പിതാവ്: ഹസനുൽ അൻവർ
മാതാവ്: ഉമ്മുസലമ(റ).
പരമ്പര: ഹസൻ(റ), ഹുസൈൻ(റ) എന്നിവരുടെ സന്താന പരമ്പരയിലാണ് ബീവിയുടെ മാതാവിന്റെയും പിതാവിന്റെയും കുടുംബ വേരുകൾ സംഗമിക്കുന്നത്.
ജനനം: ഹിജ്‌റ 145 (ക്രി-760) ൽ മക്കയിൽ ജനിച്ചു.
ഭർത്താവ്: അഹ്‌ലുബൈത്തിൽ തന്നെയുള്ള ഇസ്ഹാക്കുൽ മുഅതമിൻ (റ)
സന്താനങ്ങൾ: ഖാസിം(റ), ഉമ്മുകുൽസൂം(റ)
വളർന്നത് മദീനയിൽ
ونشأت بالمدينة في العبادة والزهادة تصوم النهار وتقوم الليل وكانت لا تفارق حرم النبي صلى الله عليه وسلم
മഹതി ജനിച്ചത് മക്കയിലാണെങ്കിലും അഞ്ച് വയസ്സുള്ളപ്പോൾ കുടുംബം മദീനയിലേക്ക് താമസം മാറ്റി. ഇബാദത്തിലും പരിത്യാഗത്തിലുമായി മദീനയിലാണ് മഹതി വളനർന്നത്. പകലിൽ നോമ്പും രാത്രിയിൽ നിസ്കാരവുമായി കഴിഞ്ഞുകൂടി. തിരുനബിﷺയുടെ ഹറമായ മദീനയിൽ നിന്ന് ആ കാലയളവിൽ മഹതി ഒരിക്കലും മാറി താമസിച്ചില്ല.
(നൂറുൽ അബ്സ്വാറ്)
മുപ്പത് ഹജ്ജ്
وحجت ثلاثين حجة أكثرها ماشية وكانت تبكى بكاء كثيرا وتتعلق باستار الكعبة وتقول إلهي وسيدي ومولاى متعنى وفرحنى برضاك عنى
മഹതി മുപ്പത് തവണ ഹജ്ജ് നിർവ്വഹിച്ചിട്ടുണ്ട്. അതിലധികവും നടന്നിട്ടാണ് പോയത്. മഹതിയവർകൾ വല്ലാതെ കരയുമായിരുന്നു. കഅ്ബയുടെ കില്ല പിടിച്ച് കൊണ്ട് ഇപ്രകാരം ദുആ ചെയ്യുമായിരുന്നു: "എന്റെ ഇലാഹും സയ്യിദും യജമാനനുമായ നാഥാ എന്നെ നിന്റെ തൃപ്തികൊണ്ട് സന്തോഷിപ്പിക്കുകയും, അനുഗ്രഹിക്കുകയും ചെയ്യേണമേ"
(നൂറുൽ അബ്സ്വാർ)
Post a Comment