ഇമാം ശാഫിഈ (റ) രണ്ടാം നൂറ്റാണ്ടിലെ മുജദ്ദിദ്



പേര്:               മുഹമ്മദ്

ഓമനപ്പേര്: അബുഅബ്ദില്ല

ജനനം: ഹിജ്‌റ 150 (ക്രിസ്താബ്ദം 767)

പരമ്പര:  :ശാഫിഅ്(റ)എന്ന സ്വഹാബിയുടെ പുത്രൻ ഉസ്മാൻ(റ)ന്റെ പുത്രൻ അബ്ബാസി(റ)ന്റെ മകനാണ് ഇമാമിന്റെ പിതാവായ ഇദ് രീസ് (റ)

(ഇമാമിന്റെ നാലാമത്തെ പിതാവായ ശാഫിഅ് (റ) ലേക്ക് ചേർത്ത് കൊണ്ടാണ് ഇമാമിനെ ശാഫിഈ എന്ന് വിളിക്കുന്നത്.

ഗോത്രം: ഖുറയ്ശി ഗോത്രം.  സ്വഹാബിയായ ശാഫിഅ് (റ) ന്റെ ആറാമത്തെ പിതാവ് അബ്ദുമനാഫ് എന്നവർ റസുൽﷺയുടെ നാലാമത്തെ പിതാമഹനാണ്വഫാത്ത്: ഹിജ്റവര്‍ഷം 204 റജബ് 29 അവസാനത്തെ വെള്ളിയാഴ്ച രാവ്.

വയസ്സ്: 54

മഖ്ബറ :ഈജിപ്ത്

പ്രവചനം

ﻗﺎﻝ ﺃﺣﻤﺪ ﺑﻦ ﺣﻨﺒﻞ: ﺇﺫا ﺳﺌﻠﺖ ﻋﻦ ﻣﺴﺄﻟﺔ ﻻ ﺃﻋﺮﻑ ﻓﻴﻬﺎ ﺧﺒﺮا ﻗﻠﺖ ﻓﻴﻬﺎ ﺑﻘﻮﻝ اﻟﺸﺎﻓﻌﻲ؛ ﻷﻧﻪ ﺇﻣﺎﻡ ﻗﺮﺷﻲ ﻭﻗﺪ ﺭﻭﻯ ﻋﻦ اﻟﻨﺒﻲ:

-ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ- ﺃﻧﻪ ﻗﺎﻝ: "ﻋﺎﻟﻢ ﻗﺮﻳﺶ ﻳﻤﻸ اﻷﺭﺽ ﻋﻠﻤﺎ".

(سير أعلام النبلاء- ٨/٢٧١)

ഇമാം അഹ്മദ് ബ്നു ഹമ്പൽ (റ) പറയുന്നു: ഹദീസ് കാണാത്ത ഏതെങ്കിലും മസ്അലയെക്കുറിച്ച് എന്നോട് ചോദിക്കപ്പട്ടാൽ ഇമാം ശാഫിഈ (റ) യുടെ അഭിപ്രായമാണ് ഞാൻ പറയുക. കാരണം ഇമാമവർകൾ ഖുറൈശി പണ്ഡിതനാണ്. നബിﷺ പറഞ്ഞിട്ടുണ്ട് ഖുറയ്ശികളിലെ ഒരു പണ്ഡിതൻ ഭൂമിയുടെ നാനാഭാഗത്തും വിജ്ഞാനം കൊണ്ട് നിറക്കും.(സിയരു അഅ്ലാമുന്നുബലാഅ് 8/271)

രണ്ടാം നൂറ്റാണ്ടിലെ മുജദ്ദിദ്

ﻭﻋﻦ ﺃﺑﻲ ﻫﺮﻳﺮﺓ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﻋﻦ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺃﻧﻪ ﻗﺎﻝ ﻳﺒﻌﺚ اﻟﻠﻪ ﻟﻬﺬﻩ اﻷﻣﺔ ﻋﻠﻰ ﺭﺃﺱ ﻛﻞ ﻣﺎﺋﺔ ﺳﻨﺔ ﻣﻦ ﻳﺠﺪﺩ ﻟﻬﺎ ﺩﻳﻨﻬﺎ ﻭﻓﻲ ﻟﻔﻆ ﺁﺧﺮ ﻓﻲ ﺭﺃﺱ ﻛﻞ ﻣﺎﺋﺔ ﺳﻨﺔ ﺭﺟﻼ ﻣﻦ ﺃﻫﻞ ﺑﻴﺘﻲ ﻳﺠﺪﺩ ﻟﻬﻢﺃﻣﺮ ﺩﻳﻨﻬﻢ ﺫﻛﺮﻩ اﻹﻣﺎﻡ ﺃﺣﻤﺪ ﺑﻦ ﺣﻨﺒﻞ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﻭﻗﺎﻝ ﻋﻘﻴﺒﺔ ﻧﻈﺮﺕ ﻓﻲ ﺳﻨﺔ ﻣﺎﺋﺔ ﻓﺈﺫا ﻫﻮ ﺭﺟﻞ ﻣﻦ ﺁﻝ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻋﻤﺮ ﺑﻦ اﻟﻌﺰﻳﺰ ﻭﻧﻈﺮﺕ ﻓﻲ ﺭﺃﺱ اﻟﻤﺎﺋﺔ اﻟﺜﺎﻧﻴﺔ ﻓﺈﺫا ﻫﻮ ﺭﺟﻞ ﻣﻦ ﺁﻝ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻣﺤﻤﺪ ﺑﻦ ﺇﺩﺭﻳﺲ اﻟﺸﺎﻓﻌﻲ

(طبقات الشافعية الكبرى-١/١٩٩)

