ദുല്‍ഹിജ്ജ ആദ്യ പത്തിലെ പഞ്ചകര്‍മ്മങ്ങള്‍ | 5 Things to do during first 10 days of Dhul Hijjah

ദുല്‍ഹിജ്ജ ആദ്യ പത്തിലെ പഞ്ചകര്‍മ്മങ്ങള്‍ | 5 Things to do during first 10 days of Dhul Hijjah
1. സൂറത്തുല്‍ ഫജ്ര്‍

ദുല്‍ഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങളില്‍ വല്‍ഫജ്‌രി സൂറത്ത് ഓതുന്നത് പ്രത്യേകം സുന്നത്താണ്. ഇരുന്നൂറ് തവണ സൂറത്തുല്‍ ഇഖ്‌ലാസ് ഓതുന്നതും സുന്നത്ത് തന്നെ (ഫത്ഹുല്‍ മുഈന്‍ 148)

.
2. സ്വദഖ

ദുല്‍ഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങളില്‍ ദാനധര്‍മ്മങ്ങള്‍ അധികരിപ്പിക്കുന്നത് പ്രത്യേകം സുന്നത്താണ്. റമളാന്‍ കഴിഞ്ഞാല്‍ പിന്നെ ദാനധര്‍മ്മങ്ങള്‍ക്ക് ഏറ്റവും ശ്രേഷ്ഠത പ്രസ്തുത ദിവസങ്ങള്‍ക്കാണ്. (തുഹ്ഫ 7/179, ഫത്ഹുല്‍ മുഈന്‍ 185)
3. നോമ്പ്

ദുല്‍ഹിജ്ജ ഒന്നുമുതല്‍ ഒമ്പതുള്‍പ്പെടെയുള്ള ദിവസങ്ങളില്‍ നോമ്പനുഷ്ടിക്കുന്നത് വളരെ പുണ്യമുള്ളതാണ്. പ്രസ്തുത ദിവസങ്ങളിലെ ഒരു നോമ്പ് ഒരു വര്‍ഷത്തെ നോമ്പിന് സമാനമാണെന്ന് ഹദീസുകളിലുണ്ട്. (കന്‍സുല്‍ഹാജ് 279). ഖളാആയ നോമ്പുണ്ടെങ്കില്‍ അതുകൂടി കരുതിയാല്‍ രണ്ടിന്റെയും പ്രതിഫലം ലഭിക്കും.
4. തക്ബീര്‍

ദുല്‍ഹിജ്ജ ഒന്നുമുതല്‍ പെരുന്നാള്‍ ദിവസത്തെ മഗ്രിബ് വരെയുള്ള സമയങ്ങളില്‍ ആട്, മാട് ഒട്ടകം എന്നിവയിലെ ഏതുപ്രായത്തിലെ മൃഗത്തെ കാണുമ്പോഴും അവയുടെ ശബ്ദം കേള്‍ക്കുമ്പോഴും അല്ലാഹു അക്ബര്‍ എന്ന് ഒറ്റത്തവണ പറയല്‍ സുന്നത്താണ്. ആ വര്‍ഷം ബലി അറുക്കാനുള്ള മൃഗത്തെ കാണുമ്പോള്‍ മാത്രമല്ല ഈ തക്ബീര്‍ എന്നു പ്രത്യേകം ഉണര്‍ത്തുന്നു. ബലി പെരുന്നാളിന്റെ മഗ്രിബിന് ശേഷം ഈ സുന്നത്തില്ല. (ഹാശിയതുല്‍ ജമല്‍ 2/101) ഉച്ചത്തിലാണ് ഈ തക്ബീര്‍ ചൊല്ലേണ്ടത് (അല്‍ ഫതാവല്‍ കുബ്‌റ 1/158)
5. ഇവ നീക്കാതിരിക്കുക

ബലി നടത്താനുദ്ദേശിക്കുന്നവന്‍ ദുല്‍ഹിജ്ജ ഒന്നുമുതല്‍ അത് നിര്‍വഹിക്കുംവരെ തന്റെ ശരീരത്തിലെ നഖം, മുടി, രോമം, രക്തം തുടങ്ങിയവയൊന്നും നീക്കം ചെയ്യുന്നത് കറാഹത്താണ് (ഹറാമെന്ന അഭിപ്രായവുമുണ്ട്). എന്നാല്‍ അനിവാര്യ ഘട്ടത്തില്‍ കറാഹത്തില്ല. 

ഒന്നിലധികം അറവ് നടത്തുന്നവര്‍ അത് മുഴുവനും നടത്തുന്നത് വരെ ഇവയൊന്നും നീക്കം ചെയ്യാതിരിക്കുന്നതാണ് ഉത്തമം. എങ്കിലും ആദ്യ അറവോടെ കറാഹത്ത് നീങ്ങും (തുഹ്ഫ 9/347).

Also Read :   ദുല്‍ഹിജ്ജ; പവിത്ര മാസം

Post a Comment

Previous Post Next Post