു ഖത്മ് ഓതി തീർക്കൂമായിരുന്നു. കഅ്ബക്ക് സമീപം നിസ്കരിക്കുമ്പോൾ ഒരു റക്അത്തിൽ ഒരു ഖത്മ് ഓതുമായിരുന്നു.. മഹാനവർകൾ മറ്റു ചില നേരങ്ങളില്‍ വെള്ളിയാഴ്ച രാവിൽ ഖത്തം തുടങ്ങി വ്യാഴാഴ്ച രാവിൽ തീർക്കൂമായിരുന്നു.
(അത്തിബ്യാൻ ഫീ ആദാബി ഹമലതിൽ ഖുർആൻ)
▪️▪️▪️▪️▪️▪️▪️▪️▪️▪️
മുത്തുനബിﷺവരാതെ ഞാന്‍ ത്വവാഫ് ചെയ്യില്ല!
قَالَ عُرْوَةُ بْنُ الزُّبَيْرِ ، فِي نُزُولِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِالْحُدَيْبِيَةِ ، قَالَ : وَفَزِعَتْ قُرَيْشٌ لِنُزُولِهِ عَلَيْهِمْ ، فَأَحَبَّ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنْ يَبْعَثَ إِلَيْهِمْ رَجُلا مِنْ أَصْحَابِهِ ، .... فَدَعَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ عُثْمَانَ بْنَ عَفَّانَ فَأَرْسَلَهُ إِلَى قُرَيْشٍ ، وَقَالَ : " أَخْبِرْهُمْ أَنَّا لَمْ نَأْتِ لِقِتَالٍ ، وَإِنَّمَا جِئْنَا عُمَّارًا ، وَادْعُهُمْ إِلَى الإِسْلامِ ، وَأَمَرَهُ أَنْ يَأْتِيَ رِجَالا بِمَكَّةَ مُؤْمِنِينَ ، وَنِسَاءً مُؤْمِنَاتٍ ، فَيَدْخُلَ عَلَيْهِمْ وَيُبَشِّرَهُمْ بِالْفَتْحِ....قَالَ : وَقَالَ الْمُسْلِمُونَ وَهُمْ بِالْحُدَيْبِيَةِ قَبْلَ أَنْ يَرْجِعَ عُثْمَانُ بْنُ عَفَّانَ : خَلَصَ عُثْمَانُ مِنْ بَيْنِنَا إِلَى الْبَيْتِ فَطَافَ بِهِ ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " مَا أَظُنُّهُ طَافَ بِالْبَيْتِ وَنَحْنُ مَحْصُورُونَ " ، قَالُوا : وَمَا يَمْنَعُهُ يَا رَسُولَ اللَّهِ وَقَدْ خَلَصَ ، قَالَ : " ذَلِكَ ظَنِّي بِهِ أَنْ لا يَطُوفَ بِالْكَعْبَةِ حَتَّى يَطُوفَ مَعَنَا " ، فَرَجَعَ إِلَيْهِمْ عُثْمَانُ ، فَقَالَ الْمُسْلِمُونَ : اشْتَفَيْتَ يَا أَبَا عَبْدِ اللَّهِ مِنَ الطَّوَافِ بِالْبَيْتِ ؟ فَقَالَ عُثْمَانُ : بِئْسَ مَا ظَنَنْتُمْ بِي ، فَوَالَّذِي نَفْسِي بِيَدِهِ لَوْ مَكَثْتُ بِهَا مُقِيمًا سَنَةً ، وَرَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مُقِيمٌ بِالْحُدَيْبِيَةِ ، مَا طُفْتُ بِهَا حَتَّى يَطُوفَ بِهَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَلَقَدْ دَعَتْنِي قُرَيْشٌ إِلَى الطَّوَافِ بِالْبَيْتِ فَأَبَيْتُ ، قَالَ الْمُسْلِمُونَ : رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ كَانَ أَعْلَمَنَا بِاللَّهِ وَأَحْسَنَنَا ظَنًّا .
(دلائل النبوة البيهقي:رقم الحديث: ١٤٩٨)
➖➖➖➖➖➖➖➖➖
ഉർവതിബ്നു സുബൈർ(റ) തിരുനബിﷺ ഹുദൈബിയ്യയിൽ ഇറങ്ങിയ വിഷയവുമായി ബന്ധപ്പെട്ട് നിവേദനം ചെയ്യുന്നു. നബിﷺയും സംഘവും ഹുദൈബിയ്യയിൽ ഇറങ്ങിയത് ഖുറൈശികളിൽ ഭയമുണ്ടാക്കി. നബിﷺ അനുചരരിൽ ഒരാളെ ഖുറൈശികളിലേക്ക് അയക്കാൻ ആഗ്രഹിച്ചു. ഉസ്മാൻ (റ)നോട് ഖുറൈശികളിലേക്ക് പോകാൻ നിർദേശിച്ചു. നബിﷺ പറഞ്ഞു: "ഖുറൈശികളോട് "ഞങ്ങൾ യുദ്ധത്തിന് വന്നതല്ല. തീർച്ചയായും ഞങ്ങൾ ഉംറ ചെയ്യാൻ വന്നതാണ്" എന്ന് പറയണം. അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്യുക. നബിﷺ ഉസ്മാൻ (റ) വിനോട് മക്കയിലുള്ള മുഅ്‌മിനീങ്ങളായ സ്ത്രീ പുരുഷന്മാരുടെ അടുക്കൽ ചെന്ന് അടുത്തകാലത്ത് തന്നെ മക്ക വിജയം കൈവരിക്കുമെന്ന സന്തോഷ വാർത്ത അറിയിക്കാനും നിർദേശിച്ചു. (അവിടെ ചെന്ന് ഉസ്മാൻ (റ) നിർദേശം പോലെ ചെയ്യുകയും, ഖുറൈശികൾ അതംഗീകരിക്കുകയും ചെയ്തു.)
