മൊബൈൽ എന്ന വില്ലൻ നിങ്ങളുടെ മക്കളെ കാർന്ന് തിന്നുന്നുണ്ടോ? | How to stop child being addicted to my phone?

mobile addiction


നിങ്ങളുടെ മകനോ മകളോ  മൊബൈൽ ഫോൺ എന്ന ലഹരിയിൽ ആണോ? എങ്കിൽ നിങ്ങൾ ഇത് ഉറപ്പായും വായിക്കണം.....

ഇന്ന് നമ്മുടെ തലമുറ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്ത് മൊബൈൽ ഫോണിനോടുള്ള കുട്ടികളുടെ അഡിക്ഷൻ ആണ്. ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങിയ കാലം മുതൽ അച്ഛനും അമ്മയും അറിയാതെ രഹസ്യമായി ഉപയോഗിച്ചിരുന്ന / അവരുടെ അനുവാദത്തോടെ വല്ലപ്പോഴും ഉപയോഗിച്ചിരുന്ന മൊബൈൽ ഫോണുകൾ ഇപ്പോൾ പതുക്കെ പതുക്കെ   കുട്ടികൾ പരസ്യമായി ഉപയോഗിക്കാൻ തുടങ്ങി. ആദ്യം പഠനത്തിന് വേണ്ടി ... പിന്നീട് പുതിയ പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാൻ..., ഈ സൗഹൃദങ്ങൾ പ്രണയങ്ങൾ ആയി മാറി ... പല ചതിക്കുഴികളിലും നമ്മുടെ മക്കൾ ചെന്ന് വീഴുന്നു... നിരവധി ഉദാഹരങ്ങൾ നമുക്ക് മുന്നിൽ ഉണ്ട്......


ഞാൻ നിങ്ങളോട് ചോദിക്കുന്ന 5 ചോദ്യങ്ങൾ നിങ്ങൾ നിങ്ങളുടെ മനസാക്ഷിയോട് ചോദിക്കുക?

1. നിങ്ങളുടെ മക്കളുടെ മൊബൈൽ ഫോണിന്റെ ലോക്ക് എത്ര രക്ഷകർത്താക്കൾക്ക് അറിയാം?

2.നിങ്ങളിൽ എത്ര ആളുകൾ മക്കളുടെ വാട്ട്സാപ്പിലെ ചാറ്റുകൾ ഇടക്ക് എടുത്ത് നോക്കാറുണ്ട്?

3. രാത്രി 10 മണിക്ക് ശേഷം നിങ്ങളുടെ മക്കൾ അരോടെങ്കിലും സംസാരിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാർ ഉണ്ടോ?

4. നിങ്ങളുടെ മക്കളുടെ മൊബൈലിൽ എത്ര സിം കാർഡ് ഉണ്ട് എന്ന് ചെക്ക് ചെയ്യാർ ഉണ്ടോ?

5. നിങ്ങളിൽ എത്ര ആളുകൾ മക്കൾ പറയുന്നത് മാത്രം അന്ധമായി  വിശ്വസിക്കാതെ ഇടക്ക് എങ്കിലും  മക്കളുടെ ക്ലാസ് ടീച്ചേഴ്സിനെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാർ ഉണ്ട് ?



മുകളിൽ പറയുന്ന 5 ചോദ്യങ്ങൾ നിങ്ങൾ നിങ്ങളുടെ മനസാക്ഷിയോട് ചോദിക്കുക. നിങ്ങൾ ഈ കാര്യങ്ങൾ ചെയ്യാത്ത രക്ഷകർത്താവ് ആണ് എങ്കിൽ ഇന്ന് മുതൽ ചെയ്തു തുടങ്ങുക. മുൻകൂട്ടി അറിയിക്കാതെ പെട്ടെന്ന് കുട്ടികളുടെ കയ്യിൽ നിന്നും മൊബൈൽ ഫോൺ വാങ്ങി വാട്ട്സാപ്പും മെസെഞ്ചറും ഒക്കെ ചെക്ക് ചെയ്ത് നോക്കൂ... അവർ മൊബൈൽ കൊണ്ട് ഇരിക്കുമ്പോൾ  ചോദിച്ചാൽ പറയും "അച്ഛാ ഞാൻ മൊബൈൽ ഉപയോഗിച്ച് പഠിക്കുക ആണ്..... അല്ല  എങ്കിൽ എനിക്ക് ഓൺലൈൻ ക്ലാസ് ആണ്. " നിങ്ങൾ അത് വിശ്വസിക്കും.. അതിന് പകരം അവർ എന്താണ് പഠിക്കുന്നത് എന്ന് നോക്കുക... അവരോടൊപ്പം ഇരിക്കാൻ ശ്രമിക്കുക.... ഓൺലൈൻ ക്ലാസുകൾ നടക്കുമ്പോൾ പരമാവധി വീട്ടിൽ ടി വി വയ്ക്കാതെ ഇരിക്കുക..... കുട്ടികളോടൊപ്പം രക്ഷകർത്താക്കളും ഇരിക്കുക... നിങ്ങൾ ടിവി യുടെ മുന്നിൽ ഇരുന്നിട്ട് കുട്ടിയെ റൂമിൽ കയറി കതകടച്ചിരുന്ന് പഠിക്കാൻ വിടാതെയിരിക്കുക...... ചില കുട്ടികൾ അവരുടെ അധ്യാപകർ വിളിച്ചാൽ കിട്ടാതിരിക്കാൻ രക്ഷകർത്താക്കളുടെ ഫോണിൽ അദ്ധ്യാപകരുടെ നംബർ ബ്ളോക്ക് ലിസ്റ്റിൽ ഇടും. ഇതും നിങ്ങൾ ശ്രദ്ധിക്കുക.



