ഇസ്ലാമിന്റെ പരിസ്ഥിതി ദിന സന്ദേശം | Importance of environmental day in Islam

Importance of environmental day in Islam


ഇസ്‌ലാം പ്രകൃതിയുടെ മതമാണ്. പരിസ്ഥിതി സുരക്ഷാ ചര്‍ച്ചകളില്‍ തിരുനബിﷺയുടെ ചര്യയും ഇസ്‌ലാമിക പാഠങ്ങളും പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നതാണ്.  ഇന്ന് ജൂണ്‍ 5 ലോക പരിസ്ഥിതി ദിനം. (World Environment Day). പരിസ്ഥിതി സംരക്ഷണത്തിൽ പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ്

മരം നട്ടുപിടിപ്പിക്കലും ഹരിതവത്കരണവും. അവ കേവല പ്രവർത്തികളല്ല. പുണ്യകര്‍മമാണ്. മരവും ചെടിയും നടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് വന്ന ഏതാനും ഹദീസുകളും, സ്വഹാബികളുടെ മാതൃകകളും നമുക്ക് വായിക്കാം;

ﻋَﻦْ ﺃَﺑِﻲ ﻫُﺮَﻳْﺮَﺓَ ﺭَﺿِﻲَ اﻟﻠَّﻪُ ﻋَﻨْﻪُ، ﻗَﺎﻝَ: ﻗَﺎﻝَ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «ﻣَﻦْ ﻛَﺎﻧَﺖْ ﻟَﻪُ ﺃَﺭْﺽٌ، ﻓَﻠْﻴَﺰْﺭَﻋْﻬَﺎ ﺃَﻭْ ﻟِﻴَﻤْﻨَﺤْﻬَﺎ ﺃَﺧَﺎﻩُ.

തിരുനബിﷺ പറയുന്നു:

“ഭൂമിയുള്ളവര്‍ അതില്‍ കൃഷി ചെയ്യട്ടെ, അല്ലെങ്കില്‍ തന്റെ സഹോദരന് കൃഷി ചെയ്യാനായി നല്‍കട്ടെ’ (ബുഖാരി).

   സ്വദഖയുടെ പ്രതിഫലം

ﻋَﻦْ ﺃَﻧَﺲِ ﺑْﻦِ ﻣَﺎﻟِﻚٍ ﺭَﺿِﻲَ اﻟﻠَّﻪُ ﻋَﻨْﻪُ، ﻗَﺎﻝَ: ﻗَﺎﻝَ ﺭَﺳُﻮﻝُ اﻟﻠَّﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «ﻣَﺎ ﻣِﻦْ ﻣُﺴْﻠِﻢٍ ﻳَﻐْﺮِﺱُ ﻏَﺮْﺳًﺎ، ﺃَﻭْ ﻳَﺰْﺭَﻉُ ﺯَﺭْﻋًﺎ، ﻓَﻴَﺄْﻛُﻞُ ﻣِﻨْﻪُ ﻃَﻴْﺮٌ ﺃَﻭْ ﺇِﻧْﺴَﺎﻥٌ ﺃَﻭْ ﺑَﻬِﻴﻤَﺔٌ، ﺇِﻻَّ ﻛَﺎﻥَ ﻟَﻪُ ﺑِﻪِ ﺻَﺪَﻗَﺔٌ.(صحيح البخاري:٢٣٢٠)

അനസ്(റ) ല്‍ നിന്ന് നിവേദനം മുത്ത് നബിﷺപറഞ്ഞു: ഒരു മുസ്‌ലിം ഒരു തൈ നടുകയോ ഒരു കൃഷി നടത്തുകയോ ചെയ്യുകയും അതില്‍ നിന്ന് ഒരു പക്ഷിയോ മനുഷ്യനോ അല്ലെങ്കില്‍ ഒരു മൃഗമോ ഭക്ഷിക്കുകയും ചെയ്താല്‍ അത് അവന്‍ ചെയ്ത സ്വദഖയായി രേഖപ്പെടുത്തപ്പെടും. (സ്വഹീഹുൽ ബുഖാരി :2320)