ആ സമയത്ത് ഹുദൈബിയ്യയിലുള്ള മുസ്‌ലിമീങ്ങൾ പറഞ്ഞു: "ഉസ്മാൻ രക്ഷപ്പെട്ടിരിക്കുന്നു. അദ്ദേഹം കഅ്‌ബ ത്വവാഫ് ചെയ്തിട്ടുണ്ടാവും.
നബിﷺ പറഞ്ഞു: *"നമ്മൾ ഇവിടെ കുടുങ്ങിയിരിക്കുമ്പോൾ ഉസ്മാൻ കഅ്‌ബ ത്വവാഫ് ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല*
അവർ പറഞ്ഞു: റസൂലേﷺ! ഉസ്മാൻ രക്ഷപ്പെട്ടുവല്ലോ! അദ്ദേഹത്തിനിക്ക് ത്വവാഫ് ചെയ്യാൻ എന്താണ് തടസ്സം?
നബിﷺ പറഞ്ഞു:" നമ്മുടെ കൂടെയല്ലാതെ അദ്ദേഹം ഒറ്റയ്ക്ക് ത്വവാഫ് ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല"
ഉസ്മാൻ (റ) ഹുദൈബിയ്യയിലേക്ക് തിരിച്ച് വന്നു. സ്വഹാബികൾ ചോദിച്ചു: അബാ അബ്ദില്ലാ! നിങ്ങൾ കഅ്‌ബ ത്വവാഫ് ചെയ്തു പൂർത്തിയാക്കിയോ?
ഉസ്മാൻ(റ): "നിങ്ങൾ എന്നെക്കുറിച്ച് കരുതിയത് വളരെ മോശമായിപ്പോയി. എന്റെ ആത്മാവ് ആരുടെ നിയന്ത്രണത്തിലാണോ അവൻ തന്നെ സത്യം! മുത്ത് നബിﷺ ഹുദൈബിയ്യയിലായിരിക്കെ ഞാൻ മക്കയിൽ ഒരു വർഷം താമസിച്ചാലും അവിടുത്തോടൊപ്പമല്ലാതെ ഞാൻ ത്വവാഫ് ചെയ്യുകയില്ല ഖുറൈശികൾ എന്നെ ത്വവാഫ് ചെയ്യാൻ ക്ഷണിച്ചിരുന്നു. പക്ഷേ ഞാൻ ചെയ്തില്ല."
സ്വഹാബികൾ: ഞങ്ങളുടെ കൂട്ടത്തിൽ അല്ലാഹുവിനെക്കുറിച്ച് കൂടുതൽ അറിവുള്ളവരും, ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും നല്ല ഭാവന വെച്ച് പുലർത്തുന്നവരും മുത്ത് നബിﷺ യാണ്.
(ദലാഇലുന്നുബുവ്വ:1498)
ഖബ്റ് കണ്ടാല്‍ കരയും
ﻋَﻦْ ﻫَﺎﻧِﺊٍ، ﻣَﻮْﻟَﻰ ﻋُﺜْﻤَﺎﻥَ، ﻗَﺎﻝَ: ﻛَﺎﻥَ ﻋُﺜْﻤَﺎﻥُ ﺑْﻦُ ﻋَﻔَّﺎﻥَ ﺇِﺫَا ﻭَﻗَﻒَ ﻋَﻠَﻰ ﻗَﺒْﺮٍ ﻳَﺒْﻜِﻲ ﺣَﺘَّﻰ ﻳَﺒُﻞَّ ﻟِﺤْﻴَﺘَﻪُ، ﻓَﻘِﻴﻞَ ﻟَﻪُ: ﺗَﺬْﻛُﺮُ اﻟْﺠَﻨَّﺔَ ﻭَاﻟﻨَّﺎﺭَ، ﻭَﻻَ ﺗَﺒْﻜِﻲ، ﻭَﺗَﺒْﻜِﻲ ﻣِﻦْ ﻫَﺬَا؟ ﻗَﺎﻝَ: ﺇِﻥَّ ﺭَﺳُﻮﻝَ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ، ﻗَﺎﻝَ: «ﺇِﻥَّ اﻟْﻘَﺒْﺮَ ﺃَﻭَّﻝُ ﻣَﻨَﺎﺯِﻝِ اﻵْﺧِﺮَﺓِ، ﻓَﺈِﻥْ ﻧَﺠَﺎ ﻣِﻨْﻪُ، ﻓَﻤَﺎ ﺑَﻌْﺪَﻩُ ﺃَﻳْﺴَﺮُ ﻣِﻨْﻪُ، ﻭَﺇِﻥْ ﻟَﻢْ ﻳَﻨْﺞُ ﻣِﻨْﻪُ، ﻓَﻤَﺎ ﺑَﻌْﺪَﻩُ ﺃَﺷَﺪُّ ﻣِﻨْﻪُ» (سنن إبن ماجة:٤٢٦٧)
➖➖➖➖➖➖➖➖➖
ഉസ്മാൻ (റ) വിന്റെ അടിമയായ ഹാനിഅ്(റ) നിവേദനം ചെയ്യുന്നു: മഹാനായ ഉസ്മാന്‍ (റ)ഖബറിന്റെ അടുത്ത എത്തിയാല്‍ തന്റെ താടി നനയുമാറു കരയുമായിരുന്നു..ആളുകള്‍ ചോദിച്ചു.. സ്വര്‍ഗനരകങ്ങളെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അങ്ങ് കരയുന്നില്ല, എന്നാല്‍ ഇവിടെ നിന്ന് കരയുന്നു..? അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും തിരുനബിﷺ പറഞ്ഞിരിക്കുന്നു:"പരലോകത്തിലെ ഭവനങ്ങളിലെ ഒന്നാമത്തെ ഭവനമാണ് ഖബ൪..ആര് അതില്‍ നിന്ന് രക്ഷപ്പെടുന്നുവോ അതിനു ശേഷമുല്ലതെല്ലാം അവനു അതിനേക്കാള്‍ എളുപ്പമാണ്..ആര് അവിടെ നിന്ന് രക്ഷപ്പെടുന്നില്ലയോ അതിനു
ശേഷമുള്ളത് അതിനേക്കാള്‍ കടുത്തതുമാണ്"
(ഇബ്നുമാജ:4267)
▪ഉസ്മാൻ (റ) ഖബറിലേക്ക് മയ്യിത്ത് ഇറക്കിവെക്കുന്നത് കണ്ടാൽ ഇങ്ങനെ ചൊല്ലാറുണ്ടായിരുന്നു.