അബൂഹുറൈറയില്‍ (റ) നിന്നു നിവേദനം:അദ്ദേഹം പറയുന്നു. തിരുമേനി (സ) പറഞ്ഞു:അല്ലാഹു ഈ സമൂഹത്തിന് അവരുടെമതകാര്യങ്ങള്‍ സമുദ്ധരിക്കാന്‍ ഓരോനൂറ്റാണ്ടിനു തുടക്കത്തിലും ഒരാളെനിയമിക്കും. മറ്റൊരുറിപ്പോര്‍ട്ടില്‍ ഇങ്ങനെകാണാം: 'എന്റെ കുടുംബത്തില്‍പെട്ട ഒരാളെനിയോഗിക്കും' ഈ ഹദീസുദ്ധരിച്ച ശേഷംമഹാനായ ഇമാം അഹ്മദ് ബ്‌നു ഹന്‍ബല്‍ (റ)പറയുന്നു: ഒന്നാം നൂറ്റാണ്ടില്‍ അതിനുഅനുയോജ്യനായി വന്ന വ്യക്തി ഉമര്‍ബിന്‍അബ്ദില്‍ അസീസാണ്. രണ്ടാം നൂറ്റാണ്ട്പരിശോധിച്ചപ്പോള്‍ ഞാന്‍ കണ്ട വ്യക്തിമുഹമ്മദ് ബ്‌നു ഇദ്‌രീസു ശാഫിഈ (റ)ആണ്.

(ഥബഖാത്തു ശാഫിഇയ്യത്തുൽ കുബ്‌റാ - 1 /199 )

ഗർഭകാലത്തെ  സ്വപ്നം 

عَنْ ابْنِ عَبْدِ الحَكيمِ قَالَ: لَمَّا حَمَلَتْ والدة الشافعي به رأت كأن المُشْتَرِي خَرَجَ مِنْ فَرْجِهَا حَتَّى انْقَضَّ بِمِصْرَ ثُمَّ وَقَعَ فِي كُلِّ بَلْدَةٍ مِنْهُ شظية فَتَأَوَلَّهُ المُعَبِّرُوْنَ أَنَّهَا تَلِدُ عَالِماً يَخُصُّ عِلْمَهُ أَهْلَ مِصْرَ، ثُمَّ يَتَفَرَّقُ فِي البُلْدَانِ.

(سير أعلام النبلاء)

ഇബ്നു അബ്ദുല്‍ഹകീം പറയുന്നു: ‘ഇമാം ശാഫിഈ(റ)യുടെ മാതാവ് ഗര്‍ഭകാലത്ത് തന്നില്‍നിന്ന് ഒരു നക്ഷത്രം പ്രത്യക്ഷമായതു സ്വപ്നം കണ്ടു. എന്നിട്ടത് ഈജിപ്തില്‍ പൊട്ടിച്ചിതറി. അതില്‍ നിന്നുള്ള ചീളുകള്‍ അവിടുത്തെ മുഴുവന്‍ പ്രദേശങ്ങളിലും വീണു.  

ഈജിപ്തിലെ ജനതക്ക് പ്രത്യേകമായും പിന്നീട് വിവിധ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന വൈജ്ഞാനിക സേവനം നടത്തുന്ന ഒരു പണ്ഡിതന്‍ പ്രത്യക്ഷപ്പെടാനിരിക്കുന്നു എന്ന് ഈ സ്വപ്നത്തിന് വ്യാഖ്യാനം നല്‍കപ്പെടുകയുണ്ടായി.’

(സിയറു അഅ്ലാമിന്നുബലാഅ്)

ബാല്യകാലം

 اﻟﺸﺎﻓﻌﻲ، ﻗﺎﻝ: ﻛﻨﺖ ﻳﺘﻴﻤﺎ ﻓﻲ ﺣﺠﺮ ﺃﻣﻲ، ﻭﻟﻢ ﻳﻜﻦ ﻣﻌﻬﺎ ﻣﺎ ﺗﻌﻄﻲ اﻟﻤﻌﻠﻢ، ﻭﻛﺎﻥ اﻟﻤﻌﻠﻢ ﻗﺪ ﺭﺿﻲ ﻣﻨﻲ ﺃﻥ ﺃﺧﻠﻔﻪ ﺇﺫا ﻗﺎﻡ، ﻓﻠﻤﺎ ﺧﺘﻤﺖ اﻟﻘﺮﺁﻥ، ﺩﺧﻠﺖ اﻟﻤﺴﺠﺪ، ﻓﻜﻨﺖ ﺃﺟﺎﻟﺲ اﻟﻌﻠﻤﺎء، ﻭﺃﺣﻔﻆ اﻟﺤﺪﻳﺚ ﺃﻭ اﻟﻤﺴﺄﻟﺔ، ﻭﻛﺎﻥ ﻣﻨﺰﻟﻨﺎ ﺑﻤﻜﺔ ﻓﻲ ﺷﻌﺐ اﻟﺨﻴﻒ، ﻭﻛﻨﺖ ﺃﻧﻈﺮ ﺇﻟﻰ اﻟﻌﻈﻢ ﻳﻠﻮﺡ، ﻓﺄﻛﺘﺐ ﻓﻴﻪ اﻟﺤﺪﻳﺚ ﺃﻭ اﻟﻤﺴﺄﻟﺔ، ﻭﻛﺎﻧﺖ ﻟﻨﺎ ﺟﺮﺓ ﻗﺪﻳﻤﺔ، ﻓﺈﺫا اﻣﺘﻸ اﻟﻌﻈﻢ ﻃﺮﺣﺘﻪ ﻓﻲ اﻟﺠﺮﺓ

(آداب الشافعي ومناقبه)

ഇമാം ശാഫിഈ(റ) തന്റെ ബാല്യകാലത്തെക്കുറിച്ച് പറയുന്നു:’ഞാന്‍ മാതാവിന്‍റെ സംരക്ഷണയിലായിരുന്നു ജീവിച്ചിരുന്നത്. ഒരു ഗുരുവിന് വേതനം നല്‍കാന്‍ എന്‍റെ ഉമ്മയുടെ അടുത്തൊന്നുമുണ്ടായിരുന്നില്ല. പക്ഷേ ഗുരുവര്യര്‍, എഴുന്നേറ്റാല്‍ പ്രതിനിധിയായി കുട്ടികള്‍ക്ക് ഞാന്‍ ക്ലാസെടുക്കുന്നതില്‍ സംതൃപ്തനായി. ഖുര്‍ആന്‍ മുഴുവനും മനഃപാഠമാക്കിയശേഷം (ഏഴാം വയസ്സിൽ) മസ്ജിദുല്‍ ഹറാമില്‍ വലിയ പണ്ഡിതന്‍മാരുടെ ദര്‍സുകളില്‍ സംബന്ധിക്കാന്‍ തുടങ്ങി. അവരില്‍ നിന്നും ഹദീസുകളും മതവിധികളും ഞാന്‍ മനഃപാഠമാക്കി.