ഖിയാമത്ത് നാളിലും കൃഷി

ﻋَﻦْ ﺃَﻧَﺲِ ﺑْﻦِ ﻣَﺎﻟِﻚٍ ﻗَﺎﻝَ: ﻗَﺎﻝَ ﺭَﺳُﻮﻝُ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: " ﺇِﻥْ ﻗَﺎﻣَﺖْ ﻋَﻠَﻰ ﺃَﺣَﺪِﻛُﻢُ اﻟْﻘِﻴَﺎﻣَﺔُ، ﻭَﻓِﻲ ﻳَﺪِﻩِ ﻓَﺴِﻴﻠَﺔٌ ﻓَﻠْﻴَﻐْﺮِﺳْﻬَﺎ

അനസ്(റ) നിവേദനം ചെയ്യുന്നു:തിരുനബിﷺ പറഞ്ഞു: അന്ത്യനാള്‍ സംഭവിക്കുകയാണെന്നരിക്കട്ടെ, അപ്പോള്‍ നിങ്ങളിലൊരാറുടെ കൈയില്‍ ഒരു തൈ ഉണ്ടെങ്കില്‍  അവനത് നട്ടുകൊള്ളട്ടെ’ (അഹ്മദ്).

ആർക്ക് ഉപകരിച്ചാലും നട്ടവന് നേട്ടം

ﻗَﺎﻝَ ﻓَﻨَّﺞُ رضي الله عنه :... ﻓَﻘَﺪِﻡَ ﻳَﻌْﻠَﻲ ﺑْﻦُ ﺃُﻣَﻴَّﺔَ ﺃَﻣِﻴﺮًا ﻋَﻠَﻰ اﻟْﻴَﻤَﻦِ، ﻭَﺟَﺎءَ ﻣَﻌَﻪُ ﺭِﺟَﺎﻝٌ ﻣِﻦْ ﺃَﺻْﺤَﺎﺏِ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ، ﻓَﺠَﺎءَﻧِﻲ ﺭَﺟُﻞٌ ﻣِﻤَّﻦْ ﻗَﺪِﻡَ ﻣَﻌَﻪُ ﻭَﺃَﻧَﺎ ﻓِﻲ اﻟﺰَّﺭْﻉِ ﺃَﺻْﺮِﻑُ اﻟْﻤَﺎءَ ﻓِﻲ اﻟﺰَّﺭْﻉِ، ﻭَﻣَﻌَﻪُ ﻓِﻲ ﻛُﻤِّﻪِ ﺟَﻮْﺯٌ، ﻓَﺠَﻠَﺲَ ﻋَﻠَﻰ ﺳَﺎﻗِﻴَﺔٍ ﻣِﻦَ اﻟْﻤَﺎءِ ﻭَﻫُﻮَ ﻳَﻜْﺴِﺮُ ﻣِﻦْ ﺫَﻟِﻚَ اﻟْﺠَﻮْﺯِ ﻭَﻳَﺄْﻛُﻠُﻪُ، ﺛُﻢَّ ﺃَﺷَﺎﺭَ ﺇِﻟَﻰ ﻓَﻨَّﺞَ ﻓَﻘَﺎﻝَ: ﻳَﺎ ﻓَﺎﺭِﺳِﻲُّ ﻫَﻠُﻢَّ، ﻗَﺎﻝَ: ﻓَﺪَﻧَﻮْﺕُ ﻣِﻨْﻪُ ﻓَﻘَﺎﻝَ اﻟﺮَّﺟُﻞُ ﻟِﻔَﻨَّﺞَ: ﺃَﺗَﻀْﻤَﻦُ ﻟِﻲ ﻏَﺮْﺱَ ﻫَﺬَا اﻟْﺠَﻮْﺯِ ﻋَﻠَﻰ ﻫَﺬَا اﻟْﻤَﺎءِ؟ ﻓَﻘَﺎﻝَ ﻟَﻪُ ﻓَﻨَّﺞُ: ﻣَﺎ ﻳَﻨْﻔَﻌُﻨِﻲ ﺫَﻟِﻚَ؟ ﻓَﻘَﺎﻝَ اﻟﺮَّﺟُﻞُ: ﺳَﻤِﻌْﺖُ ﺭَﺳُﻮﻝَ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﻳَﻘُﻮﻝُ ﺑِﺄُﺫُﻧَﻲَّ ﻫَﺎﺗَﻴْﻦِ: " ﻣَﻦْ ﻧَﺼَﺐَ ﺷَﺠَﺮَﺓً ﻓَﺼَﺒَﺮَ ﻋَﻠَﻰ ﺣِﻔْﻈِﻬَﺎ ﻭَاﻟْﻘِﻴَﺎﻡِ ﻋَﻠَﻴْﻬَﺎ ﺣَﺘَّﻰ ﺗُﺜْﻤِﺮَ ﻛَﺎﻥَ ﻟَﻪُ ﻓِﻲ ﻛُﻞِّ ﺷَﻲْءٍ ﻳُﺼَﺎﺏُ ﻣِﻦْ ﺛَﻤَﺮَﺗِﻬَﺎ ﺻَﺪَﻗَﺔٌ ﻋِﻨْﺪَ اﻟﻠﻪِ ﻋَﺰَّ ﻭَﺟَﻞَّ "، ﻓَﻘَﺎﻝَ ﻟَﻪُ ﻓَﻨَّﺞُ: ﺁﻧْﺖَ ﺳَﻤِﻌْﺖَ ﻫَﺬَا ﻣِﻦْ ﺭَﺳُﻮﻝِ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ؟ ﻗَﺎﻝَ: ﻧَﻌَﻢْ، ﻗَﺎﻝَ ﻓَﻨَّﺞُ: ﻓَﺄَﻧَﺎ ﺃَﺿْﻤَﻨُﻬَﺎ، ﻗَﺎﻝَ: ﻓَﻤِﻨْﻬَﺎ ﺟَﻮْﺯُ اﻟﺪَّﻳْﻨَﺒَﺎﺫِ