فَاِنْ تَنْجُ مِنْهَا تَنْجُ مِنْ ذِي عَظِيمَةٍ
وَإِلاَّ فَإِنِّي لَا اَخَا لَكَ نَاجِيَا
(ഇതിൽ നിന്ന് നീ രക്ഷപ്പെട്ടാൽ വലിയ പ്രയാസത്തിൽ നിന്ന് നീ രക്ഷപെട്ടു. ഇല്ലെങ്കിൽ ഞാൻ നിന്നെ രക്ഷിക്കാൻ സാധിക്കുന്ന കൂട്ടുകാരനല്ല.)
(മുഖ്തസ്വറുത്തദ്‌കിറ:53)
ഫിറാസത്ത്
ﻭَﺃَﻣَّﺎ ﻋُﺜْﻤَﺎﻥُ ﺭَﺿِﻲَ اﻟﻠَّﻪُ ﻋَﻨْﻪُ ﻓَﺮَﻭَﻯ ﺃَﻧَﺲٌ ﻗَﺎﻝَ: ﺳِﺮْﺕُ ﻓِﻲ اﻟﻄَّﺮِﻳﻖِ ﻓَﺮَﻓَﻌْﺖُ ﻋَﻴْﻨِﻲ ﺇِﻟَﻰ اﻣْﺮَﺃَﺓٍ ﺛُﻢَّ ﺩَﺧَﻠْﺖُ ﻋَﻠَﻰ ﻋُﺜْﻤَﺎﻥَ ﻓَﻘَﺎﻝَ: ﻣَﺎ ﻟِﻲ ﺃَﺭَاﻛُﻢْ ﺗَﺪْﺧُﻠُﻮﻥَ ﻋَﻠَﻲَّ ﻭَﺁﺛَﺎﺭُ اﻟﺰِّﻧَﺎ ﻇَﺎﻫِﺮَﺓٌ ﻋَﻠَﻴْﻜُﻢْ؟ ﻓَﻘُﻠْﺖُ: ﺃَﺟَﺎءَ اﻟْﻮَﺣْﻲُ ﺑَﻌْﺪَ ﺭَﺳُﻮﻝِ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻓَﻘَﺎﻝَ ﻻَ ﻭَﻟَﻜِﻦْ ﻓِﺮَاﺳَﺔٌ ﺻَﺎﺩِﻗَﺔٌ.( تفسير الكبير)
______________________________
അനസ്(റ) പറയുന്നു : "ഞാനൊരിക്കൽ ഒരു വഴിയിലൂടെ നടന്നുപോകുമ്പോൾ എന്റെ കണ്ണുകള്‍ അറിയാതെ ഒരു സ്ത്രീയിലേക്ക് ഉയർന്നു. ശേഷം ഞാന്‍ ഉസ്മാൻ(റ) വിന്റെ അടുക്കലേക്ക് പോയി. മഹാൻ പറഞ്ഞു: വ്യഭിചാരത്തിന്റെ അടയാളങ്ങൾ പ്രകടമായിരിക്കെ നിങ്ങള്‍
എന്റേ അരികിലേക്ക് പ്രവേശിക്കുന്നതായി ഞാന്‍ കാണുന്നു.
ഞാൻ ചോദിച്ചു: നബിﷺക്ക് ശേഷവും വഹ്‌യ് വല്ലതും ഇറങ്ങിയോ?
മഹാൻ പറഞ്ഞു: വഹ്‌യ് ഇറങ്ങിയതല്ല. സത്യസന്ധമായ ഫിറാസത്താണത്.
(തഫ്സീറുൽ കബീര്‍)
▪️ഫിറാസത്തെന്നാൽ (മുഖലക്ഷണ ശാസ്ത്രം) ഹൃദയത്തില്‍ പെട്ടെന്നുദയം ചെയ്യുന്ന ഒരു തോന്നലാണ്; അല്ലെങ്കില്‍ അതില്‍ തെളിഞ്ഞുവരുന്ന ഒരു കാഴ്ചപ്പാട്.
തെളിമയാര്‍ന്ന ഹൃദയമാണെങ്കില്‍ മിക്കപ്പോഴും അതില്‍ പിഴവുണ്ടാകില്ല.
തിരുനബിﷺ ഇങ്ങനെ പറഞ്ഞിരിക്കുന്നു:
اﺗَّﻘُﻮا ﻓِﺮَاﺳَﺔَ اﻟْﻤُﺆْﻣِﻦِ ﻓَﺈِﻧَّﻪُ ﻳَﻨْﻈُﺮُ ﺑِﻨُﻮﺭِ اﻟﻠﻪِ
സത്യവിശ്വാസിയുടെ മുഖലക്ഷണ പ്രസ്താവം നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക. കാരണം, അല്ലാഹുവിന്റെ പ്രകാശം കൊണ്ടാണ് അവന്‍ നോക്കുക.
