ഭിന്നശേഷിയുള്ള കുട്ടികളെ വിദ്യാഭ്യാസപരമായി ഉയർച്ചയിലേയ്ക്ക് നയിച്ച് സാമൂഹ്യാടിസ്ഥാനന്തിൽ മുന്നോട്ട് നയിക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പദ്ധതി
പദ്ധതി പ്രകാരം സർക്കാർ/ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന 40% -മോ അതിന് മുകളിലോ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്ക് യുണിഫോം, പഠനോപകരണങ്ങൾ എന്നിവ വാങ്ങുന്നതിനായി ചുവടെപ്പറയുന്ന പ്രകാരം ധനസഹായം അനുവദിക്കുന്നു.
a. 9 മുതൽ 10 ക്ലാസ്സ്--പഠനോപകരണങ്ങൾക്ക്-500 രൂപ (ഒരു ജില്ലയിൽ 50 കുട്ടികൾക്ക്)--യുണിഫോം- 1500 രൂപ (ഒരു ജില്ലയിൽ 50 കുട്ടികൾക്ക്)
b. Plus one, Plus two, ITI, പോളിടെക്ക്നിക്ക്, VHSC------പഠനോപകരണങ്ങൾക്ക്-2000 രൂപ (ഒരു ജില്ലയിൽ 50 കുട്ടികൾക്ക്)--യുണിഫോം- 2000 രൂപ (ഒരു ജില്ലയിൽ 50 കുട്ടികൾക്ക്)
c. ഡിഗ്രീ, ഡിപ്ലോമ, പ്രൊഫെഷണൽ കോഴ്സ്---പഠനോപകരണങ്ങൾക്ക്-3000 രൂപ (ഒരു ജില്ലയിൽ 30 കുട്ടികൾക്ക്)
d. പോസ്റ്റ് ഗ്രാജ്വേഷൻ- പഠനോപകരണങ്ങൾക്ക്- 3000 രൂപ (ഒരു ജില്ലയിൽ 30 കുട്ടികൾക്ക്)
യോഗ്യതാ മാനദണ്ഡങ്ങൾ
(1) അപേക്ഷകൻ/ അപേക്ഷക സർക്കാർ/ എയ്ഡഡ് സ്ഥാപനത്തിൽ പഠിക്കുന്ന ആളായിരിക്കണം
(2) അപേക്ഷകന് 40% -മോ അതിന് മുകളിലോ വൈകല്യമുണ്ടെന്ന് മെഡിക്കൽ ബോർഡ് നൽകിയിട്ടുള്ള സർട്ടിഫിക്കറ്റിൻറെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഹാജരാക്കണം.
(3) ഈ പദ്ധതി പ്രകാരം ധനസഹായം ലഭിക്കുന്നതിന് വരുമാന പരിധി ബാധകമല്ല.
(4) വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവി അപേക്ഷയിൽ നിർബന്ധമായും സാക്ഷ്യപ്പെടുത്തേണ്ടതാണ്.
(5) BPL വിദ്യാർത്ഥികൾക്ക് മുൻഗണന നൽകേണ്ടതാണ്.
⚠️ അപേക്ഷകൾ അതാത് ജില്ലാ സാമൂഹ്യനീതി ഓഫീസർമാർക്ക് സമർപ്പിക്കുക.
إرسال تعليق