വിവിധ സ്കോളർഷിപ്പുകൾ | Government scholarships for students 2022

വിവിധ സ്കോളർഷിപ്പുകൾ |  Government scholarships for students  2022


⚠️സ്റ്റേറ്റ് മെറിറ്റ് സ്കോളർഷിപ്

കേരളത്തിലെ സർവകലാശാലകളിലോ ഗവ. /എയ്ഡഡ് ആർട്സ് ആൻഡ് സയൻസ് കോളജുകളിലോ യൂനിവേഴ്സിറ്റി ഡിപ്പാർട്മെൻറുകളിലോ പഠിക്കുന്ന ആദ്യവർഷ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

◼️വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്.

◼️അപേക്ഷകർ കേരളത്തിലെ സ്ഥിരതാമസക്കാരായിരിക്കണം.

◼️തിരഞ്ഞെടുത്ത 300 ബിരുദ വിദ്യാർഥികൾക്ക് പ്രതിവർഷം 1250 രൂപയും ബിരുദാനന്തര വിദ്യാർഥികൾക്ക് പ്രതിവർഷം 1500 രൂപയും ലഭിക്കും .

Web👇🏻

www.dcescholarship.kerala.gov.in

⚠️പ്രതിഭ സ്കോളർഷിപ്

🔳കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ (കെ.എസ്.സി.എസ്.ടി.ഇ) നൽകുന്ന സ്കോളർഷിപ്പാണിത്.

🔳 ഹയർ സെക്കൻഡറി പരീക്ഷ ഉന്നത നിലവാരത്തിൽ വിജയിച്ച് മാത്തമാറ്റിക്കൽ സയൻസ്, ഫിസിക്കൽ സയൻസ്, ലൈഫ് സയൻസ് തുടങ്ങിയ അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലെ ആദ്യ വർഷ ബിരുദക്കാർക്ക് അപേക്ഷിക്കാം.

◼️ആദ്യ വർഷം 12000 രൂപയാണ് ലഭിക്കുക. തുടർന്നുള്ള വർഷങ്ങളിൽ 18000, 24000 എന്നിങ്ങനെ ലഭിക്കും.

◼️ ബിരുദ കോഴ്സിന് 75 ശതമാനം മാർക്ക് നേടിയാൽ ബിരുദാനന്തര ബിരുദത്തിനും സ്കോളർഷിപ് നൽകും.

◼️ആദ്യ വർഷം 40000 രൂപ രണ്ടാം വർഷം 60000 രൂപയും ലഭിക്കും .

www.kscste.kerala.gov.in/category/announcements

⚠️വിദ്യ സമുന്നതി സ്കോളർഷിപ്പുകൾ

◼️കുടുംബവാർഷിക വരുമാനം രണ്ടുലക്ഷം രൂപയിൽ കവിയാത്ത മുന്നാക്ക സമുദായ വിദ്യാർഥികൾക്ക് അപേക്ഷിക്കാം .

◼️കേരള സംസ്ഥാന മുന്നാക്ക സമുദായ കോർപറേഷൻ നൽകുന്ന സ്കോളർഷിപ്പാണിത് .

◼️ അപേക്ഷകർ സർക്കാർ/ എയ്ഡഡ് സ്കൂൾ/കോളജ് /സ്ഥാപനങ്ങളിൽ പഠിക്കുന്നവരായിരിക്കണം

◼️പ്രതിവർഷം 2000 രൂപ മുതൽ 8000 രൂപ വരെ

www.kswcfc.org

⚠️ഇന്ദിര ഗാന്ധി ഒറ്റപ്പെൺകുട്ടി സ്കോളർഷിപ്

◼️മാതാപിതാക്കൾക്ക് ഒരേയൊരു മകളേയുള്ളൂവെങ്കിൽ ഇന്ദിര ഗാന്ധിയുടെ പേരിലുള്ള സിംഗിൾ ഗേൾ ചൈൽഡ് സ്കോളർഷിപ് ലഭിക്കും.

◼️പത്താംതരം പാസായവർക്കാണ് അവസരം.

◼️ എൻ.ആർ.ഐക്കാർക്കും അപേക്ഷിക്കാം .

◼️ എന്നാൽ ഇവരുടെ ട്യൂഷൻ ഫീസ് മാസം 6000 രൂപ കവിയരുത്.