ഞങ്ങളുടെ വീട് മക്കയിലെ ഖൈഫ് ചെരുവിലാണ്.(ഗസ്സയിൽ നിന്നും രണ്ട് വയസ്സുള്ളപ്പോൾ മക്കയിലേക്ക് താമസം മാറ്റി)

ഞാൻ വൃത്തിയുള്ള എല്ലുകളിൽ മനപ്പാഠമാക്കിയ അറിവുകൾ രേഖപ്പെടുത്തും. എല്ലുകളിൽ എഴുത്ത് നിറഞ്ഞാൽ അവയെ ഒരു ചാക്കിൽ ഒരുമിച്ച് കൂട്ടും.

(ആദാബുശ്ശാഫിഈ വമനാഖിബുഹു) 

ഉമിനീരിന്റെ ബറകത്ത്

قال الربيع رضي الله عنه : سمعت الشافعى رضي الله عنه يقول: رأيت رسول الله - صَلَّى اللهُ عَلَيْهِ وَسَلَّمَ - فى المنام قبل حلمى، فقال لى: يا غلام، فقلت: لبيك يا رسول الله، قال: ممن أنت؟ قلت: من رهطك، قال: ادن منى، فدنوت منه، ففتح فمى، فأمر من ريقه على لسانى وفمى وشفتى، وقال: امض بارك الله فيك، فما أذكر أنى لحنت فى حديث بعد ذلك ولا شعر. 

(تهديب الأسماء واللغات: ١/٦٥)

റബീഅ്(റ) പറയുന്നു: ഇമാം ശാഫിഈ(റ) ഇപ്രകാരം പറയുന്നതായി ഞാന്‍ കേട്ടു: "എനിക്ക് പ്രായപൂർത്തിയാകുന്നതിന് മുമ്പ് ഞാന്‍ തിരുനബിﷺയെ സ്വപ്നത്തിൽ കണ്ടു. അവിടുന്ന് എന്നെ വിളിച്ചു: മോനെ, 

ഞാൻ ഉത്തരം ചെയ്തു: ലബ്ബൈക്ക് യാ റസൂലള്ളാ, 

അവിടുന്ന് ചോദിച്ചു :

നീ ആരിൽപെട്ടവനാണ്?

മറുപടി: അങ്ങയുടെ കൂട്ടത്തിൽ പെട്ടവനാണ്.

നബിﷺ പറഞ്ഞു: എന്റെ അടുത്തേക്ക് വരൂ! ഞാന്‍ അടുത്തു ചെന്നപ്പോൾ അവിടുന്ന് അൽപം ഉമിനീരെടുത്തു. ഞാന്‍ വായ തുറന്നു കാണിച്ചു കൊടുത്തപ്പോൾ പ്രസ്തുത ഉമിനീർ എന്റെ നാവിലും വായിലും ചുണ്ടിലും പുരട്ടി തന്നു. ശേഷം പറഞ്ഞു: നീ പോവുക, അല്ലാഹു നിങ്ങളില്‍ ബറകത്ത് ചെയ്യട്ടെ. മഹാൻ പറയുന്നു: അതിനു ശേഷം ഒരു ഹദീസിലും കവിതയിലും പിഴവ് സംഭവിച്ചതായി ഞാന്‍ ഓർക്കുന്നില്ല.

(തഹ്ദീബുൽ അസ്മാഇ വല്ലുഗാത്ത്:1/66)                

ഗുരുവിന്റെ നസ്വീഹത്ത്

ﻭَﻟَﻤَّﺎ ﺟَﻠَﺲَ اﻹِْﻣَﺎﻡُ اﻟﺸَّﺎﻓِﻌِﻲُّ ﺑَﻴْﻦَ ﻳَﺪَﻱْ ﻣَﺎﻟِﻚٍ ﻭَﻗَﺮَﺃَ ﻋَﻠَﻴْﻪِ ﺃَﻋْﺠَﺒَﻪُ ﻣَﺎ ﺭَﺃَﻯ ﻣِﻦْ ﻭُﻓُﻮﺭِ ﻓِﻄْﻨَﺘِﻪِ، ﻭَﺗَﻮَﻗُّﺪِ ﺫَﻛَﺎﺋِﻪِ، ﻭَﻛَﻤَﺎﻝِ ﻓَﻬْﻤِﻪِ، ﻓَﻘَﺎﻝَ: ﺇِﻧِّﻲ ﺃَﺭَﻯ اﻟﻠَّﻪَ ﻗَﺪْ ﺃَﻟْﻘَﻰ ﻋَﻠَﻰ ﻗَﻠْﺒِﻚَ ﻧُﻮﺭًا، ﻓَﻼَ ﺗُﻄْﻔِﺌْﻪُ ﺑِﻈُﻠْﻤَﺔِ اﻟْﻤَﻌْﺼِﻴَﺔِ.

ﻭَﻗَﺎﻝَ اﻟﺸَّﺎﻓِﻌِﻲُّ ﺭَﺣِﻤَﻪُ اﻟﻠَّﻪُ:

ﺷَﻜَﻮْﺕُ ﺇِﻟَﻰ ﻭَﻛِﻴﻊٍ ﺳُﻮءَ ﺣِﻔْﻈِﻲ ... ﻓَﺄَﺭْﺷَﺪَﻧِﻲ ﺇِﻟَﻰ ﺗَﺮْﻙِ اﻟْﻤَﻌَﺎﺻِﻲ

ﻭَﻗَﺎﻝَ اﻋْﻠَﻢْ ﺑِﺄَﻥَّ اﻟْﻌِﻠْﻢَ ﻓَﻀْﻞٌ ... ﻭَﻓَﻀْﻞُ اﻟﻠَّﻪِ ﻻَ ﻳُﺆْﺗَﺎﻩُ ﻋَﺎﺻِﻲ.

