SSLC പരീക്ഷ മികച്ചതാവാൻ ചില ഓർമ്മപ്പെടുത്തലുകൾ | tips to be confident in exam

 
confidence in exam

എസ് എസ് എല്‍ സി പരീക്ഷ  നാളെആരംഭിക്കുകയാണ്. SSLC പരീക്ഷ മികച്ചതാവാൻ ചില ഓർമ്മപ്പെടുത്തലുകൾ

മുന്നൊരുക്കം:

  • വിഷയങ്ങൾ വ്യവസ്ഥാപിതമായി പഠിച്ച് തയ്യാറാകുക
  • മുഴുവൻ വിഷയങ്ങൾക്കും പ്രാധാന്യം നൽകുക.
  • പരീക്ഷയില്ലാത്ത ദിവസങ്ങളിൽ സമയം ക്രമീകരിച്ച് പഠിക്കുക.
  • എല്ലാ വിഷയങ്ങൾക്കും പാഠഭാഗങ്ങളിൽ നിന്ന് കൂടുതൽ മാർക്കിനുള്ള ചോദ്യങ്ങൾ ഉണ്ടാവുന്നതു കൊണ്ട് നന്നായി ശ്രദ്ധിച്ചാൽ എല്ലാ വിഷയങ്ങൾക്കും  എ പ്ലസ് നേടുവാൻ വളരെ എളുപ്പമാണ്.
  • ടൈംടേബിൾ ശരിയാംവണ്ണം നോക്കി ദിവസം, സമയം, വിഷയം എന്നിവ ഉറപ്പുവരുത്തുക

പരീക്ഷയക്ക് പുറപ്പെടുമ്പോൾ:

  • ഹാൾ ടിക്കറ്റ്, പേന ,പെൻസിൽ, എല്ലാം അടങ്ങിയ ഇൻസ്ട്രുമെന്റ് ബോക്സ്, പ്ലെയിൻ റൈറ്റിംഗ് ബോർഡ്, വാച്ച്, വെള്ളം മുതലായവ കൈവശം വെക്കുക.
  • പ്രാഥമിക കർമ്മങ്ങൾ ഉണ്ടെങ്കിൽ അത് കഴിഞ്ഞ ശേഷം പരീക്ഷാ ഹാളിൽ എത്തുക ( 9.30 ന് മുമ്പ്)
  • സമയം വൈകും തോറും ടെൻഷൻ വർധിക്കും.
  • പരീക്ഷാമുറിയില്‍ കയറേണ്ട ബെല്ലടിച്ചാല്‍ ഉടനെ സസന്തോഷം കയറണം.
  • അച്ചടക്ക ത്തോടെയും തികഞ്ഞ ആത്മവിശ്വാസത്തോടെയും പരീക്ഷയെ അഭിമുഖീകരിക്കണം.
  • മറ്റു വിദ്യാര്‍ഥികള്‍ക്കോ ഇന്‍വിജിലേറ്റര്‍ക്കോ പ്രയാസമുണ്ടാക്കാത്ത പെരുമാറ്റവും നടത്തവുമായിരിക്കണം പരീക്ഷാമുറിയില്‍ പ്രകടിപ്പിക്കേണ്ടത്.

പരീക്ഷയെ അഭിമുഖീകരിക്കുന്ന  വിധം

  • സീറ്റിൽ ഇരുന്ന ശേഷം ഇൻവിജിലേറ്റർമാരുടെ നിർദ്ദേശങ്ങൾ പാലിക്കുക.
  • 9.45: കൂൾ ഓഫ് ടൈം:വിലപ്പെട്ട സമയമാണിത്.
  • ആത്മ വിശ്വാസത്തോടെ ചോദ്യപ്പേപ്പർ വാങ്ങുക.
  • അതൊന്ന് പരിശോധിക്കുക.
  • അതിലെ നിർദ്ദേശങ്ങൾ വായിച്ചു നോക്കുക.
  • ആദ്യം മുതൽ അവസാനം വരെയുള്ള ചോദ്യങ്ങള്‍
  •  മനസ്സിരുത്തി ഒരു തവണ വായിക്കുക.. വളരെ എളുപ്പമുള്ളവ മാർക്ക് ചെയ്യുക.. ബാക്കിയുള്ളവ രണ്ടാമതും വായിക്കുക. അറിയാവുന്നവ മാർക്ക് ചെയ്യക.
  • മാർക്ക്, ആശയങ്ങൾ, എഴുതേണ്ട വിധം എന്നിവ ഈ വേളയിൽ മനസ്സിൽ രൂപപ്പെടുത്തുക.
  • ചോദ്യങ്ങള്‍ വിവിധ കോണുകളിലൂടെ നോക്കിക്കാണാന്‍ ശ്രമിക്കുകയും കണ്ടെത്തിയ ഉത്തരങ്ങളെ ഏറ്റവും ചുരുക്ക രൂപത്തില്‍ അവതരിപ്പിക്കാനുള്ള ച'ക്കൂട് മനസ്സില്‍ ആ സൂത്രണം ചെയ്യുകയും വേണം.

