ഫാത്തിമാ ബീവി(റ) | Fatimah bint Muhammad (R)

Fatimah bint Muhammad (R)


ജനനം:

ﻭﻗﺎﻝ اﺑﻦ اﻟﺠﻮﺯﻯ: ﻭﻟﺪﺕ ﻗﺒﻞ اﻟﻨﺒﻮﺓ ﺑﺨﻤﺲ ﺳﻨﻴﻦ، ﺃﻳﺎﻡ ﺑﻨﺎء اﻟﺒﻴﺖ.

ഇബ്നുൽ ജൗസി(റ)പറയുന്നു: നുബുവ്വത്തിന്റെ അഞ്ച് വർഷം മുമ്പ് കഅ്ബ പുതുക്കിപ്പണിയുന്ന ദിനങ്ങളിലാണ് മഹതി ജനിച്ചത്

മഹതിയെക്കുറിച്ചുള്ള ഏതാനും വിവരങ്ങൾ:

ﻭﻛﺎﻧﺖ ﻓﺎﻃﻤﺔ ﺃﺣﺐ ﺃﻫﻠﻪ ﺇﻟﻴﻪ- ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ-،

കുടുംബത്തിൽ മുത്ത്നബിﷺക്ക് ഏറ്റവും ഇഷ്ടമുള്ളത് മഹതിയോടായിരുന്നു.

▪️

ﻭﺇﺫا ﺃﺭاﺩ ﺳﻔﺮا ﻳﻜﻮﻥ ﺁﺧﺮ ﻋﻬﺪﻩ ﺑﻬﺎ، ﻭﺇﺫا ﻗﺪﻡ ﺃﻭﻝ ﻣﺎ ﻳﺪﺧﻞ ﻋﻠﻴﻬﺎ.

മുത്ത്നബിﷺ വല്ല യാത്രക്കും ഒരുങ്ങിയാൽ മഹതിയുടെ സമീപത്ത് നിന്നാണ് പുറപ്പെടുക. യാത്ര കഴിഞ്ഞ് തിരിച്ചുവന്നാലും ആദ്യം ചെല്ലുക മഹതിയുടെ സമീപത്തേക്കായിരിക്കും.

▪️ 

ﻓَﺎﻃِﻤَﺔُ ﺗَﻤْﺸِﻲ ﻣَﺎ ﺗُﺨْﻄِﺊُ ﻣِﺸْﻴَﺘُﻬَﺎ ﻣِﻦْ ﻣِﺸْﻴَﺔِ اﻟﻨَّﺒِﻲِّ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ ﺷَﻴْﺌًﺎ

മഹതിയുടെ നടത്തം  നബിﷺയുടെ നടത്തത്തിൽ നിന്ന് ഒരു അണു അളവ് പോലും മാറ്റമുണ്ടായിരുന്നില്ല. 

▪️ഒരിക്കൽ നബിﷺ  പറഞ്ഞു:

ﻓَﺎﻃِﻤَﺔُ ﺑﻀﻌﺔ ﻣِﻨِّﻲ، ﻓَﻤَﻦْ ﺃَﻏْﻀَﺒَﻬَﺎ ﺃَﻏْﻀَﺒَﻨِﻲ

ഫാത്തിമ എന്റെ കരളിന്റെ കഷ്ണമാണ്. ആരെങ്കിലും അവരെ ദേഷ്യം പിടിപ്പിച്ചാൽ അവൻ എന്നെയാണ് ദേഷ്യം പിടിപ്പിക്കുന്നത്. (ബുഖാരി)

▪️ വിവാഹം

 ﻭﺗﺰﻭﺟﺖ ﻭﻟﻬﺎ ﺧﻤﺲ ﻋﺸﺮﺓ ﺳﻨﺔ ﻭﺧﻤﺴﺔ ﺃﺷﻬﺮ ﻭﻧﺼﻒ ﻭﻟﻌﻠﻰ ﺇﺣﺪﻯ ﻭﻋﺸﺮﻭﻥ ﺳﻨﺔ ﻭﺧﻤﺴﺔ ﺃﺷﻬﺮ،

വിവാഹം കഴിക്കുമ്പോൾ ഫാത്വിമ ബീവി(റ)ക്ക് പതിനഞ്ചര വയസ്സും അലി(റ)വിന് ഇരുപത്തൊന്ന് വയസ്സും അഞ്ച് മാസവുമാണ് പ്രായം.

▪️ സന്താനങ്ങൾ:

ﻭﻭﻟﺪﺕ ﻟﻌﻠﻰ: ﺣﺴﻨﺎ ﻭﺣﺴﻴﻨﺎ ﻭﻣﺤﺴﻨﺎ، ﻓﻤﺎﺕ ﻣﺤﺴﻦ ﺻﻐﻴﺮا، ﻭﺃﻡ ﻛﻠﺜﻮﻡ ﻭﺯﻳﻨﺐ.

അഞ്ച് സന്താനങ്ങളാണ് അലി-ഫാത്വിമ(റ) ദമ്പതികൾക്കുണ്ടായിരുന്നത്. ഹസൻ(റ) , ഹുസൈൻ(റ), മുഹസ്സിൻ(റ), ഉമ്മു കുൽസൂം(റ), സൈനബ്(റ). ഇവരിൽ മുഹസ്സിൻ ചെറുപ്പത്തിൽ തന്നെ വഫാത്തായി.