    അത് പോലെ മക്കളുടെ മൊബൈൽ ഫോണിന്റെ ഗ്യാലറികൾ പരിശോധിക്കുക. അതിലെ ഫോട്ടോകൾ നോക്കുക. അവരുടെ ഫോൺ പേ ഗൂഗിൾ പേയിൽ ആരൊക്കെ പൈസ ഇട്ടുന്നു , ആർക്കൊക്കെ പൈസ അയക്കുന്നു എന്ന് പരിശോധിക്കുക. കുട്ടികൾ ഓൺലൈൻ ക്ലാസ്സുണ്ട് എന്ന് പറഞ്ഞാൽ  നിങ്ങൾ കൂടെ ഇരിക്കുക... സംശയം ഉണ്ട് എങ്കിൽ സ്കൂളിലെ ടീച്ചേഴ്സിനെ വിളിച്ച് ഉറപ്പാക്കുക.

നിങ്ങളിൽ എത്ര പേർ കുട്ടികൾ കതകടച്ചിരുന്ന് പഠിക്കുന്നത് പ്രോത്സാഹിപ്പിക്കാർ ഉണ്ട് ? ഒരിക്കലും അത് അനുവദിക്കരുത്. പഠന സമയം കഴിഞ്ഞ് മൊബൈൽ ഫോണുകൾ തിരിച്ച് നിങ്ങൾ വാങ്ങി വയ്ക്കാർ ഉണ്ടോ? മക്കളുടെ വാട്ട്സാപ്പിന്റെ ലാസ്റ്റ് സീൻ എത്ര പേർ നോക്കാറുണ്ട്? അവരുടെ മൊബൈൽ ഫോണിൽ എത്ര വാട്ട്സ് ആപ്പ് അക്കൗണ്ട് ഉണ്ട് എന്ന് നോക്കിയിട്ടുണ്ടോ? ഇല്ല എങ്കിൽ അത് പരിശോധിക്കുക....



    എല്ലാ കുട്ടികളും തെറ്റ് ചെയ്യുന്നു എന്ന് പറയുന്നില്ല എങ്കിലും ഒരാളേയും തെറ്റിലേയ്ക്ക് പോകാൻ അനുവദിക്കാതിരിക്കുക.... അത് പോലെ തന്നെ പല ആൺ കുട്ടികളൂം ചതിയിൽ പെടാറുണ്ട്... അവർ മൊബൈൽ ഫോൺ വഴി പെൺകുട്ടികളെ പരിചയപ്പെടുന്നു... പ്രധാനമായും സ്കൂൾ ക്ലാസ്സുകളിലെ പെൺ കുട്ടികൾ ആണ് ഇത്തരത്തിൽ ചതിക്കുഴികളിൽ ചെന്ന് ചാടുന്നത്... എന്നാൽ 18 വയസിന് താഴെയുള്ള പെൺകുട്ടികളോട് അപമര്യദ ആയി പെരുമാറി എന്ന് രക്ഷകർത്താക്കൾ പരാതി നൽകിയാൽ പോക്സോ കേസിൽ പെടുത്തി ആൺ കുട്ടികൾ ജയിലിൽ ആകുന്നു.... ജാമ്യം പോലും ലഭിക്കില്ല.... ഇതും ഇന്ന് സർവ്വ സാധാരണ ആയി കാണുന്ന ഒരു കാഴ്ചയാണ്. ഇത്തരത്തിൽ ഉള്ള പ്രശ്നങ്ങളിൽ നമ്മുടെ കുട്ടികൾ ചെന്ന് ചാടാതെ ഇരിക്കട്ടെ....... മൊബൈൽ ഫോണുകളുടെ ഉപയോഗം നിയന്ത്രിക്കുക, അവർ ക്ലാസ്സുകളിൽ കയറുന്നുണ്ടോ എന്ന് പരിശോധിക്കുക, സ്കൂൾ ക്ലാസ്സുകളിൽ തന്നെയാണോ  കയറുന്നത് എന്നും പരിശോധിക്കുക.... മൊബൈൽ ഫോണുകൾ നിരന്തരം ചെക്ക് ചെയ്യുക...... ഒരുകാരണവശാലും സ്കൂളിൽ പോകുന്ന കുട്ടികളുടെ കയ്യിൽ മൊബൈൽ ഫോണുകൾ നൽകാതിരിക്കുക.....

Post a Comment

أحدث أقدم