(തുർമുദി)
സമാനതകളില്ലാത്ത ഉദാരത
ﻋَﻦْ ﻋَﺒْﺪِ اﻟﺮَّﺣْﻤَﻦِ ﺑْﻦِ ﺧَﺒَّﺎﺏٍ رضي الله عنه ، ﻗَﺎﻝَ: ﺷَﻬِﺪْﺕُ اﻟﻨَّﺒِﻲَّ ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻭَﻫُﻮَ ﻳَﺤُﺚُّ ﻋَﻠَﻰ ﺟَﻴْﺶِ اﻟﻌُﺴْﺮَﺓِ ﻓَﻘَﺎﻡَ ﻋُﺜْﻤَﺎﻥُ ﺑْﻦُ ﻋَﻔَّﺎﻥَ ﻓَﻘَﺎﻝَ: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠﻪِ ﻋَﻠَﻲَّ ﻣِﺎﺋَﺔُ ﺑَﻌِﻴﺮٍ ﺑِﺄَﺣْﻼَﺳِﻬَﺎ ﻭَﺃَﻗْﺘَﺎﺑِﻬَﺎ ﻓِﻲ ﺳَﺒِﻴﻞِ اﻟﻠﻪِ، ﺛُﻢَّ ﺣَﺾَّ ﻋَﻠَﻰ اﻟﺠَﻴْﺶِ ﻓَﻘَﺎﻡَ ﻋُﺜْﻤَﺎﻥُ ﺑْﻦُ ﻋَﻔَّﺎﻥَ ﻓَﻘَﺎﻝَ: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠﻪِ ﻋَﻠَﻲَّ ﻣِﺎﺋَﺘَﺎ ﺑَﻌِﻴﺮٍ ﺑِﺄَﺣْﻼَﺳِﻬَﺎ ﻭَﺃَﻗْﺘَﺎﺑِﻬَﺎ ﻓِﻲ ﺳَﺒِﻴﻞِ اﻟﻠﻪِ، ﺛُﻢَّ ﺣَﺾَّ ﻋَﻠَﻰ اﻟﺠَﻴْﺶِ ﻓَﻘَﺎﻡَ ﻋُﺜْﻤَﺎﻥُ ﺑْﻦُ ﻋَﻔَّﺎﻥَ ﻓَﻘَﺎﻝَ: ﻳَﺎ ﺭَﺳُﻮﻝَ اﻟﻠﻪِ ﻋَﻠَﻲَّ ﺛَﻼَﺙُ ﻣِﺎﺋَﺔِ ﺑَﻌِﻴﺮٍ ﺑِﺄَﺣْﻼَﺳِﻬَﺎ ﻭَﺃَﻗْﺘَﺎﺑِﻬَﺎ ﻓِﻲ ﺳَﺒِﻴﻞِ اﻟﻠﻪِ، ﻓَﺄَﻧَﺎ ﺭَﺃَﻳْﺖُ ﺭَﺳُﻮﻝَ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻳَﻨْﺰِﻝُ ﻋَﻦِ اﻟْﻤِﻨْﺒَﺮِ ﻭَﻫُﻮَ ﻳَﻘُﻮﻝُ: ﻣَﺎ ﻋَﻠَﻰ ﻋُﺜْﻤَﺎﻥَ ﻣَﺎ ﻋَﻤِﻞَ ﺑَﻌْﺪَ ﻫَﺬِﻩِ، ﻣَﺎ ﻋَﻠَﻰ ﻋُﺜْﻤَﺎﻥَ ﻣَﺎ ﻋَﻤِﻞَ ﺑَﻌْﺪَ ﻫَﺬِﻩِ. (سنن الترمذي :٣٧٠٠)
_______________________________
അബ്ദുർറഹ്മാനിബ്നു ഖബ്ബാബ്(റ) വിൽ നിന്ന് നിവേദനം: മഹാൻ പറയുന്നു: തിരുനബിﷺ ഞെരുക്കത്തിന്റെ യുദ്ധത്തിന്(തബൂക്ക് യുദ്ധം) വേണ്ടി ക്രമീകരണങ്ങള്‍ നടത്താനും ഫണ്ട് സംഭാവന ചെയ്യാനും ജനങ്ങളെ പ്രേരിപ്പുക്കുമ്പോൾ ഞാനും അതിനു സാക്ഷിയായി. അപ്പോൾ ഉസ്മാൻ(റ) എഴുനേറ്റു നിന്ന് കൊണ്ട് പറഞ്ഞു: തിരുദുതരെ, അല്ലാഹുവിന്റെ മാർഗത്തിലായി നൂറു ഒട്ടകങ്ങളും അതിന്റെ എല്ലാ ഉപകരണങ്ങളും അടക്കം ഞാന്‍ തരാം. വീണ്ടും നബിﷺ പ്രേരിപ്പിക്കാൻ തുടങ്ങി. അപ്പോഴും ഉസ്മാൻ(റ) എഴുനേറ്റു പറഞ്ഞു: യാ റസൂലല്ലാഹ്, ഇരുനൂറു ഒട്ടകങ്ങൾ കൂടി ഞാന്‍ തരാം. വീണ്ടും തിരുനബിﷺ ആവർത്തിച്ചു. അപ്പോഴും ഉസ്മാൻ(റ) എഴുനേറ്റു പറഞ്ഞു: തിരുദുതരെ, മുന്നൂറു ഒട്ടകങ്ങൾ കൂടി ഞാന്‍ തരാം. അബ്ദുർറഹ്മാൻ(റ) പറയുന്നു: " ശേഷം തിരുനബിﷺ മിമ്പറിൽ നിന്ന് ഇറങ്ങി വരുന്നതായി ഞാന്‍ കണ്ടു. പിന്നീട് അവിടുന്ന് ഇപ്രകാരം
പറഞ്ഞു :"ഈ മഹത്തായ സൽകർമത്തിന് ശേഷം ഉസ്മാൻ എന്ത് ചെയ്താലും അത് കുഴപ്പമാവില്ല, ഈ മഹത്തായ സൽകർമത്തിന് ശേഷം ഉസ്മാൻ എന്ത് ചെയ്താലും അത് കുഴപ്പമാവില്ല.