(الداء والدواء:٥٢)

〰️〰️〰️〰️〰️〰️〰️〰️〰️〰️

ഇമാം ശാഫിഈ(റ) വിദ്യ നുകരാൻ ഗുരുവായ ഇമാം മാലിക്(റ)വിന്റെ മുന്നിൽ ഇരിക്കുകയും, ഓതിക്കൊടുക്കുകയും ചെയ്തപ്പോൾ ശിഷ്യന്റെ ബുദ്ധികൂർമ്മത കണ്ട് അത്ഭുതപ്പെട്ട ഉസ്താവർകൾ പറഞ്ഞു: "തീർച്ചയായും അല്ലാഹു നിന്റെ ഹൃദയത്തിൽ പ്രകാശം ഇട്ടുതന്നതായി ഞാൻ കാണുന്നു. അതിനെ പാപമാകുന്ന ഇരുൾ കൊണ്ട് നീ കെടുത്തിക്കളയരുത്! "

മറ്റൊരിക്കൾ ശാഫിഈ ഇമാം(റ) പാടി: ""എന്റെ ഗുരുവായ വകീഅ് (റ) വിനോട് ഞാൻ ഹിഫ്ളിന്‍റെ കുറവിനെക്കുറിച്ച് ആവലാതിപ്പെട്ടു. അവിടുന്ന് എന്നോട് പാപങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ നിർദേശിച്ചു.

അവിടുന്ന് പറഞ്ഞു: അറിയുക ഇൽമ് അല്ലാഹുവിന്റെ ഫള്ലാണ്. അല്ലാഹുവിന്റെ ഫള്ൽ പാപികൾക്ക് ലഭിക്കുകയില്ല.(അദ്ദാഉ വദ്ദവാഅ് :52)

▪️ഇമാമവർകൾ തന്റെ ഏഴാം വയസ്സില്‍ ഖുര്‍ആന്‍ മുഴുവൻ മനപ്പാഠമാക്കുകയും പത്താം വയസ്സില്‍ ഇമാം മാലിക്(റ)വിന്റെ അൽമുവത്വ മനപ്പാഠമാക്കുകയും ചെയ്തിരുന്നു. പിന്നീട് മദീനയിൽ ഇമാം മാലിക്(റ) വിന്റെ ദർസിൽ ചേരുകയും മുവത്വ ഗുരുവിന്റെ മുന്നിൽ ഓതിക്കൊടുത്തു. ശിഷ്യന്റെ ബുദ്ധികൂർമ്മതയും ഹിഫ്ളിനുള്ള കഴിവും കണ്ട് ഉസ്താദായ ഇമാം മാലിക്(റ) അത്ഭുതപ്പെട്ടു.      

വിജ്ഞാനത്തിനോടുള്ള തീക്ഷ്ണത

وقيل للشافعي رضي الله عنه : كيف شهوتك للأدب؟ قال أسمع بالحرف منه مما لم أسمعه فتودّ أعضائي أنّ لها أسماعا تتنعّم به، قيل: وكيف طلبك له؟ قال: طلب  المرأة المضلة ولدها وليس لها غيره.

 (تذكرة السامع والمتكلم في أدب العالم والمتعلم:٣٢)

〰〰〰〰〰〰〰〰〰〰〰

ശാഫിഈ ഇമാമി(റ)നോട് ഒരാൾ ചോദിച്ചു: അങ്ങയ്ക്ക് വിജ്ഞാനത്തിനോടുള്ള തീക്ഷ്ണത എപ്രകാരമാണ്? മഹാൻ പറഞ്ഞു : ഞാനിതുവരെ കേൾക്കാത്ത വിജ്ഞാനത്തിൽ നിന്ന് ഓരോ അക്ഷരങ്ങള്‍ കേൾക്കുമ്പോഴും എന്റെ അവയവങ്ങൾക്കെല്ലാം കേൾവിശക്തി ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിക്കുമായിരുന്നു. അങ്ങനെയാകുമ്പോൾ അവകൾക്കെല്ലാം ആ വിജ്ഞാനങ്ങൾ കേട്ടു ആസ്വദിക്കാമല്ലോ!

അയാൾ വീണ്ടും ചോദിച്ചു:  ഇൽമിനെ അങ്ങ് തേടുന്നത് എപ്രകാരമാണ്?

മഹാൻ:  ഒരു മകനല്ലാതെ മറ്റാരുമില്ലാത്ത സ്ത്രീ തന്റെ മകന്‍ നഷ്ടപ്പെട്ടാൽ അവനെ അവൾ എത്ര മാത്രം തേടിപ്പോവുമോ അതുപോലെയാണ് ഞാന്‍ ഇൽമിനെ തേടിയിരുന്നത്.

(തദ്കിറതുസ്സാമിഅ്:32)

വിളക്ക് കൊണ്ടു വരൂ! 

أَحْمَدُ بْنُ مُحَمَّدِ بْنِ مَصْقَلَةَ، قَالَ: سَمِعْتُ أَبَا مُحَمَّدِ  ابْنِ أُخْتِ الشَّافِعِيِّ، يَقُولُ: قَالَتْ أُمِّي: «رُبَّمَا قَدِمْنَا فِي لَيْلَةٍ وَاحِدَةٍ ثلاثين مرة أَوْ أَقَلَّ أَوْ أَكْثَرَ الْمِصْبَاحَ إِلَى بَيْنَ يَدَيِ الشَّافِعِيِّ وَكَانَ يَسْتَلْقِي، وَيَتَفَكَّرُ ثُمَّ ينَادِي»: يَا جَارِيَةُ هَلُمِّي الْمِصْبَاحَ فَتُقَدِّمُهُ وَيكْتَبُ مَا يَكْتُبُ ثُمَّ يَقُولُ ارْفَعِيهِ، فَقُلْتُ لِأَبِي مُحَمَّدٍ: «مَا أَرَادَ بِرَدِّ الْمِصْبَاحِ» قَالَ: الظُّلْمَةُ أَجْلَى لِلْقَلْبِ. (حلية الأولياء)