മഹാനായ ഫന്നജ്(റ) പറയുന്നു: ‘യഅ്ല(റ) യമനില്‍ അമീറായി വന്നപ്പോള്‍ കൂടെ വേറെയും സ്വഹാബികളുണ്ടായിരുന്നു. ഒരു ദിവസം ഞാന്‍ ജോലിക്കായി തേട്ടത്തില്‍ പോവുമ്പോള്‍ അതിലൊരു സ്വഹാബി എന്റെ കൂടെവന്നു. ഞാന്‍ തോട്ടത്തില്‍ വെള്ളം തിരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം അവിടെയിരുന്നു കൈയിലുണ്ടായിരുന്ന ബദാം കായ്കള്‍ പൊട്ടിച്ചു തിന്നുകൊണ്ടിരുന്നു. അല്‍പം കഴിഞ്ഞ് അദ്ദേഹം എന്നെ വിളിച്ചു :ഓ ഫാരിസി! അടുത്തേക്ക് വരൂ! ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു. അദ്ദേഹം പറഞ്ഞു: ഇതിലൊരു ബദാം വിത്ത് ഇവിടെ കുഴിച്ചിട്ടാല്‍ അത് നീ വെള്ളം നനച്ച് വളര്‍ത്തുമോ? അപ്പോള്‍ ഞാന്‍ പറഞ്ഞു: അതെനിക്ക് ഒരുപകാരവും ചെയ്യില്ലല്ലോ (അന്യരുടെ തോട്ടത്തില്‍ ഒരു വൃക്ഷം നനച്ചു വളര്‍ത്തിയിട്ട് എനിക്കെന്താ കാര്യം എന്ന മട്ടിലായിരുന്നു പ്രതികരണം). അപ്പോള്‍ അദ്ദേഹം പറഞ്ഞു: ഞാനെന്റെ ഈ രണ്ടു ചെവി കൊണ്ടും നബിﷺ പറയുന്നത് കേട്ടിട്ടുണ്ട്; "ഒരാള്‍ ഒരു വൃക്ഷത്തൈ നട്ടു. എന്നിട്ട് അതു സംരക്ഷിക്കുന്നതില്‍ ക്ഷമ കൈക്കൊണ്ടു (ചില വൃക്ഷങ്ങള്‍ ഫലം തരാന്‍ കൂടുതല്‍ കാലമെടുക്കുമല്ലോ). സംരക്ഷിച്ചു വളര്‍ത്തി, അതു ഫലം നല്‍കിത്തുടങ്ങിയാല്‍ (ആ പഴം ആര്‍ക്ക് ഉപകരിച്ചാലും) നട്ടവന് അല്ലാഹുവിന്റെ അടുക്കല്‍ ദാനമായിരിക്കും. അപ്പോള്‍ ഞാന്‍ ചോദിച്ചു: നബിﷺ ഇങ്ങനെ പറയുന്നതു താങ്കള്‍ കേട്ടിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു: അതേ.’ എന്നാല്‍ ഞാന്‍ നോക്കിക്കോളാം’ ഞാന്‍ ഉറപ്പുകൊടുത്തു. ഈ ബദാം തൈയില്‍ നിന്നാണ് ദൈനബാദി ബദാം ഉണ്ടായിട്ടുള്ളത്’ 