(തുർമുദി:3700)
▪️തബൂക്ക് യുദ്ധ സമയത്ത് വളരെയധികം ക്ഷാമവും പ്രയാസവും നേരിട്ടത് കൊണ്ടാണ് ഞെരുക്കത്തിന്റെ യുദ്ധം എന്ന് അതിനു പേര് വന്നത്.
പത്തിരട്ടി തരാൻ ആളുണ്ട്!
, عَنِ ابْنِ عَبَّاسٍ رضي الله عنه قَالَ: " قَحَطَ الْمَطَرُ عَلَى عَهْدِ أَبِي بَكْرٍ الصِّدِّيقِ رَضِيَ اللَّهُ عَنْهُ , فَاجْتَمَعَ النَّاسُ إِلَى أَبِي بَكْرٍ رَضِيَ اللَّهُ عَنْهُ , فَقَالُوا: السَّمَاءُ لَمْ تُمْطِرْ , وَالْأَرْضُ لَمْ تَنْبُتْ , وَالنَّاسُ فِي شِدَّةٍ شَدِيدَةٍ , فَقَالَ أَبُو بَكْرٍ الصِّدِّيقُ: انْصَرِفُوا وَاصْبِرُوا فَإِنَّكُمْ لَا تُمْسُونَ حَتَّى يُفْرِّجَ اللَّهُ عَزَّ وَجَلَّ عَنْكُمْ , فَمَا لَبِثْنَا إِلَّا قَلِيلًا أَنْ جَاءَ أُجُرَاءُ عُثْمَانَ بْنِ عَفَّانَ رَضِيَ اللَّهُ عَنْهُ مِنَ الشَّامِ , فَجَاءَتْهُ مِائَةُ رَاحِلَةٍ بُرًّا , أَوْ قَالَ: طَعَامًا , فَاجْتَمَعَ النَّاسُ إِلَى بَابِ عُثْمَانَ رَضِيَ اللَّهُ عَنْهُ , فَقَرَعُوا عَلَيْهِ الْبَابَ , فَخَرَجَ إِلَيْهِمْ عُثْمَانُ رَضِيَ اللَّهُ عَنْهُ فِي مَلَأٍ مِنَ النَّاسِ , فَقَالَ: مَا تَشَاءُونَ؟ قَالُوا: الزَّمَانُ قَدْ قَحَطَ , السَّمَاءُ لَا تُمْطِرُ , وَالْأَرْضُ لَا تَنْبُتُ , وَالنَّاسُ فِي شِدَّةٍ شَدِيدَةٍ , وَقَدْ بَلَغَنَا أَنَّ عِنْدَكَ طَعَامًا فَبِعْنَاهُ حَتَّى تُوَسِّعَ عَلَى فُقَرَاءِ الْمُسْلِمِينَ قَالَ عُثْمَانُ: حُبًّا وَكَرَامَةً , ادْخُلُوا فَاشْتَرُوا , فَدَخَلَ التُّجَّارُ فَإِذَا الطَّعَامُ مَوْضُوعٌ فِي دَارِ عُثْمَانَ رَضِيَ اللَّهُ عَنْهُ , فَقَالَ: يَا مَعَاشِرَ التُّجَّارِ , تُرْبِحُونِي عَلَى شِرَائِي مِنَ الشَّامِ؟ قَالُوا: لِلْعَشَرَةِ اثْنَا عَشَرَ , فَقَالَ عُثْمَانُ رَضِيَ اللَّهُ عَنْهُ: قَدْ زَادُونِي , قَالُوا: لِلْعَشَرَةِ أَرْبَعَةَ عَشَرَ , فَقَالَ عُثْمَانُ: قَدْ زَادُونِي , قَالُوا: لِلْعَشَرَةِ خَمْسَةَ عَشَرَ قَالَ عُثْمَانُ: قَدْ زَادُونِي قَالَ التُّجَّارُ: يَا أَبَا عَمْرٍو؛ مَا بَقَى فِي الْمَدِينَةِ تُجَّارٌ غَيْرُنَا , فَمَنْ ذَا الَّذِي زَادَكَ؟ فَقَالَ: زَادَنِي اللَّهُ عَزَّ وَجَلَّ بِكُلِّ دِرْهَمٍ عَشْرَةً , أَعِنْدَكُمْ زِيَادَةٌ؟ فَقَالُوا: اللَّهُمَّ لَا قَالَ: فَإِنِّي أُشْهِدُ اللَّهَ أَنِّي قَدْ جَعَلْتُ هَذَا الطَّعَامَ صَدَقَةً عَلَى فُقَرَاءِ الْمُسْلِمِينَ فَقَالَ ابْنُ عَبَّاسٍ رَضِيَ اللَّهُ عَنْهُ: فَرَأَيْتُ مِنْ لَيْلَتِي رَسُولَ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَعْنِي فِي الْمَنَامِ وَهُوَ عَلَى بِرْذَوْنٍ أَبْلَقَ , وَعَلَيْهِ حُلَّةٌ مِنْ نُورٍ , فِي رِجْلَيْهِ نَعْلَانِ مِنْ نُورٍ , وَبِيَدِهِ قَضِيبٌ مِنْ نُورٍ , وَهُوَ مُسْتَعْجِلٌ , فَقُلْتُ: يَا رَسُولَ اللَّهِ , لَقَدِ اشْتَدَّ شَوْقِي إِلَيْكَ وَإِلَى كَلَامِكَ , فَأَيْنَ تُبَادِرُ؟ قَالَ: «يَا ابْنَ عَبَّاسٍ , إِنَّ عُثْمَانَ بْنَ عَفَّانَ تَصَدَّقَ بِصَدَقَةٍ وَإِنَّ اللَّهَ عَزَّ وَجَلَّ قَدْ قَبِلَهَا مِنْهُ , وَزَوَّجَهُ بِهَا عَرُوسًا فِي الْجَنَّةِ , وَقَدْ دُعِينَا إِلَى عُرْسِهِ»
(كتاب الشَّرِيعَة لِلْآجُرِّيِّ رحمه الله:١٤٨٦)
▪️▪️▪️▪️▪️▪️▪️▪️▪️▪️
ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം: അബൂബക്കര്‍(റ)വിന്റെ ഭരണകാലത്ത് മഴയില്ലാതെ ക്ഷാമവും വരുതിയുമുണ്ടായി. ജനങ്ങൾ അബൂബക്കര്‍(റ)വിന്റെ സമീപം ഒരുമിച്ചുകൂടി പറഞ്ഞു: ആകാശം മഴ വർഷിച്ചില്ല. ഭൂമി ഉൽപാദിപ്പിച്ചില്ല. ജനങ്ങൾ വലിയ വിഷമത്തിലാണ്.
