"ശഅ്ബാൻ"ഖുർആൻ ഓത്തുകാരുടെ മാസം

ശഅ്ബാൻ


ﻋﻦ ﺃﻧﺲ ﻗﺎﻝ: ﻛﺎﻥ اﻟﻤﺴﻠﻤﻮﻥ ﺇﺫا ﺩﺧﻞ ﺷﻌﺒﺎﻥ اﻧﻜﺒﻮا ﻋﻠﻰ اﻟﻤﺼﺎﺣﻒ ﻓﻘﺮﺅﻫﺎ ﻭﺃﺧﺮﺟﻮا ﺯﻛﺎﺓ ﺃﻣﻮاﻟﻬﻢ ﺗﻘﻮﻳﺔ ﻟﻠﻀﻌﻴﻒ ﻭاﻟﻤﺴﻜﻴﻦ ﻋﻠﻰ ﺻﻴﺎﻡ ﺭﻣﻀﺎﻥ ﻭﻗﺎﻝ ﺳﻠﻤﺔ ﺑﻦ ﻛﻬﻴﻞ: ﻛﺎﻥ ﻳﻘﺎﻝ ﺷﻬﺮ ﺷﻌﺒﺎﻥ ﺷﻬﺮ اﻟﻘﺮاء ﻭﻛﺎﻥ ﺣﺒﻴﺐ ﺑﻦ ﺃﺑﻲ ﺛﺎﺑﺖ ﺇﺫا ﺩﺧﻞ ﺷﻌﺒﺎﻥ ﻗﺎﻝ: ﻫﺬا ﺷﻬﺮ اﻟﻘﺮاء ﻭﻛﺎﻥ ﻋﻤﺮﻭ ﺑﻦ ﻗﻴﺲ اﻟﻤﻼﺋﻲ ﺇﺫا ﺩﺧﻞ ﺷﻌﺒﺎﻥ ﺃﻏﻠﻖ ﺣﺎﻧﻮﺗﻪ ﻭﺗﻔﺮﻍ ﻟﻘﺮاءﺓ اﻟﻘﺮﺁﻥ ﻗﺎﻝ اﻟﺤﺴﻦ ﺑﻦ ﺳﻬﻞ: ﻗﺎﻝ ﺷﻌﺒﺎﻥ: ﻳﺎ ﺭﺏ ﺟﻌﻠﺘﻨﻲ ﺑﻴﻦ ﺷﻬﺮﻳﻦ ﻋﻈﻴﻤﻴﻦ ﻓﻤﺎ ﻟﻲ؟ ﻗﺎﻝ: ﺟﻌﻠﺖ ﻓﻴﻚ ﻗﺮاءﺓ اﻟﻘﺮﺁﻥ

(لطائف المعارف)

അനസുബ്നുമാലിക്(റ) പറയുന്നു: ശഅ്ബാൻ മാസം വന്ന് കഴിഞ്ഞാൽ സ്വഹാബികൾ ഖുർആൻ പാരായണത്തിൽ വ്യാപൃതരാവുകയും, റമളാനിനു ആവശ്യമുള്ള വസ്തുക്കൾ ശേഖരിക്കാൻ വേണ്ടി അവരുടെ സകാത്ത് പാവങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്യുമായിരുന്നു.

സലമത്തിബ്നു കുഹൈൽ(റ) പറയുന്നു: "ശഅ്ബാൻ  ഖുർആൻ ഓതുന്നവരുടെ മാസമാണ് " എന്ന് പറയപ്പെടാറുണ്ട്.

ശഅ്ബാൻ മാസമായാൽ അംറുബ്നുഖൈസ്(റ) തന്റെ പീടിക അടക്കുകയും ഖുർആൻ പാരായണത്തിന് വേണ്ടി ഒഴിഞ്ഞിരിക്കുകയും ചെയ്യാറുണ്ടായിരുന്നു.

ഹസനിബ്നു സഹൈൽ(റ) പറയുന്നു: ശഅ്ബാൻ മാസം അല്ലാഹുവിനോട് പറഞ്ഞു: റബ്ബേ! നീ എന്നെ രണ്ട് പവിത്രമായ മാസങ്ങൾക്കിടയിൽ ആക്കിയല്ലോ! എനിക്ക് എന്താണുള്ളത്. അപ്പോൾ അല്ലാഹു പറഞ്ഞു: നിനക്ക് ഞാൻ ഖുർആൻ പാരായണത്തെ തന്നിരിക്കുന്നു.

(ലത്വാഅിഫുൽ മആരിഫ്)

Post a Comment

أحدث أقدم