(മുസ്നദ് അഹ്മദ്).

  വാർദ്ധക്യത്തിലും കൃഷി

وعن عمارة بن خزيمة بن ثابت قال : سمعت عمر بن الخطاب يقول لأبي : أعزم عليك أن تغرس أرضك فقال أبي : أنا شيخ كبير أموت غدا . فقال عمر : أعزم عليك لتغرسنها ، فلقد رأيت عمر بن الخطاب رضي الله عنه يغرسها بيده مع أبي

ഉമാറതുബ്നു ഖുസൈമ(റ) പറയുന്നു: ഒരിക്കൽ എന്റെ പിതാവിനോട്  ഉമര്‍(റ) പറയുന്നത് ഞാന്‍ കേട്ടു:  നിങ്ങളുടെ ഭൂമിയില്‍ കൃഷി ചെയ്യണമെന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു.  അപ്പോള്‍ പിതാവ് പറഞ്ഞു: ഞാന്‍ വൃദ്ധനായില്ലേ. നാളെ മരിക്കാനിരിക്കുകയല്ലേ. ഉമര്‍(റ) അദ്ദേഹത്തോടു പറഞ്ഞു: നിങ്ങള്‍ അവിടെ കൃഷി ചെയ്യണമെന്ന് ഞാന്‍ ഉറപ്പിച്ചു പറയുന്നു. പിന്നീട് ഉമര്‍(റ)വും എന്റെ പിതാവിനോടൊപ്പം ചേര്‍ന്ന് അവിടെ കൃഷിയിറക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്’ (ഇബ്നു ജരീര്‍).

ﻭَﻳُﺮْﻭَﻯ ﺃَﻥَّ ﺭَﺟُﻼ ﻣَﺮَّ ﺑِﺄَﺑِﻲ اﻟﺪَّﺭْﺩَاءِ، ﻭَﻫُﻮَ ﻳَﻐْﺮِﺱُ ﺟَﻮْﺯَﺓً، ﻓَﻘَﺎﻝَ: ﺃَﺗَﻐْﺮِﺱُ ﻫَﺬِﻩِ ﻭَﺃَﻧْﺖَ ﺷَﻴْﺦٌ ﻛَﺒِﻴﺮٌ ﺗَﻤُﻮﺕُ ﻏَﺪًا، ﺃَﻭْ ﺑَﻌْﺪَ ﻏَﺪٍ، ﻭَﻫَﺬِﻩِ ﻻَ ﺗُﻄْﻌِﻢُ ﻓِﻲ ﻛَﺬَا ﻭَﻛَﺬَا ﻋَﺎﻣًﺎ؟! ﻓَﻘَﺎﻝَ: ﻭَﻣَﺎ ﻋَﻠَﻲَّ ﺃَﻥْ ﻳَﻜُﻮﻥَ ﻟِﻲ ﺃَﺟْﺮُﻫَﺎ، ﻭَﻳَﺄْﻛُﻞُ ﻣَﻬْﻨَﺄَﻫَﺎ ﻏَﻴْﺮِﻱ.(شرح السنة:٦/١٥١) 