അഹ്മദിബ്നു മുഹമ്മദ്(റ)ഉദ്ധരിക്കുന്നു: ശാഫിഈ ഇമാമിന്‍റെ സഹോദരിയുടെ മകൻ അബൂമുഹമ്മദ്(റ) പറയുന്നു: എന്റെ ഉമ്മ ഒരിക്കൽ പറഞ്ഞു: ചിലപ്പോള്‍ ഒരൊറ്റ  രാത്രി തന്നെ എകദേശം 30 പ്രാവശ്യമെങ്കിലും ഞങ്ങള്‍ ശാഫിഈ ഇമാമിന്‍റെ അടുത്തേക്ക് വിളക്കുമായി പോയിട്ടുണ്ട്. അദ്ദേഹം മലര്‍ന്ന് കിടന്ന് ചിന്തിക്കുകയായിരിക്കും. ഇടക്കിടെ ‘കുട്ടീ വിളക്ക് കൊണ്ടു വരൂ’ എന്നു പറയും. അപ്പോള്‍ അവര്‍ വിളക്കുമായി ചെല്ലും. ശാഫിഈ(റ) ചിലതെഴുതും. എന്നിട്ട് വിളക്ക് എടുക്കാന്‍ പറയും.’ 

അഹ്മദിബ്നു മുഹമ്മദ്(റ) പറയുന്നു :ഞാൻ അബൂ മുഹമ്മദ്(റ)വിനോട് ചോദിച്ചു: വിളക്ക് എടുത്തുകൊണ്ട് പോകാന്‍ പറയുന്നത് കൊണ്ട് മഹാനവർകൾ എന്താണ് ഉദ്ദേശിക്കുന്നത്?

അബൂ മുഹമ്മദ്(റ) :മനസ്സിന് ഏകാഗ്രത ലഭിക്കുന്നത് ഇരുട്ടത്താണ്.(ഹാശിയത്തുൽ ഔലിയാഅ്) 

രാത്രിയും ടൈം ടേബിള്‍! 

قال الربيع رضي الله عنه : كان الشافعي رضي الله عنه قد جعل الليل ثلاثة اثلاث، في الأول يكتب، وفي الثاني ينام، وفي الثالث يصلي. (مناقب الشافعي :٣٥٢)

റബീഅ്(റ) പറയുന്നു: ശാഫിഈ(റ) രാത്രിയെ മൂന്നു ഭാഗങ്ങളാക്കാറുണ്ടായിരുന്നു. ആദ്യ ഭാഗം എഴുത്തിനും രണ്ടാം ഭാഗം ഉറങ്ങാനും മുന്നാം ഭാഗം നിസ്കാരത്തിനും നീക്കി വെച്ചിരുന്നു. (മനാഖിബുശ്ശാഫിഈ:352)

ഒരു ഗുരുവിന്റെ ആത്മസമർപ്പണം

ﻭﻗﺎﻝ اﻟﻘﻔﺎﻝ ﻓﻰ ﻓﺘﺎﻭﻳﻪ ﻛﺎﻥ اﻟﺮﺑﻴﻊ ﺑﻄﺊ اﻟﻔﻬﻢ ﻓﻜﺮﺭ اﻟﺸﺎﻓﻌﻰ ﻋﻠﻴﻪ ﻣﺴﺄﻟﺔ ﻭاﺣﺪﺓ ﺃﺭﺑﻌﻴﻦ ﻣﺮﺓ ﻓﻠﻢ ﻳﻔﻬﻢ ﻭﻗﺎﻡ ﻣﻦ اﻟﻤﺠﻠﺲ ﺣﻴﺎء ﻓﺪﻋﺎﻩ اﻟﺸﺎﻓﻌﻰ ﻓﻰ ﺧﻠﻮﺓ ﻭﻛﺮﺭ ﻋﻠﻴﻪ ﺣﺘﻰ ﻓﻬﻢ

(طبقات الشافعية الكبرى-٢/١٣٤

ഇമാം ശാഫിഈ(റ)ന്റെ ശിഷ്യനായിരുന്ന റബീഅ്(റ) പഠിക്കുന്ന കാലത്ത് കാര്യങ്ങൾ ഗ്രഹിക്കാൻ സാവകാശമെടുക്കുന്നവരായിരുന്നു. ശാഫിഈ ഇമാം(റ) ശിഷ്യന് വേണ്ടി ഒരൊറ്റ മസ്അല നാൽപ്പത് തവണ ആവർത്തിച്ച് വിശദീകരിക്കുമായിരുന്നു. എന്നാലും റബീഅ്(റ)വിന് മനസ്സിലാകുമായിരുന്നില്ല. അദ്ദേഹം ലജ്ജിച്ച് സദസ്സിൽ നിന്നും എഴുന്നേറ്റ് പോകും. ഇമാം ശാഫിഈ (റ) റബീഅ് (റ) വിനെ തനിച്ച് വിളിച്ച് ആ മസ്അല മനസ്സിലാകുന്നത് വരെ ആവർത്തിച്ച് വിശദീകരിച്ച് കൊടുക്കുമായിരുന്നു.

