മുത്തുനബിﷺയുടെ നോമ്പുകാലം


നന്മകളുടെ നറുമണം പരത്തി വിശുദ്ധ റമളാന്‍ ആഗതമായി. വിശ്വാസികള്‍ക്ക്‌ ഹര്‍ഷോന്മാരത്തിന്റെ ദിനരാത്രങ്ങളാണ്‌ റമദാൻ  സമ്മാനിക്കുന്നത്‌. മോഹങ്ങളെയും ചിന്തകളെയും സ്രഷ്ടാവിന്റെ  പ്രീതിക്കനുസരിച്ച്‌ പാകപ്പെടുത്താനുള്ള അവസരമാണിത്‌. ഈ ഘട്ടത്തില്‍ സർവ്വ മുസ്ലിംകളുടെയും  മാതൃകാ വ്യക്തിത്വമായ ശ്രേഷ്ഠപ്രവാചകര്‍ (സ) ഈ വിശുദ്ധമാസം എങ്ങനെവിനിയോഗിച്ചുവെന്നു പഠിക്കേണ്ടത്‌ അനിവാര്യമാണ്‌.

ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ച്‌ കേവലം പട്ടിണി മാത്രം സമ്പാദിക്കുന്ന നോമ്പുകള്‍ ഫലം നേടുകയില്ല. വ്രതത്തിന്റെ  ആത്മാവ്‌ നഷ്ടപ്പെടുത്തുന്ന ദുശ്ചിന്തകളില്‍ നിന്നും നീചവ്ൃത്തികളില്‍ നിന്നും അകന്നു നില്‍ക്കണം. പ്രവാചക (സ) ജീവിതത്തില്‍ നിന്ന്‌ അതിന്റെ പ്രാ യോഗികവശം മനസ്സിലാക്കാന്‍ സാധിക്കും. നബി(സ)യുടെ  അത്താഴം മുതല്‍ നോമ്പുതുറ വരെയുള്ള കാര്യങ്ങളും നിസ്കാരം, ഖുര്‍ആന്‍ പാരായണം തുടങ്ങിയ കര്‍മ്മങ്ങളും ഹദീസ്‌ ഗ്രന്ഥങ്ങളിലും പ്രവാചക ചരിത്ര കൃതികളിലും വ്യക്തമായി രേഖപ്പെട്ടു കിടക്കുന്നുണ്ട്‌. ഇവ സംഗ്രഹിച്ചു തയാറാക്കിയ ചെറുകൃതിയാണ്‌ നിങ്ങളുടെ കരങ്ങളിലുള്ളത്‌. വിശ്വാസികള്‍ക്ക്‌ ഉത്തമമാതൃകയായ തിരുനബിക്ടുയെ പഠിക്കാനും പകര്‍ത്താനും വഴിതുറക്കുമെങ്കില്‍ ത്വയ്ബാ സെന്ററിന്റെ ഈ ചെറുപരിശ്രമം വിജയിച്ചു എന്നു പറയാം. അഭ്യുദയകാംക്ഷികള്‍ക്കു കൃതജ്ഞത പ്രകാശിപ്പിച്ചുകൊണ്ട്‌ പ്രതീക്ഷകളോടെ വായനാ കൈരളിക്കു സമര്‍പ്പിക്കുന്നു.

നബിﷺയുടെ നോമ്പുകാലം






Post a Comment

أحدث أقدم