ഉസ്താദിൻറെ ജാഥ വൈറലാവുന്നു

  എന്റെ ഇന്നത്തെഒരു അനുഭവം.


ദുറൂസുൽ ഇസ്ലാമിലെ രണ്ടാം ക്ലാസിലെ 7ാം പാഠത്തിലെ പാട്ട് ഞാനിന്ന് കുട്ടികളെ ഇങ്ങനെയാണ് പഠിപ്പിച്ചത്.  വലിയഫലംകണ്ടു


ഞാനിന്ന് ഈ പാട്ട് കുട്ടികളെ പഠിപ്പിച്ചത്. ഒരു പ്രത്യേകമോഡലിലാണ്. ആ മോഡൽ അൽഹംദുലില്ലാഹ് വളരെ വളരെ ഫലം കണ്ടു.

ഏത് മദ്രസയിലും ഏത് ക്ലാസിലും രണ്ടോ മൂന്നോ കുട്ടികൾ ഉസ്താദ് എത്ര നന്നായി ക്ലാസ് എടുത്താലും. ക്ലാസിൽ ശ്രദ്ദിക്കാത്തവർ ഉണ്ടാകുമല്ലോ. എന്നാൽ വലിയ അത്ഭുതമാണ് ഉണ്ടായത്. ഞാൻ കുട്ടികളെയും കൂട്ടി എന്റെ ക്ലാസിൽ ചുറ്റിക്കൊണ്ട് നല്ല ഒരു ജാഥനടത്തി. ആറേഴ് പ്രാവശ്യം ഞാൻ കുട്ടികളെയും കൂട്ടിക്ലാസിൽ റൗണ്ടടിച്ചു. കുട്ടികളുടെ ആവേശം ഒന്ന് വേറെ തന്നെയായിരുന്നു.... ഞാൻ മുന്നിൽ നിന്ന് വിളിച്ചു കൊടുത്തു.

നിസ്കാരം ശരിയാവാൻ ശർത്തുണ്ടല്ലോ.........


എന്റെ കൈ പൊക്കി പിടിച്ച് ഞാൻ ആവേശത്തിൽ പാടി, വിളിച്ചു കൊടുത്തു. നല്ല ആവേശത്തിൽ കുട്ടികളും കൈ പൊക്കി ഏറ്റ് വിളിച്ചു.

ഇന്ന് ഭാഗ്യത്തിന്ന് എന്റെ തൊട്ടടുത്ത് ക്ലാസ് ഇല്ലായിരുന്നു.... ആ ഒരു അന്തരീക്ഷവും എനിക്ക് അനുകൂലമായി 

കുട്ടികൾപറഞ്ഞു ഉസ്താദേ ഞമ്മക്ക് നാളെയും ജാഥവിളിക്കണം... ഇന്ന് രാത്രികുട്ടികൾപുരയിൽ ഉറങ്ങുമോ എന്ന് അറിയില്ല.

അത്രക്കും ആവേശമായിരുന്നു.

ഏതാണ്ട് എല്ലാ കുട്ടികളും ഇന്നത്തെ ജാഥ നടത്തിയപ്പോൾ തന്നെ പാട്ട് പഠിച്ചു.

അവസാനം ഞാൻ കുട്ടികളോട് പറഞ്ഞു. നിങ്ങൾനന്നായി ജാഥ വിളിച്ചാൽ ചിലസ്ഥലത്ത് എത്തുമ്പോൾ മിടായിഒക്കെ കിട്ടും. അത് കേട്ടപ്പോൾ ചില വിരുതൻമാർ ആവേശം കൊണ്ട് നിലം തൊടാതെ ആയിരുന്നു അല്പസമയം ഉണ്ടായിരുന്നത്.

ഉഷാറായി അവര് തന്നെ ജാഥവിളിക്കുകയാണെങ്കിൽ മിടായി കൊടുക്കാൻ തന്നെയാണ് എന്റെ തീരുമാനം. അള്ളാഹു തആല എല്ലാ മക്കളെയും നന്നാക്കട്ടെ.

അൽഹംദുലില്ലാഹ്

»«»«»«»«»«»»«»«»«»«»«»«»«»»«

അബൂ ഹുസ്നസഖാഫി തിനൂർ നൂറുൽ ഹുദ

Post a Comment

Previous Post Next Post