റജബിന്റെ മാഹാത്മ്യം


അല്ലാഹുവിന്റെ മാസമായി നബി (സ) പ്രഖ്യാപിക്കുകയും നിരവധി ചരിത്ര മുഹൂര്ത്തങ്ങള്ക്ക്  സാക്ഷിയാവുകയും ചെയ്ത പുണ്യമാസമാണ് റജബ് മാസം. ഒരൊറ്റ രാത്രികൊണ്ട് വാന ലോകത്തെത്തി ഒട്ടനവധി സംഭവങ്ങള്‍ ദര്ശിരച്ച് അല്ലാഹുവിന്റെ സമ്മാനം എറ്റുവാങ്ങി  പരിശുദ്ധ റസൂല്‍ (സ) ഇസ്‌റാഅ് മിഅ്‌റാജ് പ്രയാണം നടത്തിയതും നബിയെ ലക്ഷക്കണക്കിന് പ്രവാചമ്മാരുടെ ദൗത്യം ഏല്പിച്ചതും  ഈ മാസത്തിലാണ്.ഖുര്ആനിലും ഹദീസിലും മറ്റു ഗ്രന്ഥങ്ങളിലുമെല്ലാം  ഈ മാസത്തിന്റെ നിരവധി മഹത്ത്വങ്ങള്‍  രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഒരു പാട് പേരുകളില്‍ അറിയപ്പെടുന്ന ഈ മാസത്തെ അല്ലാഹുവിന്റെ മാസമായി ഉയര്ത്തുകയും ചെയ്തിട്ടുണ്ട്. ശഅ്ബാനിലേക്കും റമളാനിലേക്കുമുള്ള ഒരു ചവിട്ടു പടിയാണ് റജബ് മാസം. പണ്ഡിതമ്മാരും സൂഫിവര്യന്മാരും  റജബിനെ എങ്ങനെ വിനിയോഗിച്ചു എന്നും അതിനെ എങ്ങനെ നോക്കിക്കണ്ടു എന്നും നാം പഠന വിധേയമാക്കേണ്ടതുണ്ട്.

റജബിലെ ദിക്‌റുകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

വിശുദ്ധ റജബ് ,സുകൃതങ്ങളുടെ പെയ്ത്തുകാലമാണിത്.യജമാനനായ അല്ലാഹുവിന്‍റെ അമേയമായ അനുഗ്രഹങ്ങള്‍ ഭൂനിവാസികളായ അടിയാറുകള്‍ക്ക് മേല്‍ നിര്‍ലോപം വര്‍ഷിക്കുന്ന അനുഗ്രഹീത മാസം.’എന്‍റെ സമുദായത്തിന് ഇതര സമുദായങ്ങളെക്കാളേറെയുള്ള മഹത്വം പോലെയാണ് മറ്റു മാസങ്ങളെയപേക്ഷിച്ച് റജബിന്‍റെ പുണ്യം’ എന്ന മുത്തു നബി(സ്വ)യുടെ ശ്രേഷ്ഠ വചനങ്ങളില്‍ നിന്നും ഇതര മാസങ്ങള്‍ക്കിടയിലെ റജബിന്‍റെ ചൈതന്യം നമുക്ക് വായിച്ചെടുക്കാനാവും.

ഇസ്ലാമിക ചരിത്രത്തിലെ നാഴികക്കല്ലുകളായ ഒട്ടനേകം ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷിയായ അനുഗൃഹീതമാസം എന്നതാണ് റജബിനെ ഇത്രമേല്‍ മഹത്വമേറിയതാക്കുന്നത്.പരശ്ശതം അമ്പിയാ മുര്‍സലുകളുടെ നിയോഗവിയോഗങ്ങളും യുദ്ധം നിഷിദ്ധമായ മാസങ്ങളിലൊന്ന് എന്ന മേല്‍വിലാസവും സര്‍വോപരി,വര്‍ഷാ വര്‍ഷം സുകൃതവാരിധിയായി നിറഞ്ഞുപെയ്യുന്ന വിശുദ്ധ റമളാന്‍റെ, ഓര്‍മപ്പെടുത്തലുകളുടെയും പ്രഥമ മുന്നൊരുക്കങ്ങളുടെയും മാസമെന്ന ഖ്യാതിയും റജബിന്‍റെ പ്രാധാമ്യത്തിന് അടിവരയിടുന്നു.