(ത്വബഖാത്തു ശ്ശാഫിയ്യത്തിൽ കുബ്റാ)

  ഉദാരത

ﻭﻗﺎﻝ اﻟﺤﻤﻴﺪﻱ ﺧﺮﺝ اﻟﺸﺎﻓﻌﻲ ﺭﺣﻤﻪ اﻟﻠﻪ ﺇﻟﻰ اﻟﻴﻤﻦ ﻣﻊ ﺑﻌﺾ اﻟﻮﻻﺓ ﻓﺎﻧﺼﺮﻑ ﺇﻟﻰ ﻣﻜﺔ ﺑﻌﺸﺮﺓ ﺁﻻﻑ ﺩﺭﻫﻢ ﻓﻀﺮﺏ ﻟﻪ ﺧﺒﺎء ﻓﻲ ﻣﻮﺿﻊ ﺧﺎﺭﺟﺎ ﻣﻦ ﻣﻜﺔ ﻓﻜﺎﻥ اﻟﻨﺎﺱ ﻳﺄﺗﻮﻧﻪ ﻓﻤﺎ ﺑﺮﺡ ﻣﻦ ﻣﻮﺿﻌﻪ ﺫﻟﻚ ﺣﺘﻰ ﻓﺮﻗﻬﺎ ﻛﻠﻬﺎ ﻭﺧﺮﺝ ﻣﻦ اﻟﺤﻤﺎﻡ ﻣﺮﺓ ﻓﺄﻋﻄﻰ اﻟﺤﻤﺎﻣﻲ ﻣﺎﻻ ﻛﺜﻴﺮا ﻭﺳﻘﻂ ﺳﻮﻃﻪ ﻣﻦ ﻳﺪﻩ ﻣﺮﺓ ﻓﺮﻓﻌﻪ ﺇﻧﺴﺎﻥ ﺇﻟﻴﻪ ﻓﺄﻋﻄﺎﻩ ﺟﺰاء ﻋﻠﻴﻪ ﺧﻤﺴﻴﻦ ﺩﻳﻨﺎﺭا ﻭﺳﺨﺎﻭﺓ اﻟﺸﺎﻓﻌﻲ ﺭﺣﻤﻪ اﻟﻠﻪ ﺃﺷﻬﺮ ﻣﻦ ﺃﻥ ﺗﺤﻜﻰ

(إحياء علوم الدين- ١/٢٥)

ശാഫിഈ ഇമാം(റ) ന്റെ ശിഷ്യനായ ഹുമൈദി(റ) പറയുന്നു: ഒരിക്കൽ ഇമാമവർകൾ യമനിലേക്ക് പോയി മക്കയിലേക്ക് മടങ്ങി വരുമ്പോൾ തന്റെ കയ്യിൽ പത്തായിരം ദിർഹമുണ്ടായിരുന്നു.

ഇമാമവർകൾ മക്ക എത്തുന്നതിനു മുമ്പുള്ള ഒരു സ്ഥലത്ത് ഇറങ്ങുകയും, അവിടെ കൂടാരം നിർമിച്ച് ആ പണം മുഴുവനും ധർമ്മം ചെയ്ത് തീർന്നതിന്ന് ശേഷമാണ് മക്കയിലേക്ക് പ്രവേശിച്ചത്. 

മറ്റൊരിക്കൽ പൊതു പാത്രൂമിൽ നിന്ന് പുറത്ത് വന്നപ്പോൾ അവിടെയുണ്ടായിരുന്ന കാവൽക്കാരന്ന് യഥേഷ്ടം പണം കൊടുത്തു.

മറ്റൊരു സമയത്ത് തന്റെ കയ്യിൽ നിന്നും ചാട്ടവാർ വീണുപോയി. ഇത് കണ്ട ഒരാൾ അതെടുത്ത് കൊടുത്തു. അതിന് പ്രതിഫലമായി മഹാനവർകൾ നൽകിയത് അന്പത് ദീനാറായിരുന്നു. ഇത് പോലെ യഥേഷ്ടം സംഭവങ്ങൾ ഇമാമവർകളുടെ ഉദാരതയെക്കുറിച്ച് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.(ഇഹ്യാ ഉലൂമുദ്ദീൻ)

വിജ്ഞാനത്തിന്റെ വ്യാപ്തി

ഇമാം ശാഫിഈ(റ) പാടി:

لَنْ يَبْلُغَ الْعِلْمَ جَمِيعاً أَحَدٌ#   لا وَلَوْ حَاوَلَهُ ألفَ سَنَهْ. 

 إِنَّمَا الْعِلْمُ عَمِيقٌ بَحْرُهُ#   فَخُذُوا مِنْ كُلِّ شَيْءٍ أَحْسَنَه         

(ديوان الشافعي لعبد المنعم الخفاجي:١٢٢)

〰️〰️〰️〰️〰️〰️〰️〰️〰️〰️

ആയിരം വർഷം ശ്രമിച്ചാലും എല്ലാ വിജ്ഞാനങ്ങളും കൂടി ഒരാൾക്കും കരഗതമാക്കാൻ കഴിയില്ല.

തീർച്ചയായും അറിവ് ആഴമേറിയ സമുദ്രമാണ്

അതിനാൽ എല്ലാ കാര്യങ്ങളിൽ നിന്നും ഏറ്റവും നല്ലത് തിരഞ്ഞെടുക്കുക.

(ദീവാനുശ്ശാഫിഈ) 

സജ്ജനസമ്പർക്കം

وقال الإمام الشافعي رحمه الله : "لولا صحبة الأخيار ومناجاة الحق تعالى بالأسحار؛ ما أحببت البقاء في هذه الدار.

 (آداب الصحبة للإمام الشعراني رحمه الله :٤١)

〰️〰️〰️〰️〰️〰️〰️〰️〰️〰️

ഇമാം ശാഫിഈ(റ) പറയുന്നു : "സജ്ജനങ്ങളോടുള്ള സഹവാസവും, അത്താഴ സമയത്ത് അല്ലാഹുവുമായി നടത്തുന്ന മുനാജാത്തും ഇല്ലായിരുന്നുവെങ്കിൽ ഈ ഭൂമിയില്‍ അവശേഷിക്കാൻ ഞാന്‍ ഇഷ്ടപ്പെടുമായിരുന്നില്ല.

(ആദാബുസ്സുഹ്ബ:41)

അഭയ കേന്ദ്രങ്ങൾ

ഇമാം ശാഫിഈ(റ) പാടി:

قال الإمام الشافعي رحمه الله:

ﺁﻝ اﻟﻨَّﺒِﻲ ﺫﺭﻳﻌﺘﻲ ... ﻭﻫﻢ ﺇِﻟَﻴْﻪِ ﻭﺳﻴﻠﺘﻲ

ﺃَﺭْﺟُﻮ ﺑﻬﻢ ﺃﻋْﻄﻰ ﻏَﺪا ... ﻳُﺒْﺪِﻱ اﻟْﻴَﻤﻴﻦ ﺻﺤﻴﻔﺘﻲ.