അബൂബക്ർ(റ) പറഞ്ഞു : " നിങ്ങൾ ക്ഷമിക്കുക, പിരിഞ്ഞു പോകുക . താമസിയാതെ നിങ്ങളുടെ ദുരിതത്തിന് അല്ലാഹു പരിഹാരമുണ്ടാക്കും.
ഇബ്‌നു അബ്ബാസ്(റ) തുടരുന്നു: അൽപസമയം കഴിഞ്ഞപ്പോള്‍ ഉസ്മാന്‍(റ) അയച്ച കൂലിപ്പണിക്കാർ ശാമിൽ നിന്ന് നൂറു ഒട്ടകങ്ങളിലായി ഭക്ഷ്യവസ്തുക്കൾ കൊണ്ടുവരുന്നത് കണ്ടു. ജനങ്ങൾ ഉസ്മാൻ(റ)വിന്റെ വസതിയിൽ തടിച്ചുകൂടി വാതിലിൽ മുട്ടി. ഉസ്മാൻ(റ) പുറത്തുവന്നു . എന്താണ് വേണ്ടതെന്ന് ചോദിച്ചു. " വറുതിയുടെ കാലമാണ്. ആകാശം മഴ വർഷിച്ചില്ല. ഭൂമി ഉൽപാദിപ്പിച്ചതുമില്ല . ജനങ്ങൾ ദുരിതത്തിലാണ്. അങ്ങയുടെ അടുക്കൽ ഭക്ഷ്യവസ്തുക്കൾ എത്തിയിട്ടുണ്ടെന്ന വിവരം ഞങ്ങള്‍ക്ക് ലഭിച്ചു. . സാധുകൾക്ക് ആശ്വാസം പകരുന്ന ഒരു വിലക്ക് താങ്കൾ അതു വിൽക്കുക. ജനങ്ങൾ മറുപടി പറഞ്ഞു .
"നേഹാദരത്തോടെ കടന്നു വരിക" ഉസ്മാൻ(റ) ആവശ്യപ്പെട്ടു . വ്യാപാരികൾ കടന്നു ചെന്നു. അപ്പോൾ മഹാന്റെ വീട്ടില്‍ ഭക്ഷ്യവസ്തുക്കൾ ഒരുമിച്ചുകൂട്ടി വച്ചിട്ടുണ്ടായിരുന്നു.
" എത്ര ലാഭം തരും ? ഉസ്മാൻ(റ) ചോദിച്ചു . "പത്തിന് പന്ത്രണ്ട് ' അവർ മറുപടി പറഞ്ഞു. ഉസ്മാൻ(റ) : 'മറ്റൊരു കക്ഷി എനിക്ക് കൂടുതൽ തരാമെന്ന് പറഞ്ഞിരിക്കുന്നു. "എങ്കിൽ പത്തിന് പതിനാല്"
ഉസ്മാൻ(റ): കൂടുതൽ തരാമെന്ന് ഓഫറുണ്ട് "
" എങ്കിൽ പത്തിന് പതിനഞ്ചു" വ്യാപാരികൾ പറഞ്ഞു.
ഉസ്മാന്‍(റ):എനിക്ക് ഇനിയും കൂടുതൽ ലാഭം തരാൻ ആളുണ്ട്
മദീനയിൽ ഞങ്ങളല്ലാതെ വ്യാപാരികളിൽ ഒരാളും അവശേഷിക്കുന്നില്ലല്ലോ ' അവർ പറഞ്ഞു.
ഉസ്മാൻ(റ): "അല്ലാഹു എനിക്ക് കൂടുതൽ തന്നിരിക്കുന്നു. ഒന്നിന് പത്ത്. അതിലും കൂടുതൽ നിങ്ങളുടെ അടുക്കലുണ്ടോ ? ' " ഇല്ല ' ഉസ്മാൻ (റ) : “ ഈ ഭക്ഷ്യശേഖരം സാധുക്കൾക്ക് സ്വദഖഃയായി ഞാൻ നൽകിയിരിക്കുന്നു.