▪️ ഭർത്താവിന് അറിവ് പകരുന്ന ഭാര്യ

ﻋَﻦْ ﺃَﻧَﺲٍ رضي الله عنه، ﻗَﺎﻝَ: ﻗَﺎﻝَ ﺭَﺳُﻮﻝُ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: «ﻣَﺎ ﺧَﻴْﺮٌ ﻟِﻠﻨِّﺴَﺎءِ؟» ﻓَﻠَﻢْ ﻧَﺪْﺭِ ﻣَﺎ ﻧَﻘُﻮﻝُ ﻓَﺴَﺎﺭَّ ﻋَﻠِﻲٌّ ﺇِﻟَﻰ - ﻓَﺎﻃِﻤَﺔَ ﻓَﺄَﺧْﺒَﺮَﻫَﺎ ﺑِﺬَﻟِﻚَ ﻓَﻘَﺎﻟَﺖْ: ﻓَﻬَﻼَّ ﻗُﻠْﺖَ ﻟَﻪُ: ﺧَﻴْﺮٌ ﻟَﻬُﻦَّ ﺃَﻥْ ﻻَ ﻳَﺮَﻳْﻦَ اﻟﺮِّﺟَﺎﻝَ ﻭَﻻَ ﻳَﺮَﻭْﻧَﻬُﻦَّ ﻓَﺮَﺟَﻊَ ﻓَﺄَﺧْﺒَﺮَﻩُ ﺑِﺬَﻟِﻚَ ﻓَﻘَﺎﻝَ ﻟَﻪُ: «ﻣَﻦْ ﻋَﻠَّﻤَﻚَ ﻫَﺬَا؟» ﻗَﺎﻝَ: ﻓَﺎﻃِﻤَﺔُ ﻗَﺎﻝَ: «ﺇِﻧَّﻬَﺎ ﺑَﻀْﻌَﺔٌ ﻣِﻨِّﻲ  

(حلية الأولياء :٢/٤٠ )

അനസ് (റ) ഉദ്ധരിക്കുന്നു: തിരുനബിﷺ ഒരിക്കൽ ഞങ്ങളോട് ചോദിച്ചു : "സ്ത്രീകൾക്ക് ഏറ്റവും ഖൈരായത് എന്താണ്?

ഞങ്ങൾക്ക് എന്താണ് മറുപടി പറയേണ്ടതെന്ന് അറിയില്ലായിരുന്നു. അപ്പോൾ അലി(റ) ഫാത്വിമ ബീവിയേ സമീപിച്ച് ഈ വിവരം പറഞ്ഞു. 

ഫാത്വിമ(റ)പറഞ്ഞു:  "സ്ത്രീകൾ അന്യപുരുഷന്മാരേയും, ഒരൊറ്റ അന്യപുരുഷനും സ്ത്രീകളേയും കാണാതിരിക്കലാണ് അവർക്ക് ഖൈരായതെന്ന് നിങ്ങൾക്ക് പറഞ്ഞുകൂടായിരുന്നോ?

അലി(റ) ഈ മറുപടി മുത്ത്നബിﷺയെ അറിയിച്ചു.

അവിടുന്ന് അലി(റ)വിനോട് ചോദിച്ചു: ആരാണ് നിങ്ങൾക്ക് ഇത് ഉത്തരം പറഞ്ഞ് തന്നത്?

അലി(റ): ഫാത്വിമയാണ്(റ)

മുത്ത്നബിﷺ: "ഫാത്വിമ എന്റെ  കഷ്ണമാണ്"

(ഹില്‍യതുല്‍ ഔലിയാഅ്:2/40)

▪️

ﺳﻴﺪﺓ ﻧﺴﺎء اﻟﻤﺆﻣﻨﻴﻦ, ﺃﻓﻀﻞ ﻧﺴﺎء ﺃﻫﻞ اﻟﺠﻨﺔ

സ്വർഗത്തിൽ സ്ത്രീകളുടെ നേതാവാണ് മഹതി

▪️ വഫാത്ത് :

ﻭﺗﻮﻓﻴﺖ ﺑﻌﺪﻩ- ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ- ﺑﺴﺘﺔ ﺃﺷﻬﺮ، ﻟﻴﻠﺔ اﻟﺜﻼﺛﺎء ﻟﺜﻼﺙ ﺧﻠﻮﻥ ﻣﻦ ﺷﻬﺮ ﺭﻣﻀﺎﻥ ﺳﻨﺔ ﺇﺣﺪﻯ ﻋﺸﺮﺓ، ﻭﻫﻰ اﺑﻨﺔ ﺗﺴﻊ ﻭﻋﺸﺮﻳﻦ ﺳﻨﺔ،

നബിﷺയുടെ വഫാത്ത് കഴിഞ്ഞ് ആറു മാസത്തിന് ശേഷം ഹിജ്‌റ പതിനൊന്നാം വർഷം റമളാൻ മൂന്ന് ബുധനാഴ്ച രാവിലാണ് മഹതി വഫാത്തായത്. ഇരുപത്തി ഒമ്പത് വയസ്സായിരുന്നു പ്രായം.

ചരിത്രം കരഞ്ഞ നിമിഷം | ഫാത്വിമ ബീവി ചരിത്രം

▪️ ഇന്ന് റമളാൻ മൂന്ന്. മഹതിയുടെ ആണ്ട് ദിവസമാണ്. ഫാതിഹയും, യാസീനും ഓതി ഹദ്‌യ ചെയ്യുക. അല്ലാഹു മഹതിയുടെ ബറകത്ത് കൊണ്ട് നാം അനുഭവിക്കുന്ന എല്ലാ പ്രയാസങ്ങളെയും തീർത്ത് സന്തോഷത്തിലാക്കട്ടേ, റമളാനിൽ കൂടുതൽ ഇബാദത്ത് എടുക്കാൻ നാഥൻ തൗഫീഖ് ചെയ്യട്ടെ! ആമീൻ.

download Fathima beevi moulid pdf 

1 تعليقات

  1. ماشاء الله الحمد لله بارك الله آمين يارب العالمين

    ردحذف

إرسال تعليق

أحدث أقدم