(الصواعق المحرقة:٢/٥٢٤)

"അല്ലാഹു വിലേക്കുള്ള എന്റെ പിടിവള്ളിയും വസീലയും നബിﷺയുടെ കുടുംബമാണ്. അവർ കാരണമായി അന്ത്യനാളിൽ വലതുകയ്യിൽ എന്റെ ഏട് ലഭിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.

(അസ്സവാഇഖുൽ  മുഹ്‌രിഖ:2/524)

ഇമാമുൽ അഅ്ളമിന്റെ സവിധത്തിൽ 

إني لأتبرك بأبي حنيفة وأجيء إلى قبره في كل يوم، يعني زائرا، فإذا عرضت لي حاجة صليت ركعتين، وجئت إلى قبره وسألت الله تعالى الحاجة عنده، فما تبعد عني حتى تقضى؛

ഇമാം ശാഫിഈ (റ) പറയുന്നു:  "നിശ്ചയം അബൂഹനീഫാ(റ) യെ കൊണ്ട് ഞാൻ ബറക്കത്തെടുക്കുകയും എല്ലാദിവസവും സിയാറത്തിന്നായി അദ്ദേഹത്തിൻറെ ഖബ്റിങ്കലേക്ക് ഞാൻ വരികയും ചെയ്യും. എനിക്ക് വല്ല ആവശ്യവും നേരിട്ടാൽ രണ്ട്‌ റക്അത്ത് നിസ്കരിച്ച് ഞാനദ്ദേഹത്തിന്റെ ഖബ്റിങ്കൽ വന്ന് അവിടെ വെച്ച് എന്റെ ആവശ്യം അല്ലാഹുവോട് ചോദിച്ചാൽ വളരെ വേഗത്തിൽ എന്റെ ആവശ്യം വീട്ടികിട്ടാറുണ്ട്". (താരീഖുൽ ബാഗ്ദാദ്: 1/123)

ഇവരെ സൂക്ഷിക്കണം

وكان الإمام الشافعى رضي الله عنه يقول: "من مدحك بما ليس فيك فقد يذمك بما ليس فيك. اي فكما لم يتورع فى المدح فكذلك لا يتورع فى الذم

(المنن الكبرى :٣.٩)

ഇമാം ശാഫിഈ(റ) ഇപ്രകാരം പറയാറുണ്ടായിരുന്നു: *നിന്നിൽ ഇല്ലാത്ത വിശേഷണങ്ങൾ പറഞ്ഞ് പ്രശംസിക്കുന്നവൻ തീർച്ചയായും നിന്നിലില്ലാത്ത മോശത്തരങ്ങൾ പറഞ്ഞ് നിന്നെ അപകീർത്തിക്കുക തന്നെ ചെയ്യും".

 അതായത് അവൻ നിന്നെ പ്രശംസിക്കുന്നതിൽ സൂക്ഷ്മത കാണിക്കാത്ത പോലെ നിന്നെ അപകീർത്തിക്കുന്നതിലും സൂക്ഷ്മത കാണിക്കില്ല.

(അൽ മിനനുൽ കുബ്റ :309)

  സ്വലാത്ത്

ﻳﺤﻴﻰ ﺑﻦ اﻟﺤﺴﻴﻦ اﻟﻄﺎﺋﻲ ﻳﻘﻮﻝ ﺳﻤﻌﺖ اﺑﻦ ﺑﻴﺎﻥ اﻷﺻﺒﻬﺎﻧﻲ ﻳﻘﻮﻝ ﺭﺃﻳﺖ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻓﻲ اﻟﻤﻨﺎﻡ ﻓﻘﻠﺖ ﻳﺎ ﺭﺳﻮﻝ اﻟﻠﻪ ﻣﺤﻤﺪ ﺑﻦ ﺇﺩﺭﻳﺲ اﻟﺸﺎﻓﻌﻲ اﺑﻦ ﻋﻤﻚ ﻫﻞ ﺧﺼﺼﺘﻪ ﺑﺸﻲء ﺃﻭ ﻫﻞ ﻧﻔﻌﺘﻪ ﺑﺸﻲء ﻗﺎﻝ ﻧﻌﻢ ﺳﺄﻟﺖ اﻟﻠﻪ ﺃﻥ ﻻ ﻳﺤﺎﺳﺒﻪ ﻓﻘﻠﺖ ﻳﺎ ﺭﺳﻮﻝ اﻟﻠﻪ ﺑﻢ ﻗﺎﻝ ﻷﻧﻪ ﻛﺎﻥ ﻳﺼﻠﻲ ﻋﻠﻲ ﺻﻼﺓ ﻟﻢ ﻳﺼﻞ ﻋﻠﻲ ﺃﺣﺪ ﻣﺜﻠﻬﺎ ﻗﻠﺖ ﻓﻤﺎ ﺗﻠﻚ اﻟﺼﻼﺓ ﻗﺎﻝ ﻛﺎﻥ ﻳﻘﻮﻝ اﻟﻠﻬﻢ ﺻﻞ ﻋﻠﻰ ﻣﺤﻤﺪ ﻛﻠﻤﺎ ﺫﻛﺮﻩ اﻟﺬاﻛﺮﻭﻥ ﻭﺻﻞ ﻋﻠﻰ ﻣﺤﻤﺪ ﻛﻠﻤﺎ ﻏﻔﻞ ﻋﻦ ﺫﻛﺮﻩ اﻟﻐﺎﻓﻠﻮﻥ

(طبقات الشافعية الكبرى- ١/١٨)                 

ഇബ്നു ബയാനിൽ ഇസ്ബഹാനി(റ) പറയുന്നു: ഞാൻ ഒരു ദിവസം സ്വപ്നത്തിൽ മുത്തുനബി ﷺയെ കണ്ടു. ഞാൻ ചോദിച്ചു: യാ റസൂലള്ളാ! മുഹമ്മദ് ബ്നു ഇദ്രീസു ശ്ശാഫിഈ(റ) അങ്ങയുടെ പിത്രിവ്യ പുത്രനാനല്ലോ(ഇമാമവർകൾ ഖുറൈശി വംശജനാണ്)

ഇമാമിന്ന് അങ്ങ് ഏതെങ്കിലും നിലക്ക് പ്രത്യേകതയോ ഉപകാരമോ കൊടുത്തിട്ടുണ്ടോ?