ഇബ്നു അബ്ബാസ്(റ) പറയുന്നു : “ അന്നു രാത്രി നബിﷺയെ കറുപ്പും വെളുപ്പും പുള്ളികളുള്ള തുർക്കി കുതിരയുടെ മുകളിലായി പ്രകാശ വസ്ത്രവും കാലിൽ പ്രകാശ പാദുകവും കയ്യിൽ പ്രകാശ വടിയുമായി ഞാൻ സ്വപ്നം കണ്ടു . ധൃതിയിലായിരുന്നു അവിടുന്ന്.
ഞാൻ ചോദിച്ചു : "താങ്കളിലേക്കും താങ്കളുടെ സംസാരത്തിലേക്കും എന്റെ ആസക്തി കടുത്തതായിരിക്കുന്നു . എങ്ങോട്ടാണാവിടുന്ന് ഇത്ര ധൃതിയിൽ ?
നബിﷺ പ്രതികരിച്ചു : " ഇബ്നു അബ്ബാസ് ! ഉസ്മാൻ ഒരു സ്വദഖ: ചെയ്തു. അല്ലാഹു അത് സ്വീകരിച്ചു. അതിനു പകരമായി സ്വർഗത്തിൽ ഒരു വധുവിനെ അല്ലാഹു ഇണയാക്കി കൊടുത്തു. അദ്ദേഹത്തിന്റെ വിവാഹസൽക്കാരത്തിലേക്ക് നാമും ക്ഷണി ക്കപ്പെട്ടിരിക്കുന്നു. (കിതാബുശ്ശറീഅ:1486)
പ്രിയപ്പെട്ട 3 കാര്യങ്ങള്‍
قال عثمان بن عفان رضي الله عنه :حُبّب إلي من الدنيا ثلاث إشباع الجيعان وكسوة العريان ، وتلاوة القرآن. (إرشاد العباد)
ഉസ്മാൻ(റ) പറയുന്നു :ദുനിയാവിൽ എനിക്ക് ഏറ്റവും പ്രിയം മൂന്നു കാര്യങ്ങളോടാണ്.
1- വിശന്നവന്റെ വയറു നിറക്കുക 2 - വസ്ത്രം ഇല്ലാത്തവന് വസ്ത്രം ധരിപ്പിക്കുക 3 - ഖുര്‍ആന്‍ പാരായണം ചെയ്യുക.
(ഇർശാദുൽ ഇബാദ്)
പരലോക ഭയം
ﻗَﺎﻝَ عثمان بن عفان رضي الله عنه : «ﻟَﻮْ ﺃَﻧِّﻲ ﺑَﻴْﻦَ اﻟْﺠَﻨَّﺔِ ﻭَاﻟﻨَّﺎﺭِ، ﻭَﻻَ ﺃَﺩْﺭِﻱ ﺇِﻟَﻰ ﺃَﻳَّﺘِﻬِﻤَﺎ ﻳُﺆْﻣَﺮُ ﺑِﻲ ﻻَﺧْﺘَﺮْﺕُ ﺃَﻥْ ﺃَﻛُﻮﻥَ ﺭَﻣَﺎﺩًا ﻗَﺒْﻞَ ﺃَﻥْ ﺃَﻋْﻠَﻢَ ﺇِﻟَﻰ ﺃَﻳَّﺘِﻬِﻤَﺎ ﺃَﺻِﻴﺮُ»
(حلية الأولياء :١/٦٠)
ഉസ്മാൻ(റ) പറയുന്നു: നരകത്തിനും സ്വർഗത്തിനും ഇടയില്‍ വെച്ച് എവിടേക്കാണ് എന്നെ കൽപിക്കപ്പെടുകയെന്ന് എനിക്കറിയില്ലെങ്കിൽ രണ്ടാലൊന്ന് അറിയുന്നതിന് മുമ്പ് വെണ്ണീറായിത്തീരുന്നത് ഞാന്‍ തെരഞ്ഞെടുക്കുമായിരുന്നു.
(ഹിൽയതുൽ ഔലിയാഅ് :1/60)
മദീനയെ പിരിയാൻ വിസമ്മതിക്കുന്നു
ﻓﻌﻦ ﻋﺜﻤﺎﻥ ﺑﻦ ﻋﻔﺎﻥ ﺭﺿﻲ اﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻪ ﺃﻧﻪ ﻟﻤﺎ ﺣﺼﺮ ﺃﺷﺎﺭ ﺑﻌﺾ اﻟﺼﺤﺎﺑﺔ ﻋﻠﻴﻪ ﺃﻥ ﻳﻠﺤﻖ ﺑﺎﻟﺸﺎﻡ، ﻓﻘﺎﻝ: ﻟﻦ ﺃﻓﺎﺭﻕ ﺩاﺭ ﻫﺠﺮﺗﻲ ﻭﻣﺠﺎﻭﺭﺓ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﺗﻌﺎﻟﻰ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻴﻬﺎ
(وفاء الوفا:٤/١٨٢)
〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
ഉസ്മാനിബ്നു അഫ്ഫാൻ (റ)വിനെ കലാപകാരികൾ വീട്ട് തടങ്കലിലാക്കിയപ്പോൾ മഹാനവർകളോട് ചില സ്വഹാബികൾ ശാമിലേക്ക് പോകാൻ സൂചിപ്പിച്ചു. അപ്പോൾ ഉസ്മാൻ(റ) പറഞ്ഞു: മുത്ത്നബിﷺ യുടെ സഹവാസം ഈ പവിത്രമായ നാട്ടിലുണ്ടായിരിക്കെ എന്റെ ഹിജ്റയുടെ നാട്ടിൽ നിന്നും മറ്റൊരു സ്ഥലത്തേക്ക് ഞാൻ ഒരിക്കലും പിരിഞ്ഞ് പോവുകയില്ല.
