അൽകഅ്ഫും സുന്നത്തുകളും


1- സൂറത്തുൽ കഅ്ഫ് വെള്ളിയാഴ്ച രാവും പകലും വെവ്വേറെ ഓതൽ സുന്നത്ത്. 

2 - രാത്രിയെക്കാൾ  പകലിലാണ് ശക്തമായ സുന്നത്ത്. 

3 - രാത്രി പകുതിയും പകൽ മറ്റേ പകുതിയും ഓതിയാൽ രണ്ട് സമയത്ത് വെവ്വേറെ ഓതിയ പ്രത്യേക പ്രതിഫലം ലഭിക്കുമോ എന്ന ചോദ്യത്തിന്  ഇമാം റംലി(റ)ന്റെ മറുപടി: കഅ്ഫ് സൂറത്ത് ഓതി എന്ന നിലയ്ക്കുള്ള അടിസ്ഥാന പ്രതിഫലം ലഭിക്കുമെങ്കിലും രണ്ടു സമയത്തും വെവ്വേറെ ഓതിയാലുള്ള പ്രത്യേക പ്രതിഫലം ലഭിക്കുകയില്ല. 

4 - പകലിൽ തന്നെ സുബ്ഹിക്ക് ശേഷം തന്നെയാവൽ ഉത്തമം. 

5- അൽകഅ്ഫും മറ്റു  സൂറത്തുകളും വെള്ളിയാഴ്ച രാവും പകലും വർധിപ്പിക്കലും സുന്നത്താണ്. ചുരുങ്ങിയത് 3 തവണ.

6 -നിസ്കരിക്കുന്നവർക്കൊ ഉറങ്ങുന്നവർക്കൊ ശല്യമാവുമെങ്കിൽ അൽകഅ്ഫും മറ്റും ഉറക്കെ ഓതൽ കറാഹത്താണ്.

(ഫത്ഹുൽ മുഈൻ, ഇയാനത്ത്) 

وسن قراءة سورة كهف يوم الجمعة وليلتها لأحاديث فيها وقراءتها نهارا آكد وأولاها بعد الصبح مسارعة للخير وأن يكثر منها ومن سائر القرآن فيهما ويكره الجهر بقراءة الكهف وغيره إن حصل به تأذ لمصل أو نائم كما صرح به النووي في كتبه.(فتح المعين) 

قوله: وإن يكثر منها) أي ويسن أن يكثر من قراءة سورة الكهف، وأقل الإكثار ثلاث مرات. (إعانة) 

(سئل) الشمس الرملي عمن قرأ نصف الكهف ليلا ونصفها نهارا، هل يحصل له الثواب المخصوص أو لا؟ (فأجاب) بأنه لا يحصل له الثواب المخصوص، وإنما يحصل له أصل الثواب.(إعانة) 

Post a Comment

Previous Post Next Post