◼️ ഒറ്റപ്രസവത്തിൽ ഒന്നിലേറെ പെൺകുട്ടികൾ ജനിച്ചാലും മറ്റു സഹോദരങ്ങളില്ലെങ്കിൽ ഒറ്റപ്പെൺകുട്ടി എന്ന പരിഗണനക്ക് അർഹതയുണ്ട്.

◼️11, 12 ക്ലാസുകളിൽ മാസം 500 രൂപ വീതം അനുവദിക്കും.

◼️ ബിരുദത്തിന് ആയിരവും ബിരുദാനന്തര ബിരുദ പഠനത്തിന് 2000 രൂപ വീതവും ലഭിക്കും.

www.cbse.nic.in/newsite/scholar.html

⚠️മദർ തെരേസ സ്കോളർഷിപ്

◼️കേരള സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിെൻറ സ്കോളർഷിപ്പാണിത്.

◼️ ന്യൂനപക്ഷ സമുദായത്തിൽനിന്നുള്ളവരും (മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന സമുദായങ്ങൾ ) പിന്നാക്കം നിൽക്കുന്നവരുമായ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിലെ നഴ്സിങ്/പാരാമെഡിക്കൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

◼️വാർഷിക വരുമാനം എട്ടു ലക്ഷത്തിൽ കവിയരുത്.

◼️അപേക്ഷകന് ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരിക്കണം.

◼️15000 രൂപയാണ് സ്കോളർഷിപ് തുക.

◼️ സ്കോളർഷിപ്പിൽ 50 ശതമാനം പെൺകുട്ടികൾക്കായി നീക്കിവെച്ചിട്ടുണ്ട്.

www.minoritywelfare.kerala.gov.in

⚠️നാഷണൽ ടാലൻറ് സെർച് സ്കോളർഷിപ്

◼️എൻ.സി.ഇ.ആർ.ടി നൽകിവരുന്ന ഈ സ്കോളർഷിപ്പിന് പത്താം ക്ലാസിൽ ഉന്നത നിലവാരത്തോടെ പഠിക്കുന്ന വിദ്യാർഥികൾക്കാണ് അർഹത.

◼️ സർക്കാർ, എയ്ഡഡ്, കേന്ദ്രീയ വിദ്യാലയ, നവോദയ വിദ്യാലയ, സി.ബി.എസ്.ഇ, സി.ഐ.എസ്.ഇ തുടങ്ങിയ അംഗീകൃത സ്കൂളുകളിൽ പഠിക്കുന്നവർക്ക് അപേക്ഷിക്കാം.

◼️വിദൂര പഠനം വഴി രജിസ്റ്റർ ചെയ്ത 18 വയസ്സിൽ താഴെയുള്ള പത്താം ക്ലാസിൽ ആദ്യ തവണ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാവുന്നതാണ്.

◼️11, 12 ക്ലാസുകളിലെ പഠനത്തിന് 1250 രൂപയും ബിരുദ, ബിരുദാനന്തര ബിരുദ പഠനങ്ങൾക്ക് 2000 രൂപ വീതവും പ്രതിമാസം സ്കോളർഷിപ്പായി ലഭിക്കും.

www.ncert.nic.in

⚠️ഭിന്ന ശേഷിക്കാർക്കുള്ള സ്കോളർഷിപ്പുകൾ

◼️കേന്ദ്ര സാമൂഹിക നീതി മന്ത്രാലയം നൽകി വരുന്ന സ്കോളർഷിപ്പുകളാണിവ.

◼️ കാഴ്ച/ കേൾവി വൈകല്യങ്ങൾ, ഓട്ടിസം, പേശീശോഷണം, പാർക്കിൻസൺ തുടങ്ങിയ പ്രയാസങ്ങളുള്ളവർക്ക് അപേക്ഷിക്കാം.

◼️ആസിഡ് ആക്രമണ ഇരയായവർക്കും സ്കോളർഷിപ്പിന് അർഹതയുണ്ട്.