വിശുദ്ധ ഇസ്ലാമിന്‍റെ പരസ്യ പ്രബോധനവുമായി രംഗത്തു വന്ന വേളയില്‍ നേരിടേണ്ടി വന്ന പ്രതികൂല സാഹചര്യങ്ങളില്‍ വേദന തിന്ന് കഴിയുന്ന അവസരത്തില്‍ സാന്ത്വനത്തിന്‍റെ തെളിനീരുറവയുമായി ജിബ്രീല്‍(അ) ഹിജ്റയുടെ ഒരു വര്‍ഷം മുമ്പ് റജബ് 27 ന് മുത്ത് നബി(സ്വ)യുടെ സവിധമണയുകയും തുടര്‍ന്ന് ഇരുവരും ബുറാഖ് എന്ന അത്ഭുതവാഹനത്തില്‍ കയറി മസ്ജിദുല്‍ അഖ്സയിലേക്കും അവിടെ നിന്ന്  ഏഴ് ആകാശങ്ങളും കടന്ന് ചെന്ന് സിദ്റത്തുല്‍ മുന്‍തഹായും ബൈത്തുല്‍ മഹ്മൂറും സന്ദര്‍ശിച്ച് ,അല്ലാഹുവുമായി കൂടിക്കാഴ്ച നടത്തി,സ്വര്‍ഗ്ഗ-നരഗങ്ങളടക്കമുള്ള അവന്‍റെ സൃഷ്ടി വൈഭവങ്ങളും ഒട്ടേറെ ദൃഷ്ടാന്തങ്ങളും നേരില്‍ ദര്‍ശിച്ച് പ്രസ്തുത രാവില്‍ തന്നെ മക്കയില്‍ തിരിച്ചെത്തിയ പുണ്യ റസൂലിന്‍റെ വിസ്മയഭരിതമായ രാപ്രയാണമാണ് ഉപരിസൂചിത ഇസ്‌റാഉും മിഅ്റാജും.

അതുല്യമായ ഈ കുടിക്കാഴ്ചയ്ക്കുശേഷം അമുല്യവും  അനുപമവുമായ ഒരു പാരിതോഷികവുമായാണ്‌ മുത്തുനബി (സ്വ) മക്കയില്‍ തിരിച്ചെത്തിയത്. അതാണ് നിസ്കാരം.സൃഷ്ടികളിലെ ഉന്നതസ്ഥാനീയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പുറമെ ഈയൊരവസരം സഹസൃഷ്ടികള്‍ക്കും അനുഭവവേദ്യമാക്കുകയാണ് നിസ്കാരത്തിലൂടെ സൃഷ്ടികര്‍ത്താവ് ഉദ്ദേശിക്കുന്നത് “നിങ്ങളിലൊരാള്‍ നിസ്കരിക്കുമ്പോള്‍ തന്‍റെ നാഥനുമായി രഹസ്യ സംഭാഷണം നടത്തുകയാണ്”(ബുഖാരി) എന്ന പ്രവാചക വചനം ഇതിന് തെളിവാണ്. സ്രഷ്ടാവിന്‍റെ മുമ്പില്‍ മനുഷ്യന്‍ അര്‍പ്പിക്കുന്ന ആരാധകളില്‍ വേറിട്ടതുമായി നിസ്കാരം ഗണിക്കപ്പെടുന്നതിന്‍റെ കാരണം മറ്റൊന്നല്ല.

റജബ്  RAJAB; DOWNLOAD PDF FILES

Post a Comment

أحدث أقدم