(വഫാഉൽ വഫാ:4/182)
മരവിച്ചുപോയ കൈ!
ﻋﻦ ﻣﺤﻤﺪ ﺑﻦ ﺳﻴﺮﻳﻦ ﻗﺎﻝ: ﻛﻨﺖ ﺃﻃﻮﻑ ﺑﺎﻟﻜﻌﺒﺔ ﻭﺇﺫا ﺭﺟﻞ ﻳﻘﻮﻝ: اﻟﻠﻬﻢ اﻏﻔﺮ ﻟﻲ، ﻭﻣﺎ ﺃﻇﻦ ﺃﻥ ﺗﻐﻔﺮ ﻟﻲ، ﻓﻘﻠﺖ: ﻳﺎ ﻋﺒﺪ اﻟﻠﻪ ﻣﺎ ﺳﻤﻌﺖ ﺃﺣﺪا ﻳﻘﻮﻝ ﻣﺎ ﺗﻘﻮﻝ، ﻗﺎﻝ: ﻛﻨﺖ ﺃﻋﻄﻴﺖ ﻟﻠﻪ ﻋﻬﺪا ﺇﻥ ﻗﺪﺭﺕ ﺃﻥ ﺃﻟﻄﻢ ﻭﺟﻪ ﻋﺜﻤﺎﻥ ﺇﻻ ﻟﻄﻤﺘﻪ، ﻓﻠﻤﺎ ﻗﺘﻞ ﻭﺿﻊ ﻋﻠﻰ ﺳﺮﻳﺮﻩ ﻓﻲ اﻟﺒﻴﺖ ﻭاﻟﻨﺎﺱ ﻳﺠﻴﺌﻮﻥ ﻳﺼﻠﻮﻥ ﻋﻠﻴﻪ، ﻓﺪﺧﻠﺖ ﻛﺄﻧﻲ ﺃﺻﻠﻲ ﻋﻠﻴﻪ، ﻓﻮﺟﺪﺕ ﺧﻠﻮﺓ ﻓﺮﻓﻌﺖ اﻟﺜﻮﺏ ﻋﻦ ﻭﺟﻬﻪ ﻭﻟﺤﻴﺘﻪ ﻭﻟﻄﻤﺘﻪ ﻭﻗﺪ ﻳﺒﺴﺖ ﻳﻤﻴﻨﻲ. ﻗﺎﻝ اﺑﻦ ﺳﻴﺮﻳﻦ: ﻓﺮﺃﻳﺘﻬﺎ ﻳﺎﺑﺴﺔ ﻛﺄﻧﻬﺎ ﻋﻮﺩ (البداية والنهاية-٧/٢١٣)
മുഹമ്മദ് ഇബ്നു സീരീന്‍(റ)വില്‍ നിന്ന് നിവേദനം:മഹാനവർകൾ പറയുന്നു: ‘ഞാനൊരിക്കല്‍ കഅ്ബ ത്വവാഫ് ചെയ്യുമ്പോള്‍ ഒരാള്‍ പ്രാര്‍ത്ഥിക്കുന്നത് കേട്ടു:’
‘അല്ലാഹുവേ, എനിക്കു നീ മാപ്പു നല്‍കേണമേ. നീ എനിക്ക് മാപ്പു നല്‍കുമെന്നു ഞാന്‍ കരുതുന്നില്ല.’
മഹാൻ (ഇബ്നു സീരീന്‍) പറയുന്നു: ‘ഞാന്‍ അയാളുടെ കാര്യത്തില്‍ അതിശയിച്ചു. ഞാന്‍ ചോദിച്ചു:’
‘അല്ലാഹുവിന്റെ ദാസാ, നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതു പോലെ ഒരാളും പ്രാര്‍ത്ഥിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല!’
അപ്പോള്‍ അയാള്‍ പറഞ്ഞു:
“ഞാന്‍ അല്ലാഹുവില്‍ ആണയിട്ട് കരാര്‍ ചെയ്തിരുന്നു, സൗകര്യമുണ്ടായാല്‍ ഉസ്മാന്‍(റ)വിന്റെ മുഖത്തടിക്കുമെന്ന്. അങ്ങനെ അദ്ദേഹം വധിക്കപ്പെടുകയും തുടര്‍ന്ന് വീട്ടിലെ കട്ടിലില്‍ അദ്ദേഹത്തെ കിടത്തുകയും ചെയ്തപ്പോള്‍, ജനങ്ങളെല്ലാം മയ്യിത്തു നമസ്‌കരിക്കാനായി അദ്ദേഹത്തിന്റെ വീട്ടിലേക്കെത്തിക്കൊണ്ടിരുന്നു. നമസ്‌കരിക്കാനെന്ന മട്ടില്‍ ഞാനും ചെന്നു. അദ്ദേഹത്തിന്റെയരികില്‍ ആരുമില്ലാത്ത ഒരു നേരത്ത് ഞാന്‍ അദ്ദേഹത്തിന്റെ മുഖത്തു നിന്ന് തുണി നീക്കുകയും ഞാന്‍ മയ്യിത്തിന്റെ മുഖത്തടിക്കുകയും ചെയ്തു! അപ്പോള്‍ എന്റെ കൈ മരവിച്ചു പോയി.”
ഇബ്‌നു സീരീന്‍(റ) തുടര്‍ന്ന് പറഞ്ഞു:‘ഞാന്‍ നോക്കുമ്പോള്‍ അയാളുടെ കൈ ഒരു കൊള്ളി പോലെ ഉണങ്ങിയതായി കണ്ടു!’
(അല്‍ ബിദായ വന്നിഹായ – 7/213)
മുഹമ്മദ് ശാഹിദ് സഖാഫി.
إرسال تعليق