◼️പ്രീമെട്രിക്, പോസ്റ്റ് മെട്രിക്, ടോപ് ക്ലാസ് എജുക്കേഷൻ, ഇന്ത്യയിൽ എം.ഫിൽ /പിഎച്ച്.ഡി, വിദേശത്ത് ബിരുദാനന്തര ബിരുദം/ പിഎച്ച്.ഡി, മത്സരപ്പരീക്ഷ പരിശീലനം തുടങ്ങി ആറ് വിഭാഗങ്ങളിലായാണ് സ്കോളർഷിപ്പുകൾ.

⚠️പ്രീ-മെട്രിക്

◼️അംഗീകൃത സ്കൂളുകളിൽ 9, 10 ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പ്രതിവർഷം 6000 രൂപ സ്കോളർഷിപ്പായി ലഭിക്കും .

◼️ബുക്ക് അലവൻസായി 1000 രൂപ വരെയും ലഭിക്കും.

◼️വാർഷിക വരുമാനം രണ്ടര ലക്ഷത്തിൽ കവിയരുത്.

⚠️പോസ്റ്റ് മെട്രിക്

◼️അംഗീകൃത സ്ഥാപനങ്ങളിൽ 11,12, ബാച്ചിലർ/മാസ്റ്റർ ബിരുദങ്ങൾ, പോസ്റ്റ് മെട്രിക് ഡിപ്ലോമ/സർട്ടിഫിക്കറ്റ് എന്നിവ പഠിക്കുന്നവർക്ക് പ്രതിവർഷം 6600 രൂപ വരെയും ബുക്ക് അലവൻസായി 1500 രൂപ വരെയും ലഭിക്കും.

⚠️ടോപ് ക്ലാസ്

കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ ബിരുദത്തിനോ/ബിരുദാനന്തര ബിരുദത്തിനോ പഠിക്കുന്നവർക്ക് പ്രതിമാസം 1500 രൂപ വീതം ലഭിക്കും.

◼️പുസ്തകത്തിന് പ്രതിവർഷം 5000 രൂപയും മറ്റു പഠനോപകരണങ്ങൾക്കായി ഒറ്റത്തവണ 30000 രൂപയും ലഭിക്കും.

www.scholarships.gov.in

⚠️ഹിന്ദി സ്കോളർഷിപ്

🔳ബിരുദ, ബിരുദാനന്തര ബിരുദ തലങ്ങളിൽ ഹിന്ദി ഒരു വിഷയമായി പഠിക്കുന്ന ആദ്യ വർഷക്കാർക്ക് അപേക്ഷിക്കാം.

◼️വരുമാന പരിധിയില്ല. ഡിഗ്രി തലത്തിൽ പ്രതിമാസം 500 രൂപ, പി.ജി തലത്തിൽ 1000 രൂപ.

www.dcescholarship.kerala.gov.in

⚠️സംസ്കൃത സ്കോളർഷിപ്

◼️ഡിഗ്രി, പി.ജി ക്ലാസുകളിൽ സംസ്കൃതം ഒരു വിഷയമായി പഠിക്കുന്ന ആദ്യ വർഷക്കാർക്ക് അപേക്ഷിക്കാം.

◼️കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. പ്രതിമാസം 500 രൂപ.

www.dcescholarship.kerala.gov.in

⚠️രാജീവ്ഗാന്ധി നാഷനൽ ഫെലോഷിപ്

🔳പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെട്ട ഉന്നതപഠനം നടത്തുന്നവർക്ക് അപേക്ഷിക്കാം.

◼️ കേന്ദ്ര സാമൂഹിക നീതി വകുപ്പ് നൽകിവരുന്ന സ്കോളർഷിപ്പാണിത് .

◼️പ്രതിമാസം 16000 രൂപവരെ

www.ugc.ac.in/rgnf/

🛑കരുതിവെക്കേണ്ട രേഖകൾ👇🏻

◼️സ്കോളർഷിപ്പിനു വേണ്ടി നിഷ്കർഷിക്കപ്പെട്ട രീതിയിലുള്ള അപേക്ഷ.

◼️പാസ്പോർട്ട് സൈസ് ഫോട്ടോ

◼️യോഗ്യത പരീക്ഷകളുടെ സാക്ഷ്യപ്പെടുത്തിയ 

◼️ ജാതി/മത സർട്ടിഫിക്കറ്റുകൾ

◼️വരുമാന സർട്ടിഫിക്കറ്റ്

Post a Comment

أحدث أقدم