മുത്തുനബി(സ്വ): അതെ, ഞാൻ അല്ലാഹുവിനോട് അദ്ദേഹത്തെ ഹിസാബ്(ആഖിറത്തിലെ വിചാരണ) ചെയ്യാതിരിക്കാൻ വേണ്ടി ആവശ്യപ്പെട്ടിട്ടുണ്ട്.

ഞാൻ ചോദിച്ചു: യാ റസൂലള്ളാ! എന്ത് കാരണം കൊണ്ടാണ് ഇമാമിന്ന് ഇങ്ങനെ ഒരു സ്ഥാനം കിട്ടിയത്?

മുത്തുനബിﷺ:കാരണം അദ്ദേഹം എന്റെ മേൽ ഇത് വരെ ആരും തന്നെ ചൊല്ലാത്ത സ്വലാത്ത് ചൊല്ലിയിട്ടുണ്ട്.

ഞാൻ: ഏതാണ് ആ സ്വലാത്ത് നബിയേ?

മുത്ത് നബി (സ്വ) :

اﻟﻠﻬﻢﺻﻞعلى مُحَمَّدٍ كلَّما ذَكَرَهُ الذَّاكِرُونَ، وغَفَل عن ذِكْرِهِ الغافِلُونَ

(ത്വബഖാത്തു ശ്ശാഫിഇയ്യതിൽ കുബ്റ)

നഫീസാബീവി(റ) ദുആ ചെയ്യുന്നു 

وكان الشافعي رضي الله عنه إذا مرض أرسل إليها إنسانا من أصحابه الربيع الجيزى أو الريع المرادي فيسلم المرسل إليها و يقول لها إن ابن عمك الشافعي مريض ويسألك الدعاء تدعو له فلا يرجع له القاصد إلا وقد عوفي من مرضه فلما مرض مرضه الذي مات فيه أرسل لها على جارى عادته يلتمس منها الدعاء ، فقالت للقاصد متعه الله بالنظر إلى وجهه الكريم فجاء القاصد له فرآه الشافعي فقال له ما قالت لك ؟ قال قالت لي كيت وكيت فعلم أنه ميت فأوصى.

(نور الأبصار)

ശാഫിഈ ഇമാം(റ) രോഗബാധിതനാവുന്ന വേളയിലെല്ലാം ശമനത്തിനായി ബീവിയോട് ചെന്ന് ദുആ ചെയ്യാൻ ആവശ്യപ്പെടാൻ ശിഷ്യന്മാരെ പറഞ്ഞയക്കുമായിരുന്നു. തദ്ഫലമായി പോയവർ തിരിച്ചുവരും മുന്നെ സുഖം പ്രാപിക്കുകയും ചെയ്യുമായിരുന്നു. ഇമാമിന്റെ മരണത്തിലേക്കെത്തിച്ച രോഗഘട്ടം പ്രാർത്ഥനാഭ്യർത്ഥനയുമായി ചെന്ന ശിഷ്യനോട് പ്രാർത്ഥനക്കു പകരം മഹതി പറഞ്ഞു: ‘അല്ലാഹു തിരുദർശനത്തിന് ഇമാമിനെ അനുഗ്രഹിക്കുമാറാകട്ടേ.’ തന്റെ മടക്കയാത്രക്കു സമയമായെന്ന് ബീവിയുടെ പ്രതികരണത്തിൽ നിന്നും ഇമാം മനസ്സിലാക്കി മരണത്തിനൊരുങ്ങി.

(നൂറുൽ അബ്സ്വാർ)

  ഇമാമിന്‍റെ മഖാമിൽ നവവി(റ) 

ولقد حكي عن الإمام النووي رحمه الله تعالى أنه لما أتى إلى مصر لزيارة قبر الشافعي رضي الله عنه وقف عند باب القرافة من بعيد ونزل الجمل وذلك بحيث يرى القبة الشريفة وسلم عليه فقيل له: ألا تتقدم؟ فقال: لو كان الشافعي حيا ما كان مقامي أن أتقرب منه إلا على هذا من المسافة أو كما قال...

(إتحاف السادة المتقين للإمام السيد مرتضى الزبيدي ج: ٤ ص: ٤٥٧)

〰️〰️〰️〰️〰️〰️〰️〰️〰️〰️

 സയ്യിദ് മുർതളസ്സബീദി(റ) ഉദ്ധരിക്കുന്നു: ഇമാം നവവി(റ) ഒരിക്കൽ ഇമാം ശാഫിഈ(റ)വിന്റെ ഖബ്റ് സിയാറത്ത് ചെയ്യാൻ മിസ്റിലേക്ക് വന്നപ്പോൾ മഖാമിന്റെ കവാടത്തിൽ നിന്നും കുറച്ചു അകലെ വെച്ച് ഒട്ടകപ്പുറത്ത് നിന്നും ഇറങ്ങുകയും ഖുബ്ബ കാണുന്ന വിധത്തിൽ അവിടെത്തന്നെ നിന്ന് സിയാറത്ത് ചെയ്യുകയും സലാം പറയുകയും ചെയ്തു. ഒരാൾ ചോദിച്ചു: അങ്ങെന്താണ് മുന്നോട്ട് പോകാത്തത്?

നവവി(റ): ശാഫിഈ ഇമാം(റ) ഇപ്പോൾ ജീവിച്ചിരുപ്പുണ്ടെങ്കിൽ ഞാനിത്ര ദൂരത്തേ നിൽക്കുകയുള്ളു.

(ഇത്ഹാഫ്:4/357)

Post a Comment

Previous Post Next Post