വിവിധ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം | List of scholarships available 2022

സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം | Now available Scholarships to apply 2022


മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധജൈന മത വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പഠനാവശ്യങ്ങള്‍ക്കായി നല്‍കുന്ന വിവിധ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ക്ക് ഇപ്പോള്‍ അപേക്ഷ സമര്‍പ്പിക്കാം.

ജനസംഖ്യാനുപാതത്തില്‍ വിതരണം ചെയ്യുന്ന ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകള്‍ക്ക് അപേക്ഷിക്കാനുള്ള നടപടിക്രമം ലളിതമാണ്. ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വെബ്‌സൈറ്റ് മുഖാന്തിരം അപേക്ഷിച്ച്, പ്രിന്‍റൗട്ട് അതാതു സ്ഥാപന മേധാവികള്‍ക്കാണ്, സമര്‍പ്പിക്കേണ്ടത്.

▪️പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ്

ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ്സു വരെയുള്ള ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്, പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് . അപേക്ഷാ സമര്‍പ്പണത്തിനുള്ള അവസാന തീയതി, സെപ്റ്റംബര്‍ 30 ആണ്.

അപേക്ഷയ്ക്കൊപ്പം ആവശ്യമുള്ള രേഖകള്‍👇🏻

1. ആധാര്‍ കാര്‍ഡ്
2. ബാങ്ക് പാസ്ബുക്ക്
3. കഴിഞ്ഞ വര്‍ഷത്തെ മാര്‍ക്ക് ഷീറ്റ്
4.വരുമാന സര്‍ട്ടിഫിക്കറ്റ്

▪️പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ്

പ്ലസ് വണ്‍ മുതല്‍ മുകളിലേക്കു പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ളതാണ്, പോസ്റ്റ്‌മെട്രിക് സ്‌കോളര്‍ഷിപ്പ്. അപേക്ഷാ സമര്‍പ്പണത്തിനുള്ള  അവസാന തീയതി, ഒക്ടോബര്‍ 31 ആണ്.

അപേക്ഷയ്ക്കൊപ്പം ആവശ്യമുള്ള രേഖകള്‍👇🏻

1. ആധാര്‍ കാര്‍ഡ്
2. ഫോട്ടോ
3. SSLC ബുക്ക്
4. കഴിഞ്ഞ വര്‍ഷത്തെ മാര്‍ക്ക് ഷീറ്റ്
5. വരുമാന സര്‍ട്ടിഫിക്കറ്റ്
6. ജാതി സര്‍ട്ടിഫിക്കറ്റ്
7. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്
8. ബാങ്ക് പാസ്ബുക്ക്
9. ഫീസടച്ച രസീത്.

▪️മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ് ടെക്‌നിക്കല്‍

കോഴ്‌സുകളിലും പ്രൊഫഷണല്‍ കോഴ്‌സുകളിലും ബി.എസ് സി നഴ്സിംഗ് കോഴ്‌സുകളിലും പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ളതാണ്, മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ്പ്. അപേക്ഷാ സമര്‍പ്പണങ്ങിനുള്ള  അവസാന തീയതി, ഒക്ടോബര്‍ 31 ആണ്.

അപേക്ഷയ്ക്കൊപ്പം ആവശ്യമുള്ള രേഖകള്‍👇🏻

1. ആധാര്‍ കാര്‍ഡ്
2. ഫോട്ടോ
3. SSLC ബുക്ക്
4. കഴിഞ്ഞ വര്‍ഷത്തെ മാര്‍ക്ക് ഷീറ്റ്
5. വരുമാന സര്‍ട്ടിഫിക്കറ്റ്
6. ജാതി സര്‍ട്ടിഫിക്കറ്റ്
7. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്
8. ബാങ്ക് പാസ്ബുക്ക്
9. ഫീസടച്ച രസീത്.

▪️ബീഗം ഹസ്രത്ത് മഹല്‍ സ്‌കോളര്‍ഷിപ്പ്

9,10,11,12 ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കുള്ള ദേശീയ സ്‌കോളര്‍ഷിപ്പാണ് ബീഗം ഹസ്രത്ത് മഹല്‍ സ്‌കോളര്‍ഷിപ്പ്. അപേക്ഷകര്‍ക്ക് അവസാന വര്‍ഷ പരീക്ഷയില്‍ 50 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നിര്‍ബന്ധമായും വാങ്ങിയിരിക്കണം. അപേക്ഷാ സമര്‍പ്പണത്തിനുള്ള അവസാന തീയതി, സെപ്റ്റംബര്‍ 30 ആണ്.

click here

അപേക്ഷയ്ക്കൊപ്പം ആവശ്യമുള്ള രേഖകള്‍👇🏻

1. ആധാര്‍ കാര്‍ഡ്
2. ഫോട്ടോ
3. SSLC ബുക്ക്
4. കഴിഞ്ഞ വര്‍ഷത്തെ മാര്‍ക്ക് ഷീറ്റ്
5. വരുമാന സര്‍ട്ടിഫിക്കറ്റ്
6. ജാതി സര്‍ട്ടിഫിക്കറ്റ്
7. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്
8. ബാങ്ക് പാസ്ബുക്ക്
9. ഫീസടച്ച രസീതി

▪️സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ്

ഹയര്‍ സെക്കൻഡറി പരീക്ഷയിലും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി പരീക്ഷയിലും ചുരുങ്ങിയപക്ഷം 80% മാര്‍ക്ക് വാങ്ങി വിജയിച്ചു ഏതെങ്കിലും ബിരുദ കോഴ്‌സിന് ഈ അധ്യയന വര്‍ഷത്തില്‍ ചേരുന്ന/ചേര്‍ന്ന വിദ്യാര്‍ഥികള്‍ക്കുള്ളതാണ്,സെന്‍ട്രല്‍ സെക്ടര്‍ സ്‌കോളര്‍ഷിപ്പ്.അപേക്ഷാ സമര്‍പ്പണത്തിനുള്ള  അവസാന തീയതി, ഒക്ടോബര്‍ 31 ആണ്.

അപേക്ഷയ്ക്കൊപ്പം ആവശ്യമുള്ള രേഖകള്‍👇🏻

1. ആധാര്‍ കാര്‍ഡ്
2. ഫോട്ടോ
3. SSLC ബുക്ക്
4. കഴിഞ്ഞ വര്‍ഷത്തെ മാര്‍ക്ക് ഷീറ്റ്
5. വരുമാന സര്‍ട്ടിഫിക്കറ്റ്
6. ജാതി സര്‍ട്ടിഫിക്കറ്റ്
7. നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ്
8. ബാങ്ക് പാസ്ബുക്ക്
9. ഫീസടച്ച രസീതി

കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാസമര്‍പ്പണത്തിനും👇🏻

www.dcescholarship.kerala.gov.in

വെബ്‌സൈറ്റ്👇🏻

http://minoritywelfare.kerala.gov.in

https://www.dcescholarship.kerala.gov.in

Post a Comment

Previous Post Next Post