 മഹാനായ അബുദ്ദര്‍ദാഅ് (റ) ഒരിക്കൽ വാൽനട്ടിന്റെ (ഒരു തരം അണ്ടി) കൃഷി ചെയ്ത് കൊണ്ടിരിക്കെ അതിലൂടെ കടന്നുപോയ ഒരാള്‍ മഹാനോട് ചോദിച്ചു: നാളെയോ അതിനപ്പുറത്തോ ആയി മരണം പ്രതീക്ഷിക്കുന്ന തരത്തില്‍ പ്രായമായ താങ്കള്‍ എന്തിനാണ് ഈ കൃഷി ചെയ്യുന്നത്? . ഈ വർഷമൊന്നും താങ്കള്‍ക്കു ഇതിൽ നിന്ന് ഭക്ഷിക്കാൻ സാധ്യമല്ലല്ലോ.

ഇതുകേട്ട മഹാനവർകൾ പ്രതിവചിച്ചു: ഈ കൃഷി ചെയ്ത കാരണത്താല്‍ എനിക്കു  ആഖിറത്തിൽ പ്രതിഫലവും,  മറ്റുള്ളവര്‍ക്കിത് ഭക്ഷിക്കാനും എന്താണ് ഇവിടെ തടസ്സം?  (ശറഹു സുന്ന:6/151).

▪️ഖലീഫ മുആവിയ(റ) വാര്‍ധക്യത്തില്‍ കൃഷിയിലേര്‍പ്പെട്ടതു കണ്ട് അത്ഭുതം കൂറിയവരോട് മഹാന്‍ പറഞ്ഞു: മനുഷ്യന്‍ മരണപ്പെട്ടാല്‍ അവന്റെ സുകൃതങ്ങളെന്തെങ്കിലും ബാക്കി വേണമെന്നല്ലേ. അത് എന്നെ പ്രചോദിപ്പിക്കുന്നു (ഫൈളുല്‍ ഖദീര്‍).

പ്രകൃതി സംരക്ഷണത്തിനായി ഐക്യരാഷ്ട്ര സഭ പ്രഖ്യാപിച്ചതാണ് ലോക പരിസ്ഥിതി ദിനം. 1972 ലെ ആദ്യത്തെ മാനവ പരിസ്ഥിതി കോണ്‍ഫറന്‍സിലാണ് ഈ പ്രഖ്യാപനം ഉണ്ടായത്. 

♦️ തണൽ മരങ്ങള്‍ 

عَنْ عَبْدِ اللَّهِ بْنِ حُبْشِيٍّ، قَالَ: قَالَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «مَنْ قَطَعَ سِدْرَةً صَوَّبَ اللَّهُ رَأْسَهُ فِي النَّارِ» سُئِلَ أَبُو دَاوُدَ عَنْ مَعْنَى هَذَا الْحَدِيثِ فَقَالَ: «هَذَا الْحَدِيثُ مُخْتَصَرٌ، يَعْنِي مَنْ قَطَعَ سِدْرَةً فِي فَلَاةٍ يَسْتَظِلُّ بِهَا ابْنُ السَّبِيلِ، وَالْبَهَائِمُ عَبَثًا، وَظُلْمًا بِغَيْرِ حَقٍّ يَكُونُ لَهُ فِيهَا صَوَّبَ اللَّهُ رَأْسَهُ فِي النَّارِ»

 (سنن أبي داود :٥٢٣٩)

 അബ്ദുല്ലാഹിബ്നു ഹുബ്ശിയ്യ്(റ) വിൽ നിന്ന് നിവേദനം; തിരുനബിﷺ പറഞ്ഞു : "സ്വിദ്റത് വൃക്ഷം മുറിച്ചുകളഞ്ഞാല്‍ അവന്റെ തലയെ അല്ലാഹു നരകത്തിലിടുന്നതാണ്." ഇമാം അബൂദാവൂദ്(റ) ഈ ഹദീസിനെ കുറിച്ച് ചോദിച്ചപ്പോള്‍ മഹാനവർകൾ വിവരിച്ചു: ‘യാത്രികനോ മൃഗങ്ങളോ തണല്‍ കൊള്ളുന്ന മരുപ്രദേശങ്ങളിലെ സ്വിദ്റത് തനിക്കൊരു ന്യായവും അവകാശവുമില്ലാതെ അക്രമമായോ വെറുതെയോ മുറിച്ചാല്‍ അല്ലാഹു ശിക്ഷിക്കുമെന്നാണ് ഇതിന്റെ താല്‍പര്യം.’ 