എഴുതാൻ തുടങ്ങുന്നു:

  • ഉത്തരപ്പേപ്പറിന്റെ ആദ്യ പേജ് കൃത്യമായി പൂരിപ്പിച്ചുവെന്ന് ഉറപ്പ് വരുത്തിയ ശേഷം പൂർണമായി അറിയുന്ന എളുപ്പമുള്ളവ ആദ്യം ഭംഗിയായി എഴുതുക.
  • മാർജിന് പുറത്ത് തെറ്റാതെ നമ്പറിടുക.
  • മാർക്കിനനുസരിച്ച് മാത്രം എഴുതുക.
  • അനാവശ്യ വിശദീകരണത്തിലേക്ക് പോകാതിരിക്കുക.
  • അക്ഷരങ്ങൾക്കിടയിലെ അടുപ്പം ,വരികൾക്കും വാക്കുകൾക്കുമിടയിലെ അകലം എന്നിവ ശ്രദ്ധിക്കുക.
  • വെട്ടിത്തിരുത്തലുകൾ പരമാവധി ഇല്ലാതാക്കുക.
  • ഉത്തരം എഴുതുന്നതിന്   മുമ്പ്‌ അല്പം ആലോചിക്കുക.
  • ഒരു ചോദ്യത്തിന്റെ ഉത്തരം രണ്ടിടത്ത് എഴുതാതിരിക്കുക.
  • നമ്പറിട്ട് ഉത്തരം എഴുതാൻ മറക്കരുത്. ആദ്യ സമയത്ത് അമിതമായി എഴുതിയാൽ അവസാന സമയത്ത് സമയം തികയാതെ വരും. ശ്രദ്ദിക്കുക.
  • ഇടയ്ക്ക് സമയ ക്രമീകരണം നടത്തുക.
  • ആദ്യ പകുതി സമയം പിന്നിടുമ്പോൾ പകുതിയിലധികം എഴുതിയിരിക്കണം... കാരണം ഇനിയുള്ളവ കൂടുതൽ ചിന്തിക്കേണ്ടവയായിരിക്കും. ഓരോന്നും എഴുതി കഴിഞ്ഞാൽ ചോദ്യ നമ്പർ റൗണ്ട് ചെയ്യുക.
  • അധികം വാങ്ങുന്ന പേപ്പറിൽ അഡീഷനൽ നമ്പറും രജിസ്റ്റർ നമ്പറും എഴുതുക. മുഴുവൻ എഴുതുക.ഇൻവിജിലേറ്റർമാർ നിർദ്ധേശിക്കുന്ന സമയത്ത് പേപ്പർ ഇടതു വശത്തേക്ക് നൂൽ കൊണ്ട്  അഴിഞ്ഞു പോകാത്ത വിധം കെട്ടുക.
  • ശേഷം തുടക്കം മുതൽ എല്ലാ നിലക്കും പരിശോധിച്ച്‌ മുഴുവൻ എഴുതി എന്ന് ഉറപ്പ് വരുത്തുക.
  • പാര്‍ട്ട് എ, ബി എന്നിവടില്‍ നിര്‍ബന്ധമായും എഴുതേണ്ടവ എഴുതിയിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തണം
  • സമയമുണ്ടെങ്കില്‍ അധിക ചോദ്യം എഴുതാവുന്നതാണ്‌
  • എന്റെ പരമാവധി ഞാൻ എഴുതി എന്ന ആത്മ നിർവൃതിയോടെ ഉത്തരപ്പേപ്പർ നൽകി പരീക്ഷ റൂമിൽ നിന്ന് പുറത്തിറങ്ങുക. കൊണ്ടു പോയ സാധനങ്ങളെല്ലാം എടുക്കാൻ മറക്കരുത്.. മുഴുവൻ സമയത്തും അച്ചടക്കം പാലിക്കാൻ മക്കൾ മറക്കരുതേ...
  • പരീക്ഷ കഴിഞ്ഞ് തിരിച്ചുപോരുമ്പോൾ എഴുതിയതിനെ കുറിച്ചുള്ളചർച്ച ഒഴിവാക്കുക.

എല്ലാവർക്കും പരിപൂർണ വിജയം ആശംസിക്കുന്നു.

Post a Comment

Previous Post Next Post