(സുനനു അബൂദാവൂദ് :5239)

♦️ മലിനമാക്കരുത്!

 പൊതുവഴികളും ജലാശയങ്ങളും വെള്ളവും വായുവുമല്ലാം മലിനമാകാതെ ശുദ്ധമായി നിലനിർത്താൻ ബാധ്യസ്ഥരാണ് വിശ്വാസികൾ.

 മുആദിബ്നു ജബൽ(റ)ഉദ്ധരിക്കുന്ന ഒരു ഹദീസ് കാണുക: തിരുനബിﷺ പറഞ്ഞു: 

 " اتَّقُوا الْمَلَاعِنَ الثَّلَاثَةَ: الْبَرَازَ فِي الْمَوَارِدِ، وَقَارِعَةِ الطَّرِيقِ، وَالظِّلِّ.

 ശാപനിമിത്തമായ മൂന്ന് കാര്യങ്ങൾ നിങ്ങൾ സൂക്ഷിക്കുക. ജലസ്രോതസ്സുകളിലും, പൊതുവഴികളിലും തണലുകളിലും വിസർജനം  നടത്തുകയാണ് അവ. (അബൂദാവൂദ് :26)

 അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം: തിരുനബിﷺ പറഞ്ഞു:

«لاَ يَبُولَنَّ أَحَدُكُمْ فِي المَاءِ الدَّائِمِ الَّذِي لاَ يَجْرِي، ثُمَّ يَغْتَسِلُ فِيهِ

 "നിങ്ങളിൽ ആരും  കെട്ടിനിൽക്കുന്ന വെള്ളത്തില്‍ മൂത്രമൊഴിച്ചതിന് ശേഷം അതെ വെള്ളത്തിൽ കുളിക്കരുത്. (ബുഖാരി:239)

♦️ വഴിയിലെ തടസ്സം നീക്കുക 

يُمِيطُ الأَذَى عَنِ الطَّرِيقِ صَدَقَةٌ»

 "വഴിയിലുള്ള തടസ്സം നീക്കൽ  സ്വദഖയാണ്'' (ബുഖാരി)

عَنْ أَبِي هُرَيْرَةَ، قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «الْإِيمَانُ بِضْعٌ وَسَبْعُونَ - أَوْ بِضْعٌ وَسِتُّونَ - شُعْبَةً، فَأَفْضَلُهَا قَوْلُ لَا إِلَهَ إِلَّا اللهُ، وَأَدْنَاهَا إماطة الْأَذَى عَنِ الطَّرِيقِ، وَالْحَيَاءُ شُعْبَةٌ مِنَ الْإِيمَانِ

 അബൂഹുറൈറ(റ) നിവേദനം. തിരുനബിﷺ പറഞ്ഞു: ''ഈമാന് അറുപതോളം/എഴുപതോളം ശാഖകളുണ്ട്. അതില്‍ ഏറ്റവും ശ്രേഷ്ഠമായത് 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന വാക്യം പറയലാണ്. അതില്‍ ഏറ്റവും താഴെയുള്ളത് വഴിയില്‍ നിന്നും ബുദ്ധിമുട്ടുകള്‍ നീക്കലാണ്. ലജ്ജ ഈമാനിന്റെ ഭാഗമാണ്'' (മുസ്‌ലിം)

 "അബൂബർസതിൽ അസ്‌ലമി(റ)ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, എന്നെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്ന എന്തെങ്കിലും കര്‍മങ്ങള്‍ എനിക്ക് അറിയിച്ചു തരൂ. അവിടുന്ന് പറഞ്ഞു: വഴിയില്‍ നിന്ന് ഉപദ്രവങ്ങള്‍ നീക്കുക''

 (മുസ്നദ് അഹ്മദ്:19791 ).

✍️മുഹമ്മദ് ശാഹിദ് സഖാഫി 

Post a Comment

أحدث أقدم